ധോണിക്കു ഇരട്ട സെഞ്ച്വറി ..!

സ്‌പോട്‌സ് ലേഖകൻ

സിക്‌സർ അടിച്ച് കളി ഫിനിഷ് ചെയ്യാൻ ഇന്ത്യൻ നായകൻ മഹേന്ദ്രസിംഗ് ധോനിയോളമുള്ള മിടുക്ക് അധികം ക്യാപ്റ്റൻമാർക്ക് പറയാനാകില്ല. ഈ നേട്ടം നായകനെന്ന നിലയിൽ മറ്റൊരു പൊൻതൂവൽ കൂടി ധോനിയുടെ കിരീടത്തിൽ എത്തിച്ചു. കഴിഞ്ഞ ദിവസത്തെ കളിയിൽ അവസാന ഓവറുകളിൽ താരം അടിച്ച സിക്‌സർ സിക്‌സറുകളുടെ ഇരട്ടശതകം തികയ്ക്കുന്ന ആദ്യ ക്യാപ്റ്റനാക്കി മാറ്റി.
ശ്രീലങ്കയ്‌ക്കെതിരേ ഏഷ്യാകപ്പിൽ കഴിഞ്ഞ ദിവസം നടന്ന കളിയിലാണ് ധോനി ഈ നേട്ടം കൈപ്പിടിയിലാക്കിയത്. ആറാമനായി ബാറ്റ് ചെയ്യാനെത്തിയ ധോനി മിലിന്ദാ സിരിവർദ്ധനയെ ലോംഗ് ഓണിന് മുകളിലൂടെ പായിക്കുകയായിരുന്നു. നേരത്തേ തന്നെ സിക്‌സറുകളുടെ കാര്യത്തിൽ നായകനായ ധോനിക്ക് പിന്നിൽ റിക്കി പോണ്ടിംഗ് (171), ബ്രണ്ടൻ മക്കലം (170), ക്രിസ് ഗെയ്ൽ (134) സൗരവ് ഗാംഗുലി (132) എന്നിവരാണ്് നായകന്മാരുടെ സിക്‌സറുകളുടെ കാര്യത്തിൽ നിൽക്കുന്നത്.
ഇതിൽ മൂന്ന് നായകന്മാർ വിരമിച്ച സാഹചര്യത്തിൽ ഈ റെക്കോഡ് തകർക്കാൻ പോന്നവൻ വെസ്റ്റിൻഡീസിന്റെ ക്രിസ് ഗെയിലാണ്. എന്നാൽ ഗെയ്ൽ ഇന്ത്യൻ നായകനുമായി വളരെ അകലെയാണ് താനും. അതുകൊണ്ട് തന്നെ അടുത്ത കാലത്തൊന്നും ധോനിയുടെ ഈ റെക്കോഡ് മറികടക്കുക എളുപ്പമല്ല. മത്സരത്തിൽ ഇന്ത്യ ശ്രീലങ്കയെ അഞ്ചു വിക്കറ്റിന് തകർത്ത് ഫൈനലിൽ കടക്കുകയും ചെയ്തു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top