ജസ്റ്റിസ് ബി.വി.നാഗരത്‌ന 2027ല്‍ ഇന്ത്യയിലെ ആദ്യ വനിതാ ചീഫ് ജസ്റ്റിസ് ആകും.മൂന്ന് വനിതാ ഹൈ കോടതി ജഡ്‌ജിമാരുടെതടക്കം 9 പേരുകൾ സുപ്രീം കോടതി ജഡ്ജിമാരായി നിർദേശിച്ച് കൊളീജിയം

ന്യുഡൽഹി:മൂന്ന് വനിതാ ഹൈ കോടതി ജഡ്‌ജിമാരുടെതടക്കം 9 പേരുകൾ സുപ്രീം കോടതി ജഡ്ജിമാരായി നിർദേശിച്ച് സുപ്രീം കോടതി കൊളീജിയം. ഇതാദ്യമായാണ് 3 വനിതാ ജഡ്‌ജിമാരെ ഒരേസമയം കൊളീജിയം ശുപാർശ ചെയ്യുന്നത്.കേരള ഹൈകോടതി ജഡ്‌ജി സി ടി രവികുമാറും സ്ഥാനക്കയറ്റ പട്ടികയിൽ. ജസ്റ്റിസുമാരായ വിക്രം നാഥ്,എ.എം.സുന്ദരേഷ്, ജെ.ജെ മഹേശ്വരി എന്നിവർ പട്ടികയിൽ.മുൻ അഡിഷണൽ സോളിസിറ്റർ ജനറൽ പി എസ് നരസിംഹയും പട്ടികയിൽ. കേന്ദ്ര സർക്കാരിന് ശുപാർശ നൽകിയത് ചീഫ് ജസ്റ്റിസ് എൽ വി രമണ അധ്യക്ഷനായ കൊളീജിയം.

3 വനിത ജഡ്‌ജിമാരുടെ പേരുകൾ ഉയർന്നത് ചരിത്രത്തിൽ ആദ്യമായാണ്. നേരത്തെ വിരമിക്കുന്ന സമയത്ത് ജസ്റ്റിസ് ആർ എൽ നരിമാനടക്കം നിർദേശിച്ച കാര്യമാണ് വനിതാ ജഡ്‌ജിമാരുടെ നിയമനം. കാരണം 22 മാസത്തിലേറെയായി സുപ്രീം കോടതി ജഡ്‌ജിമാരുടെ നിയമനം നടത്തിയത്. 9 ഒഴിവുകൾ സുപ്രീം കോടതിയില്ലുള്ളപ്പോൾ അത് നികത്തതാൻ കൊളീജിയം നിർദേശിച്ചു.നിയമനം സംബന്ധിച്ച ഫയൽ കേന്ദ്ര സർക്കാരിന് അയച്ചു. ആദ്യ വനിതാ ചീഫ് ജസ്റ്റിസാവാൻ സാധ്യത കർണാടക ഹൈ കോടതി ജഡ്‌ജി പി വി നഗരത്നയുടെ പേര് പട്ടികയിലുണ്ട്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ജസ്റ്റിസ് ബി.വി.നാഗരത്‌ന 2027ല്‍ ഇന്ത്യയിലെ ആദ്യ വനിതാ ചീഫ് ജസ്റ്റിസ് ആകും. ചീഫ് ജസ്റ്റിസ് എന്‍.വി.രമണയുടെ നേതൃത്വത്തിലുള്ള സുപ്രീംകോടതി കൊളീജിയം ജസ്റ്റിസ് ബി.വി.നാഗരത്‌ന ഉള്‍പ്പെടെ 9 ജഡ്ജിമാരെയാണ് സുപ്രീംകോടതിയിലേക്കു ശുപാര്‍ശ ചെയ്തിരിക്കുന്നത്. നിലവില്‍ കര്‍ണാടക ഹൈക്കോടതി ജഡ്ജിയാണ് ജസ്റ്റിസ് നാഗരത്‌ന.‌1989 ജൂണ്‍ മുതല്‍ 1989 ഡിസംബര്‍ വരെ സുപ്രീംകോടതി ചീഫ് ജസ്റ്റിസ് ആയിരുന്ന ഇ.എസ്. വെങ്കടരാമയ്യയുടെ മകളാണ് നാഗരത്‌ന. ജസ്റ്റിസ് ഹിമാ കോഹി, ജസ്റ്റിസ് ബേലാ ത്രിവേദി എന്നിവരെയും സുപ്രീംകോടതിയിലേക്കു കൊളീജിയം ശുപാര്‍ശ ചെയ്തിട്ടുണ്ട്.

രാജ്യത്തിന് ഒരു വനിതാ ചീഫ് ജസ്റ്റിസ് വേണമെന്നത് ഏറെക്കാലമായി ഉയരുന്ന ആവശ്യമാണ്. ഇന്ത്യയ്ക്ക് വനിതാ ചീഫ് ജസ്റ്റിസ് വരാനുള്ള കാലം സമാഗതമായെന്ന് മുന്‍ ചീഫ് ജസ്റ്റിസ് എസ്.എ.ബോബ്‌ഡെ വിരമിക്കുന്ന ഘട്ടത്തില്‍ പറഞ്ഞിരുന്നു. ഇപ്പോഴത്തെ ചീഫ് ജസ്റ്റിസ് എന്‍.വി.രമണയും സമാനമായ നിലപാടാണു സ്വീകരിച്ചിരുന്നത്.

മുതിര്‍ന്ന അഭിഭാഷകനും മുന്‍ അഡീഷണല്‍ സോളിസിറ്റര്‍ ജനറലുമായ പി.എസ്.നരസിംഹ, ജസ്റ്റിസ് ശ്രീനിനാസ് ഓക, ജസ്റ്റിസ് വിക്രം നാഥ്, ജസ്റ്റിസ് ജെ.കെ.മഹേശ്വരി, ജസ്റ്റിസ് സി.ടി.രവികുമാര്‍, ജസ്റ്റിസ് എം.എം.സുന്ദരേഷ് എന്നിവരുടെ പേരുകളും കൊളീജിയം സുപ്രീംകോടതിയിലേക്കു ശുപാര്‍ശ ചെയ്തു.

Top