സമ്പൂർണ കക്കൂസ് രാജ്യമായി ഇന്നലെ ഇന്ത്യയെ പ്രഖ്യാപിച്ചതിന്റെ വാർത്ത ജന്മഭൂമിയിൽ;ദേവിക ദേവുവിന്‍റെ ഫേസ്ബുക്ക്‌ പോസ്റ്റ്….

മോദി സര്‍ക്കാര്‍ അധികാരമേറ്റപ്പോള്‍ വിദേശങ്ങളില്‍ നിക്ഷേപിച്ചിരിക്കുന്ന കള്ളപ്പണത്തില്‍ നിന്ന് പതിനഞ്ച് ലക്ഷം രൂപ വീതം എല്ലാവരുടേയും അക്കൗണ്ടില്‍ നിക്ഷേപിക്കുന്നത് സ്വപ്നം കാണുന്നിടത്താണ് ട്രോളിന്‍റെ ആരംഭം. പെട്രോളിന് 40 രൂപയായി കുറയുന്നതും, ഭക്ഷ്യസാധനങ്ങളുടെ വില കുറയുന്നതും, മെയ്ക് ഇൻ ഇന്ത്യ നടപ്പിലാക്കിയതിലൂടെ മുക്കിന് മുക്കിന് സ്ഥാപിച്ച ഐടി കമ്പനികളുടേയും വ്യവസായ സ്ഥാപനങ്ങളുടേയും ഇല്ലാത്ത കാര്യത്തെ വരെ ദേവിക ട്രോളുന്നു. ബീഫ് നിരോധനം വന്നതില്‍ പിന്നെ പെരുന്നാളിനും വെള്ളിയാഴ്ചയുമൊക്കെ മട്ടൻ വെച്ച് കഴിക്കേണ്ട അവസ്ഥ വന്ന മാപ്പിളാരെ കാണുമ്പോൾ പെരുത്ത് സന്തോഷം തന്നെ… എന്ന്‍ കുറിക്കുന്ന ദേവിക ആര്‍എസ്എസിന്‍റെ വര്‍ഗ്ഗീയതയേയും ട്രോളുന്നുണ്ട്.ഇതിനോടകം ഒന്‍പതിനായിരത്തിലധികം ഷെയറുകളും പതിനയ്യായിരത്തിലധികം കമന്‍റുകളും ദേവികയുടെ പോസ്റ്റിന് ലഭിച്ചു.

ദേവിക ദേവുവിന്‍റെ ഫേസ്ബുക്ക്‌ പോസ്റ്റ്

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ഇന്ന് അക്കൗണ്ട് ചെക്ക് ചെയ്തപ്പോഴാണ്
പതിനഞ്ച് ലക്ഷം രൂപ എന്റെ ബാങ്ക് അക്കൗണ്ടിൽ കിടക്കുന്ന കാര്യം അറിഞ്ഞത് .
അങ്ങനെ ആ പതിനഞ്ച് ലക്ഷത്തിൽ നിന്ന് ആയിരം രൂപയെടുത്ത് വണ്ടിക്ക് പെട്രോൾ അടിക്കാൻ പോയപ്പോഴാണ് ഒരു ലിറ്റർ പെട്രോളിന് 40 രൂപയായി കുറഞ്ഞ കാര്യം അറിഞ്ഞത്..
അങ്ങനെ നാനൂറ് രൂപയ്ക്ക് പത്ത് ലിറ്റർ പെട്രോളടിച്ച് വണ്ടി ഫുൾ ടാങ്ക് ആക്കി
നേരെ ശാഖയിലേക്ക് പോയി

കള്ളപ്പണക്കാരായിരുന്ന ഔസേപ്പും അബ്ദുള്ളയും വിജയനുമൊക്കെ കവലയിൽ ചായക്കടയും തട്ടുകടയും നടത്തി ജീവിക്കുന്നത് കാണുമ്പോൾ
മനസ്സിനൊരു കുളിർമ്മ.. ഹൊ…

ഭക്ഷ്യസാധനങ്ങൾക്കൊക്കെ വിലക്കുറവ് ആയതിൽ പിന്നെ കുമാരേട്ടന്റെ മകനൊന്ന്
വണ്ണം വെച്ചിട്ടുണ്ട്.. നല്ല തീറ്റയല്ലേ.. ചെക്കനെ ശാഖയിലേക്ക് കൂട്ടിക്കൊണ്ടുവന്ന് ഒന്ന് ഉഷാറാക്കണം…

മെയ്ക് ഇൻ ഇന്ത്യ നടപ്പിലാക്കിയതുമൂലം
മുക്കിന് മുക്കിന് ഐടി കമ്പനികളും വ്യവസായ സ്ഥാപനങ്ങളും ഉയർന്നുവന്നതിനാൽ
പ്രവാസികളായിരുന്ന മലയാളികളൊക്കെ
നാട്ടിൽ തിരിച്ചെത്തി നാട്ടിൽ തന്നെ ജോലി ചെയ്ത് സുഖമായി ജീവിക്കുന്നത് കണ്ടപ്പോൾ ആശ്വാസം..

