വിജനമായ പ്രദേശത്തുകൂടി ദേവനന്ദ നടന്നുപോകുമോ,രണ്ട് തവണ ദേവനന്ദ ആ വഴി നടന്നത് എന്തിന്?

ഇത്തിക്കരയാറ്റിലെ അന്വേഷണം പഴുതടച്ചതാക്കാന്‍ കരുതലോടെ പോലീസ്. ദേവനന്ദ മുന്‍പ് രണ്ട് തവണ വീട്ടില്‍ നിന്നിറങ്ങി നടന്നിട്ടുണ്ടെന്ന് അന്വേഷണ സംഘം കണ്ടെത്തിയിട്ടുണ്ട്. എന്നാല്‍ അതിന് ശേഷം കുട്ടിക്ക് രക്ഷിതാക്കളില്‍ നിന്നും അദ്ധ്യാപകരില്‍ നിന്നും നല്ല രീതിയില്‍ ഉപദേശം ലഭിച്ചിരുന്നു. ഇതോടെ പക്വതയോടെ കുട്ടി ഇടപെടാന്‍ തുങ്ങി. തിരോധാനത്തിന് തൊട്ട് മുന്‍പ് കുട്ടി അമ്മ ധന്യ തുണി അലക്കുന്നിടത്തേക്ക് ചെന്നിരുന്നു. അവിടെ നിന്ന് ധന്യ വഴക്കുപറഞ്ഞാണ് തിരികെ അയച്ചത്. ഇതിന് ശേഷം ആരുടെയോ സാന്നിദ്ധ്യം വീട്ടില്‍ ഉണ്ടായിട്ടുണ്ടാകുമെന്നാണ് സംശയം. നിരപരാധികള്‍ക്ക് വേദനയുണ്ടാകാത്ത വിധം ശാസ്ത്രീയമായ തെളിവെടുപ്പും ചോദ്യം ചെയ്യലും മതിയെന്ന കര്‍ശന നിര്‍ദ്ദേശമുള്ളതിനാല്‍ സംശയിക്കുന്നവരുടെ പട്ടികയിലുള്ളവരെയും അതീവ രഹസ്യമായി സൂക്ഷിക്കുകയാണ് പോലീസ്.

Top