ആരാധകന്റെ വിവാഹത്തില്‍ ധനുഷിന്റെ സര്‍പ്രൈസ് എന്‍ട്രി; നവദമ്പതികള്‍ക്ക് നല്‍കിയ സമ്മാനം ഞെട്ടിച്ചു

ആരാധകനെ അതിശയപ്പെടുത്തി ധനുഷ്. ആരാധകന്റെ വിവാഹത്തില്‍ ഏവരെയും അതിശയപ്പെടുത്തിക്കൊണ്ടാണ് ധനുഷ് പങ്കെടുക്കാന്‍ എത്തിയത്. തിരുനെല്‍വേലിയില്‍ നടന്ന തന്റെ ആരാധകന്റെ വിവാഹത്തിലാണ് ധനുഷും പങ്കെടുത്തത്. ധനുഷിന്റെ വരവ് നവദമ്പതികളെ മാത്രമല്ല വിവാഹത്തില്‍ പങ്കെടുത്ത ഏവരെയും സന്തോഷത്തിലാക്കി. തിരുനെല്‍വേലിയിലെ ധനുഷിന്റെ ഫാന്‍സ് അസോസിയേഷന്‍ സെക്രട്ടറിയാണ് വരനെന്നാണ് വിവരം. വിവാഹത്തില്‍ പങ്കെടുത്ത ധനുഷ് നവദമ്പതികള്‍ക്ക് സ്വര്‍ണ മാല സമ്മാനം നല്‍കിയാണ് മടങ്ങിയത്. ധനുഷ് വിവാഹത്തില്‍ പങ്കെടുക്കാന്‍ എത്തിയതിന്റെ ചിത്രങ്ങളും വീഡിയോകളും സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. വിവാഹത്തില്‍ പങ്കെടുക്കാന്‍ എത്തിയ ധനുഷിന് വന്‍ സ്വീകരണമാണ് ആരാധകര്‍ നല്‍കിയത്. പൂമാല അണിയിച്ചും പൂ കിരീടം അണിയിച്ചുമാണ് അവര്‍ തങ്ങളുടെ സ്‌നേഹം അറിയിച്ചത്. തന്റെ പുതിയ ചിത്രമായ മാരി 2 വിന്റെ ഷൂട്ടിങ് തിരക്കുകളിലാണ് ധനുഷ്. സായി പല്ലവിയാണ് ചിത്രത്തിലെ നായിക. ബാലാജി മോഹന്‍ ആണ് സംവിധായകന്‍. മാരി സിനിമയുടെ ആദ്യ ഭാഗം സൂപ്പര്‍ഹിറ്റായിരുന്നു. ആദ്യ ഭാഗത്തില്‍ കാജല്‍ അഗര്‍വാള്‍ ആയിരുന്നു നായിക. ഗായകന്‍ വിജയ് യേശുദാസ് ആയിരുന്നു മാരി ആദ്യ ഭാഗത്തില്‍ വില്ലന്‍ വേഷത്തിലെത്തിയത്.

https://youtu.be/_5YHKMO5e3M

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

 

Top