ബെംഗളൂരു: കര്‍ണാടകത്തില്‍ ഉപതിരഞ്ഞെടുപ്പിൽ കോൺഗ്രസിന് കനത്ത പരാജയം ആയിരിക്കും .ബിജെപി മുഴുകിവന് സീറ്റിലും വിജയം കൊയ്യും .കോൺഗ്രസിന്റെയും കേസിവേണുഗോപാലിന്റെയും തവിട് പൊടിയാകും എന്ന സൂചനകളാണിപ്പോൾ പുറത്ത് വരുന്നത് .ഉപതിരഞ്ഞെടുപ്പിൽ ബിജെപിക്ക് വൻ വിജയം ഉണ്ടാകുമെന്നും വിലയിരുത്തുന്നു . ഉപതിരഞ്ഞെടുപ്പ് കഴിയുമ്പോൾ ജെഡിഎസുമായി വീണ്ടുമൊരു സഖ്യം ഉണ്ടാവുമെന്ന പ്ലാനുകളായിരുന്നു വേണുഗോപാലും കോൺഗ്രസും കരുതിയിരുന്നത് . എന്നാല്‍ ഇതെല്ലാം തകര്‍ന്ന് തരിപ്പണമായിരിക്കുകയാണ്. താന്‍ കോണ്‍ഗ്രസുമായി സഖ്യമുണ്ടാക്കില്ലെന്ന സൂചനയാണ് ജെഡിഎസ് നേതാവ് ദേവഗൗഡ നല്‍കുന്നത്. ഇതോടെ സംസ്ഥാനത്ത് ബിജെപിക്ക് കരുത്ത് തെളിയിക്കാനുള്ള സാധ്യതകളും സജീവമായി. കോണ്‍ഗ്രസിന് ഉപതിരഞ്ഞെടുപ്പ് വിജയിച്ചാലും ഒരിക്കലും ഒറ്റയ്ക്ക് സര്‍ക്കാരുണ്ടാക്കാന്‍ സാധിക്കില്ല. അതിന് ജെഡിഎസ്സിന്റെ സഹായം തന്നെ വേണ്ടി വരും. എന്നാല്‍ ബിജെപിയുമായും സഖ്യത്തിന് തയ്യാറാണെന്ന സൂചനകളാണ് ദേവഗൗഡ നല്‍കിയതെന്ന് ആരോപണമുണ്ട്. ഉപതിരഞ്ഞെടുപ്പ് ഫലം ഇതോടെ നിര്‍ണായകമായിരിക്കുകയാണ്.
കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി കെസി വേണുഗോപാല്‍ ജെഡിഎസ്സുമായി ചര്‍ച്ചയ്ക്ക് തയ്യാറാണെന്ന് വ്യക്തമാക്കിയിരുന്നു. ഡിസംബര്‍ ഒമ്പതിന് ശേഷം ബിജെപി സര്‍ക്കാര്‍ വീഴുമെന്നും കോണ്‍ഗ്രസ് സര്‍ക്കാരുണ്ടാക്കാന്‍ ശ്രമിക്കുമെന്നും കെസി വ്യക്തമാക്കിയിരുന്നു. അതേസമയം സിദ്ധരാമയ്യ അടക്കമുള്ളവര്‍ സഖ്യത്തിന് അനുകൂലമാണെന്നും, പാര്‍ട്ടിക്കുള്ളില്‍ ഒരു പ്രശ്‌നവുമില്ലെന്നും കെസി വ്യക്തമാക്കി. ഇതോടെ സഖ്യം ഉറപ്പായും നടക്കുമെന്ന് ഉറപ്പായിരുന്നു. വേണുഗോപാല്‍, സോണിയയുടെ മനസ്സാക്ഷി സൂക്ഷിപ്പുകാരില്‍ ഒരാളാണ്.
ഹോസ്‌കോട്ടെ അടക്കമുള്ള മണ്ഡലങ്ങളില്‍ ബിജെപി കടുത്ത വെല്ലുവിളിയാണ് നേരിടുന്നത്. ഗോഖക്കില്‍ ലിംഗായത്തുകള്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയെ പിന്തുണയ്ക്കാനാണ് തീരുമാനിച്ചിരിക്കുന്നത്. പ്രളയ ദുരിതാശ്വാസത്തില്‍ ബിജെപി നേതാക്കള്‍ അഴിമതി നടത്തിയെന്നും, ജനങ്ങളിലേക്ക് ഒന്നും എത്തിയില്ലെന്നും ജനങ്ങള്‍ തന്നെ ആരോപിക്കുന്നു. പല സ്ഥാനാര്‍ത്ഥികളെയും വോട്ടര്‍മാര്‍ മണ്ഡലങ്ങളില്‍ തടയുകയും ചെയ്തു. ഈ സാഹചര്യത്തില്‍ ഒരു സീറ്റില്‍ പോലും ഉറച്ച വിജയസാധ്യത ബിജെപിക്കില്ല.
