
ദേവനന്ദയുടെ മൃതദേഹത്തിനൊപ്പം കിട്ടിയ അമ്മയുടെ ഷാള്‍ കുട്ടി ധരിച്ചിരുന്നില്ലെന്ന് മുത്തശ്ശന്‍. ദേവനന്ദയെ തട്ടിക്കൊണ്ടുപോയതാണെന്നും മരണത്തില്‍ ദുരൂഹതയുണ്ടെന്നും മുത്തശ്ശന്‍ ആരോപിക്കുന്നു. കുഞ്ഞ് ഒറ്റക്ക് ആറ്റിലേയ്ക്ക് പോകില്ല. അയല്‍ വീട്ടില്‍പോലും പോകാത്ത കുട്ടിയായിരുന്നു ദേവനന്ദ. തനിച്ച് ഇത്രയേറെ ദൂരെ പോയതില്‍ ദുരൂഹതയുണ്ടെന്നും മുത്തശ്ശന്‍ മോഹനന്‍ പിള്ള മാധ്യമങ്ങളോട് പറഞ്ഞു. ഈ 15 മിനുട്ടിനകം കുട്ടി ഓടിയാല്‍പ്പോലും അവിടെ ചെല്ലില്ല. കുട്ടിയെയും കൊണ്ട് അടുത്തദിവസങ്ങളില്‍ അമ്പലത്തില്‍ പോയിട്ടില്ല. അമ്പലത്തില്‍ പോയതുതന്നെ കുട്ടി വളരെ ചെറുതായിരുന്നപ്പോഴാണ്.