കോഴിക്കോട്: ശബരിമല ചര്‍ച്ചാവിഷയമായി കത്തി നില്‍ക്കെ കൂടുതല്‍ വെളിപ്പെടുത്തലുകളുമായി ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എ.പത്മകുമാര്‍. ശബരിമലയില്‍ മുന്‍ വര്‍ഷങ്ങളില്‍ തീര്‍ഥാടകരുടെ എണ്ണം പെരുപ്പിച്ച് കാട്ടിയെന്നാണ് അദ്ദേഹം വെളിപ്പെടുത്തിയത്. കഴിഞ്ഞ വര്‍ഷമെത്തിയത് 68 ലക്ഷം തീര്‍ഥാടകര്‍ മാത്രമാണ്. മുന്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റുമാര്‍ കണക്ക് പെരുപ്പിച്ച് കാട്ടിയെന്നും അദ്ദേഹം മാധ്യമങ്ങളോട് വ്യക്തമാക്കി.
ശബരിമലയില്‍ ഈ വര്‍ഷം ഇതുവരെ 32 ലക്ഷം തീര്‍ത്ഥാടകര്‍ എത്തി. ഈ വര്‍ഷം ഇതുവരെയുളള വരുമാനം 105 കോടിയെന്നും ബോര്‍ഡ് പ്രസിഡന്റ് പറഞ്ഞു. കഴിഞ്ഞ വര്‍ഷം വരുമാനത്തില്‍ ലഭിച്ചത് 164 കോടി ആയിരുന്നെന്നും അദ്ദേഹം പറഞ്ഞു.
അരവണ മോശമായിരുന്നു എന്ന് ആഗസ്റ്റ് മാസത്തില്‍ പ്രചരിച്ചത് വ്യാജമാണെന്നും അദ്ദേഹം പറഞ്ഞു. പ്രളയം കണക്കിലെടുത്ത് ആ സമയത്ത് അരവണ ഉത്പാദനം നടന്നിട്ടില്ല എന്നും പത്മകുമാര്‍ വ്യക്തമാക്കി. ശബരിമല വിഷയത്തില്‍ തന്റെ നിലപാടില്‍ മാറ്റമില്ലെന്നും അദ്ദേഹം വ്യക്തമാക്കി.