കണാരേട്ടന്റെ മോൻ പട്ടാളക്കാരൻ ഇന്ന് ശാഖയിൽ വന്നിരുന്നു.. അതിർത്തിയിലിപ്പൊ യുദ്ധമൊന്നും ഇല്ല.
പഴയപോലെ വെടിവെപ്പോ നുഴഞ്ഞുകയറ്റമോ കൊലപാതകമോ ഒന്നും നടക്കുന്നില്ല.. സുഖം…

നോട്ട് നിരോധിച്ചതിന് ശേഷം കള്ളപ്പണമൊക്കെ കത്തിച്ചുകളയേണ്ടി വന്നതില്പിന്നെ മാനസിക നിലതെറ്റി ഭ്രാന്തായിപ്പോയ ഹക്കീം ഇന്നലെ ഭ്രാന്താശുപത്രിയിൽ നിന്ന് റിലീസായി വന്നു…

ജി.എസ്.ടി വന്നതില്പിന്നെ സാധാരണക്കാരന്റെ മേൽ അടിച്ചേൽപ്പിക്കുന്ന കൊള്ളലാഭങ്ങൾ കുറഞ്ഞതിനാൽ സർക്കാരിനും പൊതുജനങ്ങൾക്കും സന്തോഷവും സമാധാനവും

സമ്പൂർണ കക്കൂസ് രാജ്യമായി ഇന്നലെ ഇന്ത്യയെ പ്രഖ്യാപിച്ചതിന്റെ വാർത്ത ജന്മഭൂമിയിൽ മുൻ പേജിൽ തന്നെയുണ്ട്.. ഒരു വീട്ടിൽ ഒന്നല്ല രണ്ടും മൂന്നും കക്കൂസ് നിർമ്മിച്ചുകൊടുത്തതിന്റെ അവാർഡ് നേടിയ സംസ്ഥാനം ഗുജറാത്താണ്..

ഓരോ വീട്ടിലും ഗോമാതാ എന്ന പദ്ധതിയിലൂടെ
എല്ലാ ഹിന്ദുക്കളുടെ വീട്ടിലും ഒന്നിലധികം പശുക്കിടാങ്ങളെ വിതരണം ചെയ്യുന്ന പരിപാടി
നാളെ പഞ്ചായത്ത് സ്റ്റേഡിയത്തിൽ നടക്കുന്നതിന്റെ ഒരുക്കങ്ങളെപറ്റി അറിയാൻ
പഞ്ചായത്ത് പ്രസിഡന്റായ നമ്മുടെ ശാഖാശിക്ഷക് ജഡിലശ്രീ ജഗന്നാഥൻ നമ്പ്യാർ വിളിച്ചു..
എല്ലാത്തിനും സംഘബന്ധുക്കൾ സജീവമായി ഒരുക്കങ്ങൾ നടത്തുന്നുണ്ടെന്ന് പറഞ്ഞു…

ബീഫ് നിരോധനം വന്നതില്പിന്നെ പെരുന്നാളിനും വെള്ളിയാഴ്ചയുമൊക്കെ മട്ടൻ വെച്ച് കഴിക്കേണ്ട അവസ്ഥ വന്ന മാപ്പിളാരെ കാണുമ്പോൾ പെരുത്ത് സന്തോഷം തന്നെ… അങ്ങനെത്തന്നെ വേണം…!!

ഗുജറാത്തിലും ഉത്തർപ്രദേശിലുമൊക്കെ
ബീഫിന്റെ പേരും പറഞ്ഞ് എതിരാളികളെ തല്ലിക്കൊല്ലുന്ന പരിപാടി‌ ഞങ്ങളങ്ങ് നിർത്തി
പകരം ബീഫ് തിന്നവന്മാരെക്കൊണ്ട് ഗോമാതാവിന്റെ ചാണകം തീറ്റിച്ചും ഗോമൂത്രം കുടിപ്പിച്ചും പാഠം പഠിപ്പിക്കാനാണ് തീരുമാനം…!

ഉത്തരേന്ത്യകളിലൊക്കെ സമ്പൂർണ സാക്ഷരത നടപ്പിലാക്കി സ്കൂളുകളെല്ലാം ഹൈടെക്ക് ആക്കി
ഇപ്പൊ വിജയശതമാനം കേരളത്തേക്കാൾ ഉയർന്നതാക്കാനുള്ള മത്സരം നടക്കുകയാണ്…
ഇത്തവണ കേരളം തോൽക്കും ഉറപ്പ്…!!

തമിഴ്നാട്ടിൽ ബിജെപി വൻ ഭൂരിപക്ഷത്തോടെ അധികാരത്തിലേറി
കേരള മുഖ്യമന്ത്രിയായ ജഡിലശ്രീ കുമ്മനം രാജശേഖരൻ തമിഴ്നാട് മുഖ്യമന്ത്രിയുമായി
കൂടിക്കാഴ്ച നടത്തി മുല്ലപ്പെരിയാർ വിഷയത്തിൽ
അണക്കെട്ട് പൊളിച്ചുകളഞ്ഞ് പ്രശ്നങ്ങൾ തീർക്കാൻ ധാരണയാക്കിയിട്ടുണ്ട്…!!!

ഇത്രയും കണ്ടതും ഉറക്കത്തിൽ നിന്നും ഞെട്ടിയുണർന്നു…
പിന്നെ കിടക്കപ്പായയിൽ നിന്നും ആഞ്ഞ് വിളിച്ചു…..

ജയ് സംഘശക്തി
ജയ് ബിജെപി ജയ്ഹിന്ദ്….

Top