ദിലീപ് കൂടുതൽ കുഴപ്പത്തിലേയ്ക്ക്…!! ദൃശ്യങ്ങൾ പരിശോധിക്കുന്നത് തിരിച്ചടിയാകും

കൊച്ചിയില്‍ യുവനടിയെ ആക്രമിച്ച കേസിൽ ദിലീപിൻ്റെ അവസ്ഥ കൂടുതൽ കുഴപ്പത്തിലേയ്ക്കെന്ന് സൂചന. നിലവിൽ നടിയെ ആക്രമിച്ചതിൻ്റെ ദൃശ്യങ്ങളടങ്ങിയ മെമ്മറി കാർഡിനനായി ദിലീപ് സുപ്രീം കോടതിയിൽ നൽകിയ ഹർജിയിൽ ദിലീപിന് എതിരായിട്ടാണ് വിധി വന്നത്. ദൃശ്യങ്ഹൾ കാണാൻ മാത്രമുള്ള അവകാശമാണ് സുപ്രീം കോടതി നൽകിയത്. എന്നാൽ കോടതി മറ്റൊരു പരാമർശം കൂടി വിധിന്യായത്തിൽ നടത്തിയിരുന്നു. ആറ് മാസത്തിനകം ഈ കേസിൽ തീർപ്പ് ഉണ്ടാക്കണമെന്നാണ് സുപ്രീം കോടതി പറഞ്ഞിരിക്കുന്നത്.

ഈ നിർദ്ദേശ പ്രകാരം നടി ആക്രമിക്കപ്പെട്ട കേസിലെ വിചാരണ ഉടന്‍ ആരംഭിക്കും. കൊച്ചിയിലെ പ്രത്യേക കോടതിയാണ് കേസ് പരിഗണിക്കുന്നത്. ദിലീപ് ഒഴികെയുള്ള പ്രതികള്‍ നാളെ ഹാജരാകണം. വിദേശ യാത്രയിലായതിനാലാണ് ദിലീപിനെ കോടതിയില്‍ ഹാജരാകുന്നതില്‍ നിന്നും ഒഴിവാക്കിയത്. ആദ്യം പ്രതികളുടെ വിടുതല്‍ ഹര്‍ജികളിന്മേല്‍ വാദം കേള്‍ക്കും. പിന്നീട് കുറ്റപത്രം വായിച്ച ശേഷം മാത്രമായിരിക്കും വിചാരണ ആരംഭിക്കുക. കേസിന്റെ വിചാരണ ആറുമാസത്തിനുള്ളില്‍ പൂര്‍ത്തിയാക്കും. ദിലീപിന് ഇനി എത്രനാൾ പുറത്ത് കഴിയാനാകുമെന്ന് ആറ് മാസത്തിനകം അറിയാനാകും.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

കേസിലെ പല സുപ്രധാന തെളിവുകളും ദിലീപിന് എതിരാണെന്നതാണ് നിയമവിദഗ്ധർ വിലയിരുന്നതുന്നത്. പ്രധാന തെളിവായ ദൃശ്യങ്ങള്‍ എഡിറ്റ് ചെയ്താലും ഇല്ലെങ്കിലും ദിലീപ് അടക്കമുള്ള മറ്റ് പ്രതികള്‍ക്ക് തിരിച്ചടിയാകുമെന്നും നിയമവിദഗ്ധര്‍ പറയുന്നു. ദൃശ്യങ്ങൾ ദേശീയ ഫോറന്‍സിക് സയന്‍സ് ലബോറട്ടറി ഉള്‍പ്പെടെയുള്ള സ്വതന്ത്ര ഏജന്‍സികളെ കൊണ്ട് പരിശോധിപ്പിക്കാമെന്നും പറയുന്നുണ്ട്. ദിലീപ് പറയുന്ന കാര്യങ്ങള്‍ അദ്ദേഹം പറയുന്ന സാങ്കേതിക വിദഗ്ധര്‍ക്ക് പരിശോധിക്കാമെന്നാണ് കോടതി പറഞ്ഞത്. എന്നാൽ ഇതെല്ലാം  ഇരുതലമൂര്‍ച്ചയുള്ള വാളാണെന്നാണ് ചില പ്രമുഖ അഭിഭാഷകര്‍ ചൂണ്ടിക്കാട്ടുന്നത്. ദൃശ്യങ്ങള്‍ പകര്‍ത്തിയ മെമ്മറി കാര്‍ഡ് പൊലീസിന് നല്‍കിയത് ഇരയായ നടിയോ, പ്രോസിക്യൂഷനോ അല്ല. മുഖ്യപ്രതി പള്‍സര്‍ സുനി എന്ന സുനില്‍കുമാറിന്റെ അഭിഭാഷകനാണ്.

