
ഏഴു വയസ്സുകാരി ദേവനന്ദയുടെ മരണവുമായി ബന്ധപ്പെട്ടു മാതാപിതാക്കളുടെയും ബന്ധുക്കളുടെയും മൊഴികള്‍ പൊലീസ് വീണ്ടും ശേഖരിച്ചു. സാധാരണ മുങ്ങിമരണമാണെന്നാണു പൊലീസിന്റെ നിഗമനം. എന്നാല്‍ കുട്ടിയെ തട്ടിക്കൊണ്ടു പോയി കൊലപ്പെടുത്തിയെന്നാണു നാട്ടുകാരുടെയും ബന്ധുക്കളുടെയും സംശയം.