ശശികലയ്ക്ക് ജയിലിൽ ആഡംബര ജീവിതം: റിപ്പോർട്ട് നൽകിയ ഡിഐജി തെറിച്ചു

സ്വന്തം ലേഖകൻ

ബെംഗളൂരു: അനധികൃത സ്വത്തുസമ്പാദനക്കേസിൽ ബെംഗളൂരുവിലെ ജയിലിൽ കഴിയുന്ന അണ്ണാ ഡിഎംകെ ജനറൽ സെക്രട്ടറി ശശികലനയിക്കുന്നത് ആഡംബര ജീവിതം. ഇതു സംബന്ധിച്ചുള്ള റിപ്പോർട്ട് സമർപ്പിച്ച ഡിഐജിയുടെ ജോലി തെറിച്ചു ശശികലയുടെ ആവശ്യത്തിനായി അവരെ പാർപ്പിച്ചിരിക്കുന്ന ബാരക്കിലെ അഞ്ച് സെല്ലുകൾ ഒഴിപ്പിച്ചു തുറന്നിട്ടിരിക്കുകയാണ്. മാത്രമല്ല, ഇവയിലേക്കു മറ്റുള്ളവർക്കു പ്രവേശനമില്ല. പ്രത്യേകം പാത്രങ്ങളിലാണു ശശികലയ്ക്കുള്ള ഭക്ഷണം എത്തിക്കുന്നത്. നിരവധി സൗകര്യങ്ങൾക്കൊപ്പം പ്രത്യേക കിടക്കയുൾപ്പെടെയുള്ളവയും ശശികലയ്ക്കു ജയിലിൽ ഏർപ്പെടുത്തിയിട്ടുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ബെംഗളൂരുവിലെ പരപ്പന അഗ്രഹാര ജയിലിൽ ശശികലയ്ക്കു പ്രത്യേക മുറി നൽകിയിരിക്കുന്നതായും അവർ നിയന്ത്രണങ്ങൾ ഒന്നുമില്ലാതെ സന്ദർശകരോടു സംസാരിക്കുന്നതായും രൂപ റിപ്പോർട്ട് ചെയ്തിരുന്നു. പ്രത്യേക പരിഗണനയ്ക്കായി ശശികല ജയിൽ ഡിജിപി ഉൾപ്പെടെയുള്ളവർക്കായി രണ്ടുകോടി രൂപ കൈക്കൂലി നൽകിയതായും രൂപ ആരോപിച്ചിരുന്നു. ശശികലയ്ക്കു നൽകിയ പ്രത്യേക സൗകര്യങ്ങളുടെ ദൃശ്യങ്ങൾ പകർത്തിയെങ്കിലും ഇവ മനപ്പൂർവം മായ്ച്ചുകളഞ്ഞതായും അവർ പിന്നീടു വ്യക്തമാക്കി. സർക്കാരിനു നൽകിയ റിപ്പോർട്ട് പത്ര, ദൃശ്യ, സമൂഹ മാധ്യമങ്ങളിലൂടെ പുറത്തുവിട്ടെന്ന് ആരോപിച്ചു രൂപയ്ക്ക് സർക്കാർ കാരണം കാണിക്കൽ നോട്ടിസ് അയച്ചിരുന്നു. ഇതിനു പിന്നാലെ തിങ്കളാഴ്ച അവരെ ഗതാഗത വകുപ്പിലേക്കു സ്ഥലംമാറ്റിയിരുന്നു.

രൂപയുടെ വെളിപ്പെടുത്തൽ വൻ കോളിളക്കമാണു കർണാടകയിൽ സൃഷ്ടിച്ചത്. വിഷയത്തിൽ മുഖ്യമന്ത്രി സിദ്ധരാമയ്യ അന്വേഷണം പ്രഖ്യാപിച്ചെങ്കിലും ജയിൽ ഡിജിപി എച്ച്.എൻ. സത്യനാരായണ റാവു അങ്ങനെയൊരു റിപ്പോർട്ട് ലഭിച്ചിട്ടേയില്ലെന്നാണ് അറിയിച്ചത്. റാവു ഉൾപ്പെടെയുള്ള ജയിൽ ഉദ്യോഗസ്ഥർ രണ്ടുകോടി രൂപ കൈക്കൂലി വാങ്ങിയാണ് ശശികലയ്ക്ക് ആഡംബര സൗകര്യങ്ങൾ ഏർപ്പെടുത്തി നൽകിയതെന്നാണ് രൂപയുടെ ആരോപണം.

Top