തന്റെ പാര്‍ട്ടിയെ ശക്തിപ്പെടുത്താനാണ് താല്‍പര്യമെന്ന് ദേവഗൗഡ വ്യക്തമാക്കി. ബിജെപിയെയും കോണ്‍ഗ്രസിനെയും അടുപ്പിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. രണ്ട് പാര്‍ട്ടികളുമായി ചേര്‍ന്ന് സര്‍ക്കാരുണ്ടാക്കിയ അനുഭവം എനിക്കുണ്ട്. ബിജെപിയുമായി സര്‍ക്കാരുണ്ടാക്കിയത് എന്റെ മകന്‍ കുമാരസ്വാമി കാരണമാണ്. എന്റെ അനുമതി കാരണം കോണ്‍ഗ്രസുമായും സര്‍ക്കാരുണ്ടാക്കി. എന്നാല്‍ ഇവരോട് തനിക്ക് പ്രശ്‌നങ്ങളില്ല. പക്ഷേ ഒരു പരിധി വിട്ട് ഇവരെ കൂടെ നിര്‍ത്താനും സാധിക്കില്ലെന്നും ദേവഗൗഡ പറഞ്ഞു.
ജെഡിഎസ്സ് തന്ത്രം രണ്ട് പാര്‍ട്ടികളുടെ ഇടയില്‍ വെച്ചുള്ളതാണ്. കുമാരസ്വാമി നേരത്തെ ശിവകുമാറിനെ കണ്ടത് കോണ്‍ഗ്രസുമായി അടുക്കുന്നു എന്നതിന്റെ സൂചന നല്‍കാനായിരുന്നു. എന്നാല്‍ ദേവഗൗഡയുടെ പ്രസ്താവനയോടെ ബിജെപിയിലേക്കും ജെഡിഎസ് പോകുമെന്ന ധാരണ വന്നിരിക്കുകയാണ്. ഇതോടെ ഉപതിരഞ്ഞെടുപ്പിന് ശേഷം ബിജെപിയുമായി വലിയ വിലപേശല്‍ ജെഡിഎസ്സ് നടത്തിയേക്കും. ഉപമുഖ്യമന്ത്രി പദം കുമാരസ്വാമിക്ക് ലഭിക്കും. വമ്പന്‍ പദ്ധതിയാണ് ദേവഗൗഡയ്ക്ക് മുന്നിലുള്ളത്.
കുമാരസ്വാമി കെആര്‍ പേട്ടില്‍ പ്രചാരണത്തിന് എത്താത്തത് നേതാക്കളില്‍ വലിയ ആശങ്കയായി മാറിയിരിക്കുകയാണ്. എന്നാല്‍ ഹെലികോപ്ടര്‍ കേടായത് കൊണ്ടാണ് വരാതിരുന്നതെന്ന് അദ്ദേഹം നേതാക്കളെ അറിയിച്ചു. തുടര്‍ന്ന് ഫോണിലൂടെയാണ് അദ്ദേഹം തന്റെ പ്രസംഗം തുടര്‍ന്നത്. സഹോദരന്‍ എച്ഡി രേവണ്ണ ഈ സമയം വേദിയില്‍ ഉണ്ടായിരുന്നു. തന്റെ അഭാവത്തില്‍ മാപ്പുചോദിച്ച് കൊ ണ്ടായിരുന്നു പ്രസംഗം. ബിഎല്‍ ദേവരാജിന് വേണ്ടിയായിരുന്നു പ്രചാരണം.
കോണ്‍ഗ്രസ് സ്വന്തം വഴി നോക്കാനും തുടങ്ങിയിട്ടുണ്ട്. ജെഡിഎസ്സിനെ വിശ്വസിക്കാന്‍ കൊള്ളില്ലെന്നാണ് സിദ്ധരാമയ്യയുടെ നിലപാട്. മല്ലികാര്‍ജുന്‍ ഒരു വശത്ത് സഖ്യത്തിനായി ശ്രമിക്കുന്നുണ്ട്. തിരഞ്ഞെടുപ്പ് ഫലത്തിന് ശേഷം ഹൈക്കമാന്‍ഡ് തീരുമാനമെടുക്കുമെന്നാണ് സൂചന. അതേസമയം ഹോസ്‌കോട്ടെയിലും ഗോഖക്കിലും എന്ത് വന്നാലും വിജയിക്കണമെന്നാണ് കോണ്‍ഗ്രസ് തീരുമാനം. പ്രധാന ശത്രുക്കള്‍ ഈ മണ്ഡലത്തിലാണ് മത്സരിക്കുന്നത്. ഇവരെ തോല്‍പ്പിച്ചാല്‍ കോണ്‍ഗ്രസിന് ഉപതിരഞ്ഞെടുപ്പില്‍ ആധിപത്യം ലഭിക്കും.