ഉത്തർപ്രദേശിന് പിന്നാലെ ഡൽഹിയിലും ആഞ്ഞ് വീശി മോദി തരംഗം; മൂന്ന് കോർപ്പറേഷനിലും ബിജെപി ഭരണം നിലനിർത്തിയത് വൻ ഭൂരിപക്ഷത്തിന്; വോട്ടിങ് യന്ത്രത്തിൽ പഴിചാരി രക്ഷപ്പെടാൻ കെജ്രിവാളും സംഘവും

ന്യൂഡൽഹി: ഉത്തർപ്രദേശിലെ തൂത്തുവാരലിന് പിന്നാലെ ബിജെപി ഡൽഹിയിലും ചുവടുറപ്പിച്ചു.
ആംആദ്മി പാർട്ടിയേയും കോൺഗ്രസിനേയും ബഹുദൂരം പിന്നിലാക്കി ബിജെപിയുടെ മുന്നേറ്രം. അഭിപ്രായ സർവെ ഫലങ്ങളെ ശരിവെച്ചുകൊണ്ട് ഡൽഹി മുനിസിപ്പൽ കോർപറേഷനുകളിൽ(എം.സി.ഡി) ബിജെപി വീണ്ടും അധികാരത്തിലേക്ക്. തെക്ക്, വടക്ക്, കിഴക്കൻ എന്നീ മൂന്ന് മുനിസിപ്പൽ കോർപറേഷനുകളും ബിജെപി മികച്ച വിജയം നേടി. ആംആദ്മി പാർട്ടിക്കാണ് ഏറ്റവും വലിയ തിരിച്ചടി. കോൺഗ്രസ് ഡൽഹിയിൽ തിരിച്ചു വരവിന്റെ സൂചനകളും കാട്ടി

ഇതാദ്യമായാണ് ആം ആദ്മി പാർട്ടി ഡൽഹി മുനിസിപ്പൽ കോർപറേഷനുകളിൽ മത്സരിക്കുന്നത്. രണ്ട് വർഷമായി അധികാരത്തിലിരിക്കുന്ന അരവിന്ദ് കെജ് രിവാൾ സർക്കാരിന് ഈ ഫലം വലിയ തിരിച്ചടിയാണ്. ബിജെപി ഭരണത്തിലിരിക്കുന്ന കോർപറേഷനുകൾ ആണെങ്കിൽ കൂടിയും മികച്ച പോരാട്ടം പോലും ആപ്പിന് നടത്താൻ കഴിഞ്ഞില്ല എന്നതാണ് തിരഞ്ഞെടുപ്പ് ഫലത്തിന്റെ ബാക്കി പത്രം. തെക്ക്, വടക്ക് എംസിഡികളിൽ 104 വീതവും കിഴക്കൻ ഡൽഹി എം.സിഡിയിൽ 64 വാർഡുകളുമാണുള്ളത്. 10 വർഷമായി ഡൽഹിയിലെ മൂന്നു എം.സി.ഡികളും ഭരിക്കുന്നത് ബിജെപിയാണ്. ഭരണ വിരുദ്ധവികാരം ആഞ്ഞെടിക്കുമെന്നും എല്ലായിടത്തും ജയിക്കാമെന്നുമായിരുന്നു ആംആദ്മിയുടെ പ്രതീക്ഷ. ഇതാണ് തെറ്റിയതും.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ഒരുകോടി മുപ്പതുലക്ഷം വോട്ടർമാരിൽ 54 ശതമാനം പേർ വോട്ടുചെയ്തു. കേജ്രിവാളിന്റെ നേതൃത്വത്തിൽ ആം ആദ്മി പാർട്ടി മോദിക്കെതിരെ ഉന്നയിച്ച ആരോപണങ്ങളായിരുന്നു തിരഞ്ഞെടുപ്പിന്റെ പ്രധാന ചർച്ചാവിഷയം. അതിനിടെ തോൽവിക്ക് കാരണം വോട്ടിങ് മിഷിനിലെ കൃത്രിമം കാട്ടലെന്ന ആരോപണവുമായി ആംആദ്മി രംഗത്ത് വന്നിട്ടുണ്ട്.

അതിനിടെ ആംആദ്മി നേതൃത്വത്തെ വിമർശിച്ചുകൊണ്ട് പഞ്ചാബിൽ നിന്നുള്ള എംപി ഭഗവന്ത് മാൻ രംഗത്ത് എത്തി. ഒരു പ്രാദേശിക ക്രിക്കറ്റ് ടീമിനെ പോലെയാണ് പാർട്ടി പ്രവർത്തിക്കുന്നതെന്ന് പഞ്ചാബ് നിയമസഭാ തിരഞ്ഞെടുപ്പിന്റെ ശക്തമായ സാന്നിദ്ധ്യം കൂടിയായ അദ്ദേഹം പറഞ്ഞു. ആംആദ്മി പഞ്ചാബിൽ ചരിത്രപരമായ മണ്ടത്തരമാണ് കാണിച്ചതെന്നും അദ്ദേഹം പറഞ്ഞു. ഇലക്ട്രോണിക് വോട്ടിങ് യന്ത്രത്തെ സംബന്ധിച്ചിച്ച് ഇതുവരെ പ്രത്യക്ഷ ക്രമക്കേടുകൾ പുറത്തുവന്നിട്ടില്ല. ഈ സാഹചര്യത്തിൽ തിരഞ്ഞെടുപ്പ് തന്ത്രം മെനയുന്നതിൽ പാർട്ടിക്ക് അബദ്ധം പറ്റി. എഎപിക്ക് അധികാരത്തിലേറാൻ സാധിക്കാത്തെ പോയതിന്റെ കാരണങ്ങളാണ് ആദ്യം കണ്ടെത്തേണ്ടതെന്നും സഗ്രുർ മണ്ഡലത്തിൽ നിന്നുള്ള എംപി പറഞ്ഞു.
പാർട്ടി ഹൈക്കമാന്റിലെ ചില നേതാക്കളുടെ അമിതാത്മവിശ്വാസമാണ് പഞ്ചാബിലെ തിരിച്ചടിക്ക് പിന്നിലെന്നും അദ്ദേഹം പറഞ്ഞു. പഞ്ചാബിലെ തോൽവിക്ക് പാർട്ടി ഹൈക്കമാന്റ് എങ്ങനെ കാരണമായി എന്ന് അരവിന്ദ് കേജ് രിവാളിനെ അറിയിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

Top