അതാണ് കുരുക്ക് മുറുകാനുള്ള പ്രധാന കാരണം. പ്രതിയുടെ അഭിഭാഷകര്‍ ഹാജരാക്കിയ തൊണ്ടിമുതലില്‍ കൃത്രിമം നടന്നിട്ടുണ്ടെങ്കില്‍ അതിനുത്തരവാദി ഇരയായ നടിയോ, പ്രോസിക്യൂഷനോ അല്ലെന്നകാര്യം പകല്‍പോലെ വ്യക്തമാണ്. ദൃശ്യങ്ങള്‍ എഡിറ്റ് ചെയ്‌തെന്നും വേറെ ശബ്ദം എഡിറ്റ് ചെയ്ത് കയറ്റിയെന്നുമാണ് ദിലീപിന്റെ ആരോപണം. അങ്ങനെയങ്കില്‍ ആര്? എന്തിന്? ആര്‍ക്ക് വേണ്ടി ചെയ്തു. ദിലീപ് ഗൂഢാലോചന നടത്തിയിട്ടാണ് നടി ആക്രമണത്തിന് ഇരയായതെന്നാണല്ലോ പ്രോസിക്യൂഷന്റെ വാദം. ആ നിലയ്ക്ക് ആരായിരിക്കും കൃത്രിമത്വം നടത്താന്‍ ശ്രമിക്കുക? ദൃശ്യങ്ങള്‍ ചിത്രീകരിച്ച മൊബൈല്‍ ഫോണ്‍ ഇതുവരെ കണ്ടെത്താനായിട്ടില്ല. അതിനാല്‍ തെളിവ് നശിപ്പിച്ചതിനും കേസ് എടുക്കാനാകുമെന്ന് മുതിര്‍ന്ന അഭിഭാഷകന്‍ അജയകുമാര്‍ ചൂണ്ടിക്കാട്ടുന്നു.

അങ്ങനെ ഇന്നലത്തെ സുപ്രീംകോടതി നിലപാട് ദിലീപിനും മറ്റ് പ്രതികള്‍ക്കും കൂടുതല്‍ കുരുക്കുകളുടെ കെണിയാണ് ഒരുക്കിവച്ചിരിക്കുന്നത്. ആറുമാസത്തിനുള്ളില്‍ വിചാരണ പൂര്‍ത്തിയാക്കണമെന്ന കോടതി നിര്‍ദ്ദേശവും തലവേദനയാണ്. ചിലപ്പോള്‍ ആറ് മാസത്തില്‍ കൂടുതല്‍ എടുത്തേക്കും. ദിലീപിന്റെ ഭൂതഗണങ്ങളായ നടന്‍ മഹേഷും സജി നമ്പ്യാട്ടും  ചാനല്‍ ചര്‍ച്ചകളില്‍ അതിനെ സ്വാഗതം ചെയ്തിരുന്നു. പക്ഷെ, വിചാരണ നീട്ടിവയ്ക്കാന്‍ ദിലീപ് ഹൈക്കോടതിയെ സമീപിക്കാന്‍ ഒരുങ്ങുകയാണ് എന്നതാണ് അവസാനത്തെ വാര്‍ത്ത. എന്തിനാണ് തുടരെ തുടരെ വിചാരണ നീട്ടിവയ്ക്കാന്‍ ഹര്‍ജികള്‍ നല്‍കുന്നത്? മടിയില്‍ കനമുള്ളവന്‍ വഴിയില്‍ ഭയക്കുന്നതെന്തിന്? തുടങ്ങിയ നിരവധി ചോദ്യങ്ങള്‍ സോഷ്യല്‍മീഡിയയിലും മറ്റും ഉയരുന്നുണ്ട്. ദൃശ്യങ്ങളുടെ പരിശോധന പൂര്‍ത്തിയാകാന്‍ ഇനിയും മാസങ്ങളെടുക്കും. അതിന് മുമ്പ് വിചാരണ കോടതി നടപടികള്‍ ആരംഭിച്ചുകഴിഞ്ഞു. ഒരു പ്രതിയുടെ ജാമ്യവും റദ്ദാക്കി. ദിലീപ് കോടതി അനുമതിയോടെ വിദേശത്ത് പോയിരിക്കുകയാണ്. അടുത്തമാസം രണ്ടിനേ തിരിച്ചെത്തൂ. അതിന് ശേഷം കോടതിയില്‍ ഹാജരാകുമെന്നാണ് അറിയുന്നത്. ദൃശ്യങ്ങള്‍ ദിലീപിന് നല്‍കാത്തതിലൂടെ ദീര്‍ഘവീക്ഷണമുള്ള നടപടിയാണ് സുപ്രീംകോടതി നടത്തിയതെന്ന് അഭിഭാഷകനായ എം.ആര്‍ അഭിലാഷ് ചൂണ്ടിക്കാട്ടുന്നു. കൈമാറിയ ശേഷം അത് സമൂഹമാധ്യമങ്ങളിലും മറ്റും പ്രചരിപ്പിച്ചാല്‍ അത് ഇന്ത്യയിലെ പരമോന്നത നീതിപീഠത്തിന്റെ ഭാഗത്ത് നിന്നുണ്ടായ ഏറ്റവും വലിയ കളങ്കമാകുമായിരുന്നെന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു.

Top