മോഹൻലാലിനെ തള്ളി ദിലിപ്‌; രാജിവെച്ചത്‌ ‘അമ്മ’ ആവശ്യപ്പെട്ടിട്ടല്ലെന്ന്‌ വിശദീകരണം

കൊച്ചി:താരസംഘടനയായ ‘അമ്മ’ പ്രസിഡന്റ്‌ മോഹൻലാലിനെതിരെ ദിലിപ്‌.മോഹൻലാൽ ആവശ്യപ്പെട്ടിട്ടല്ല താന്‍ രാജിവച്ചതെന്ന് വ്യക്തമാക്കി ഫേസ്‌ ബുക്കിലാണ്‌ ദിലീപിന്റ പ്രതികരണം. ദിലീപിനെതിരായ വിവാദങ്ങളുടെ പശ്‌ചാത്തലത്തിൽ രാജി ചോദിച്ചു വാങ്ങുകയായിരുന്നുവെന്ന്‌ മോഹൻലാൽ കഴിഞ്ഞ ദിവസം വാർത്താസമ്മേളനത്തിൽ വ്യക്‌തമാക്കിയിരുന്നു. എക്‌സിക്യൂട്ടീവ്‌ കമ്മറ്റിയോഗം കഴിഞ്ഞശേഷം അംഗങ്ങൾ ഒരുമിച്ച്‌ നടത്തിയ വാർത്താസമ്മേളനത്തിലാണ്‌ മോഹൻലാൽ ദിലീപിന്റെ രാജി സ്‌ഥിരീകരിച്ചത്‌. ഇത്‌ തള്ളി കളഞ്ഞാണ്‌ ദിലീപ്‌ രംഗത്തെത്തിയത്‌. അറിയാത്ത കാര്യങ്ങൾക്കാണ്‌ താൻ വേട്ടയാടപ്പെടുത്തതെന്നും പോസ്‌റ്റിൽ പറയുന്നു.

ദിലിപിനെ സംരക്ഷിക്കുന്ന താരസംഘടനക്കെതിരെ വനിതാ സിനിമാ കൂട്ടായ്‌മയായ ഡബ്ലിയുസിസി പരസ്യമായി പ്രതികരിച്ചതിനെ തുടർന്നാണ്‌ ദിലീപിന്റെ രാജി ആവശ്യപ്പെടേണ്ടിവന്നത്‌. എന്നാൽ സംഘടനക്കുള്ളിൽതന്നെ ചേരിതിരിവ്‌ വ്യക്‌തമാക്കുന്നതായിരുന്നു എക്‌സിക്യൂട്ടീവ്‌ അംഗങ്ങളായ ജഗദീഷിന്റെയും സിദ്ദിഖിന്റെയും പ്രസ്‌താവനകൾ. തുടർന്നാണ്‌ എക്‌സിക്യൂട്ടീവ്‌ യോഗം ചേർന്നതും ദിലിപിന്റെ രാജി ചോദിച്ചുവാങ്ങിയ കാര്യം അറിയിച്ചതും.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

‘അമ്മയുടെ ബൈലോപ്രകാരം എന്നെ പുറത്താക്കാൻ ജനറൽ ബോഡിയിൽ ഭൂരിപക്ഷമുണ്ടെങ്കിലേ കഴിയൂ എന്ന് ഉത്തമ ബോധ്യം എനിക്കുണ്ട്‌,പക്ഷെ എന്നെ കരുതി അമ്മ എന്ന സംഘടന തകർക്കപ്പെടാതിരിക്കാൻ വേണ്ടി ഞാൻ എന്റെ ജേഷ്ഠസഹോദരനായ ശ്രീ മോഹൻലാലുമായ്‌ വിശദമായ ചർച്ചകൾക്ക്‌ ശേഷമാണു രാജികത്ത്‌ നൽകിയത്‌. രാജികത്ത്‌ സ്വീകരിച്ചാൽ അത്‌ രാജിയാണ്‌,പുറത്താക്കലല്ല’ എന്നായിരുന്നു ദിലീപിന്റെ വാക്കുകള്‍.

കോടതി തീർപ്പുണ്ടാകും വരെ സംഘടനയിലേക്ക് ഇല്ലെന്ന് നേരത്തെ കത്തു നൽകിയിരുന്നതായും ദിലീപ് വാര്‍ത്താ കുറിപ്പിലൂടെ വ്യക്തമാക്കി. തന്റെ പേരിൽ അമ്മയെ ആക്രമിക്കാൻ ശ്രമിച്ചെന്നും അമ്മ സംഘടനയെ ഇല്ലാതാക്കാൻ ശ്രമം ഉണ്ടായെന്നും ദിലീപ് പറയുന്നു. അമ്മയെ തകർക്കാൻ ശ്രമിക്കുന്നവരുടെ ഉപജാപങ്ങളിൽ സംഘടന തകരരുതെന്നും കറുിപ്പിലുണ്ട്‌. മോഹൻലാലിനയച്ച കത്തും പോസ്‌റ്റിൽ നൽകിയിട്ടുണ്ട്‌.

Top