പ്രമുഖ നടൻ സിദ്ദിക്കിനെ ചോദ്യം ചെയ്യുമോ ?ദിലീപുമായി വ്യക്തിപരമായി ഏറെ അടുപ്പമുള്ള സിദ്ദിഖിനെ ചോദ്യം ചെയ്‌താൽ കൂടുതൽ തെളിവ് കിട്ടില്ലേ ?

കൊച്ചി: ആക്രമിക്കപ്പെട്ട നടിയോട് പകയുണ്ടായിരുന്ന മറ്റൊരു പ്രമുഖ നടന്‍ പോലീസ് വലയിയിലെന്നു സൂചന .കൊച്ചിയില്‍ നടിയാക്രമിക്കപ്പെട്ട സംഭവത്തില്‍ ദിലീപിനെ കൂടാതെ പങ്കുണ്ടെന്നു പറയുന്ന പ്രമുഖ നടന്‍ പോലീസ് വലയിലായി എന്ന് സൂചന. കഴിഞ്ഞ ദിവസങ്ങളില്‍ ലഭിച്ച ചില നിര്‍ണ്ണായക തെളിവുകളാണ് ഇതിന് സഹായകമായത് എന്നു പറയുന്നു. ഇദ്ദേഹം ദിലീപിനെ പോലെ തന്നെ മലയാള സിനിമയില്‍ ശക്തമായ സാന്നിധ്യമായിരുന്നത്രെ. ഈ പ്രമുഖനെ അടുത്ത ദിവസം തന്നെ പോലീസ് ചോദ്യം ചെയ്യും എന്നും റിപ്പോര്‍ട്ടുകള്‍ ഉണ്ട്. കഴിഞ്ഞ മൂന്നു മാസമായി ഈ വ്യക്തി പോലീസ് നിരീക്ഷണത്തിലാണ്. ദിലീപിന്റെ അറസ്റ്റിനു ശേഷമുള്ള ഈ പ്രമുഖന്റെ നീക്കങ്ങളാണ് പോലീസില്‍ സംശയം ജനിപ്പിച്ചത് എന്ന് പറയുന്നു.

കാവ്യ മാധവനെ ചോദ്യം ചെയ്തപ്പോള്‍ ഈ വ്യക്തിയെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ ലഭിച്ചു എന്നു സൂചനയുണ്ട്. ആക്രമണം തുടങ്ങിയപ്പോള്‍ മുതല്‍ ഇയാള്‍ നടിക്കൊപ്പം ഉണ്ടെന്നു വിശ്വസിപ്പിക്കുകയും എന്നാല്‍ ദിലീപിനെ സംശയിക്കുന്ന തരത്തില്‍ ഒരു വാക്കു പോലും പറയാതിരിക്കുകയും ചെയ്തു എന്നും പറയുന്നു. ദിലീപ് ജയിലിലായ ശേഷം പുറത്തിറക്കാനുള്ള ശ്രമങ്ങള്‍ ഈ പ്രമുഖന്റെ ഭാഗത്തു നിന്ന് ഉണ്ടായി എന്നും ചില റിപ്പോര്‍ട്ടുകള്‍ ഉണ്ട്. ആക്രമിക്കപ്പെട്ട നടിയോട് ഈ നടനും പകയുണ്ടായിരുന്നതായും പറയുന്നു. ഈ വ്യക്തിക്ക് പള്‍സര്‍ സുനിയുമായും നല്ല അടുപ്പമുണ്ട് എന്നാണ് സൂചന. എന്തായും കേസില്‍ അടുത്ത പ്രമുഖന്‍ കൂടി ഉടന്‍ വലയിലാകുമെന്നാണ് സൂചന.SIDDIK AND DILEEP AMMA

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

നടി ആക്രമിക്കപ്പെട്ടതുമായി ബന്ധപ്പെട്ട് നടന്‍ ദിലീപിനെയും സംവിധായകന്‍ നാദിര്‍ഷായെയും ചോദ്യം ചെയ്തിരുന്ന ആലുവ പൊലീസ് ക്ലബ്ബിലേക്ക് നടന്‍ സിദ്ദിക്ക് അപ്രതീക്ഷിത സന്ദര്‍ശനം നടത്തിയിരുന്നു . ചോദ്യം ചെയ്യല്‍ നീളുന്നതില്‍ ആശങ്കയുണ്ടെന്ന് സിദ്ദിക്ക് പറഞ്ഞു. അമ്മ ഭാരവാഹി എന്ന നിലയിലല്ല താന്‍ പോലീസ് ക്ലബില്‍ എത്തിയത്. വ്യക്തിപരമായി തനിക്ക് ഏറെ അടുപ്പമുള്ളയാളാണ് ദിലീപ്. അതിനാലാണ് ചോദ്യം ചെയ്യല്‍ നടക്കുന്നിടത്തേക്ക് എത്തിയത് സിദ്ദിക്ക് പറഞ്ഞു.

എന്നാല്‍ സിദ്ദിക്കിന് അകത്തേക്ക് പ്രവേശിക്കാന്‍ പോലീസ് അനുമതി നല്‍കിയില്ല. അതിനാല്‍ ക്ലബിന്റെ പരിസരത്ത് തന്നെ താന്‍ കാത്തു നില്‍ക്കുമെന്നും സിദ്ദിക്ക് അറിയിച്ചു. സിദ്ദിക്കിനു പിന്നാലെ നാദിര്‍ഷയുടെ അനുജന്‍ സമദും സ്ഥലത്ത് എത്തിയിരുന്നു. അദ്ദേഹത്തിനും പോലീസ് ക്ലബിനുള്ളിലേക്ക് പ്രവേശിക്കാനായില്ല. ചോദ്യം ചെയ്യലിന് ശേഷം 1.10ന് ദിലീപും നാദിര്‍ഷായും പുറത്തിറങ്ങിയപ്പോള്‍ അവര്‍ക്കൊപ്പമാണ് സിദ്ദീക്കും മടങ്ങിയത്‌.അതേസമയം നടി ആക്രമിക്കപ്പെട്ട സംഭവത്തിൽ ദിലീപിനെയും നാദിർഷായെയും ചോദ്യം ചെയ്ത രാത്രിയിൽ പോലീസ് ക്ലബ്ബിൽ എത്തിയ പ്രമുഖ നടൻ സിദ്ദിഖിനെ ഇതുവരെ പോലീസ് ചോദ്യം ചെയ്തിട്ടില്ല  .ആരുടെയും പ്രതിനിധിയായിട്ടല്ല താൻ വന്നതെന്നും തികച്ചും ഏറ്റവും അടുപ്പം ഉള്ളതുകൊണ്ടാണ് വന്നതെന്നും സിദ്ദിക്ക് വ്യക്തമാക്കിയിരുന്നു.ദിലീപുമായി വ്യക്തിപരമായി ഏറ്റവും അടുപ്പം സൂക്ഷിക്കുന്ന ഈ നടനെ ചോദ്യം ചെയ്‌താൽ ചില കാര്യങ്ങളിൽ വ്യക്തത വരില്ലേ -കൂടുതൽ കാര്യങ്ങൾ അറിയാൻ കഴിയില്ലേ എന്ന സംശയം ഉയർത്തുന്നവരുണ്ട്.

Top