ഭര്‍ത്താവില്‍ നിന്നും സംവിധായകനിലേക്ക്‌; അച്ഛന്റേയും ചേട്ടന്റേയും പാത പിന്തുടര്‍ന്ന് ധ്യാന്‍

അച്ഛന്റെയും ഏട്ടന്റേയും പാത പിന്തുടര്‍ന്ന് സിനിമയിലേക്കെത്തിയ ധ്യാന്‍ ഇനി സംവിധായകന്റെ റോളിലേക്ക്. ചിത്രത്തിന്റെ കഥയും ധ്യാന്‍ തന്നെയാണ് തയ്യാറാക്കുന്നതെന്ന് അടുത്ത കേന്ദ്രങ്ങള്‍ അറിയിച്ചു. ഇനി സ്വന്തം ചിത്രം ഒരുക്കുന്നതിന്റെ തയ്യാറെടുപ്പിലാണ് താരം. വിവാഹത്തിരക്കുകള്‍ കഴിഞ്ഞ് സ്വന്തം ചിത്രത്തിന്റെ പണിപ്പുരയിലേക്ക് കടക്കുകയാണ് ധ്യന്‍ ശ്രീനിവാസന്‍.

ജ്യേഷ്ഠന്‍ വിനീത് ശ്രീനിവാസന്‍ സംവിധാനം ചെയ്ത തിരയിലൂടെയാണ് ധ്യാന്‍ ശ്രീനിവാസ് സിനിമയിലേക്കെത്തിയത്. സിനിമാ കുടുംബത്തില്‍ നിന്നുള്ള ഈ വരവ് എല്ലാവരും പ്രതീക്ഷിച്ചിരുന്നു. സംവിധാനത്തിലും താരത്തിന് താല്‍പര്യമുണ്ടെന്ന് വളരേ മുന്‍പേ തന്നെ വ്യക്തമാക്കിയിട്ടുള്ളതാണ്.ദീര്‍ഘനാള്‍ നീണ്ടു നിന്ന പ്രണയത്തിനൊടുവില്‍ ധ്യാന്‍ അര്‍പ്പിതയ്ക്ക് താലി ചാര്‍ത്തിയത് കഴിഞ്ഞ ദിവസമാണ്. വിവാഹ ശേഷം സംവിധായകന്റെ കുപ്പായം അണിയാനുള്ള തയ്യാറെടുപ്പിലാണ്. സംവിധാനം ധ്യാന്‍ ശ്രീനിവാസ് എന്ന് സ്‌ക്രീനില്‍ വരാനുള്ള കാത്തിരിപ്പിലാണ് താരത്തിന്റെ ആരാധകര്‍. നിവിന്‍ പോളിയേയും നയന്‍താരയേയും നായികാ നായകന്‍മാരാക്കി ധ്യാന്‍ സിനിമ ഒരുക്കുന്നുവെന്നുള്ള റിപ്പോര്‍ട്ടുകള്‍ മുന്‍പും പ്രചരിച്ചിരുന്നു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

തെന്നിന്ത്യന്‍ താരറാണി നയന്‍താരയും യുവജനതയുടെ സ്വന്തം താരം നിവിന്‍ പോളിയുമാണ് ചിത്രത്തില്‍ നായികാ നായകന്‍മാരായി എത്തുന്നത്. മലയാളത്തിലും തമിഴിലും ഒരേ പോലെ സ്വീകാര്യത താരങ്ങളെ അണിനിരത്തിയാണ് സംവിധായകന്‍ സ്വന്തം ചിത്രം ഒരുക്കുന്നത്.

മലയാള സിനിമയുടെ സകല വല്ലഭന്‍ ശ്രീനിവാസന്റെ മക്കള്‍ അച്ഛന്റെ പാത പിന്തുടര്‍ന്ന് സിനിമയിലെത്തുകയും സ്വന്തമായ മേല്‍വിലാസം നേടുകയും ചെയ്തിട്ടുണ്ട്. മൂത്തമകന്‍ വിനീത് ഗായകന്‍, നടന്‍, സംവിധായകന്‍ ഈ മൂന്നു റോളുകളില്‍ സിനിമയില്‍ തിളങ്ങിയതാണ്. ഇളയ പുത്രന്‍ ധ്യാന്‍ അഭിനയത്തിലാണ് വെന്നിക്കൊടി പാറിച്ചത്. അച്ഛന്റെ പേരിനുമപ്പുറത്ത് സിനിമയില്‍ സ്വന്തം പേരും സ്ഥാനവും നേടിയെടുക്കുന്നതില്‍ വിജയിച്ചവരാണ് വിനീതും ധ്യാനും.

Top