കൊച്ചി: യുവനടി ആക്രമിക്കപ്പെട്ട സംഭവത്തിന്റെ ഗൂഢാലോചനകേസില്‍ അറസ്റ്റിലായ നടന്‍ ദിലീപിനേയും കൊണ്ടുള്ള തെളിവെടുപ്പിനിടെ നാടകീയ സംഭവങ്ങള്‍. ജനരോക്ഷത്തെ തുടര്‍ന്ന് തൊടുപുഴയില്‍ വാഹനത്തില്‍ നിന്ന് പുറത്തിറക്കാതെയാണ് ദിലീപില്‍ നിന്നും തെളിവെടുത്തത്. വഴിയിലുടനീളം കരിങ്കൊടിയും കൂകി വിളികളുമായാണ് ജനം ജനപ്രിയ നടനെ വരവേറ്റത്.തൊടുപുഴയില്‍ നിന്ന് എറണാകുളം അബാദ് പ്ലാസ ഹോട്ടലില്‍ തെളിവെടുപ്പിന് കൊണ്ടുവന്നപ്പേ ാഴും ഉണ്ടായത് നാടകീയ സംഭവങ്ങള്‍ തന്നെയായിരുന്നു. വന്‍ ജനക്കൂട്ടവും, അസഭ്യ വര്‍ഷവും താരത്തെ അസ്വസ്ഥമാക്കിയതിനു പിന്ന ാലെ ചാനല്‍ ക്യാമറകള്‍ക്ക് മുമ്ബില്‍ നടന്ന തെളിവെടുപ്പ് ദിലീപിനെ അരിശം കൊള്ളിച്ചു.
അതിനിടയില്‍ ലൈവ് റിപ്പോര്‍ട്ട് നല്‍കികൊണ്ടിരിക്കുന്ന മാധ്യമപ്രവര്‍ത്തനു മുന്നില്‍ ദിലീപിന്റെ നിയന്ത്രണം വിട്ടു. എന്്തിനാ ചേട്ടാ വെറുതെ വായില്‍ തോന്നിയത് പറഞ്ഞോണ്ടിരിക്കുന്നത് എന്നതായിരുന്നു താരത്തിന്റെ ചോദ്യം. എറണാകുളം അബാദ് പ്ലാസയില്‍ പൊതു ജനത്തെ കടത്തി വിടാതെയാണ് പോലീസ് രംഗം കെകാര്യം ചെയ്തത്. എന്നാല്‍ പോലീസ് വാഹനത്തിനുള്ളില്‍ നിര്‍വികാരനായാണ് ദിലിപിനെ കാണപ്പെട്ടത്.
അതേസമയം നടന്‍ ദിലീപിനെ തൊടുപുഴയില്‍ എത്തിച്ച് തെളിവെടുപ്പ് നടത്താനുള്ള പോലീസിന്റെ ശ്രമം തടസപ്പെട്ടു. ജനങ്ങളുടെ പ്രതിഷേധത്തെ തുടര്‍ന്ന് പ്രതിയെ വാഹനത്തില്‍ നിന്നും പുറത്തിറക്കാനായില്ല.ദിലീപിനെ തൊടുപുഴയിലേക്ക് കൊണ്ടു പോകുന്ന വഴി നാട്ടുകാര്‍ കരിങ്കൊടിയുമായി പ്രതിഷേധിച്ചിരുന്നു. ദിലീപുമായി പോകുന്ന വാഹനവ്യൂഹത്തിനു നേരെയാണ് നാട്ടുകാർ കരിങ്കൊടി വീശിയത്. മുവാറ്റുപുഴയിൽവച്ച് ജനങ്ങൾ ദിലീപിനെ കൂകിവിളിച്ചും പ്രതിഷേധിച്ചു. ദിലീപിന്റെ ജോര്‍ജേട്ടന്‍സ് പൂരം എന്ന ചിത്രത്തിന്റെ ചിത്രീകരണം നടന്ന തൊടുപുഴയിലെ ശാന്തിഗിരി കോളേജിലേക്കായിരുന്നു ദിലീപിനെ കൊണ്ടുപോയത്.
കഴിഞ്ഞ ദിവസം അറസ്റ്റിലായ ദിലീപിനെ അങ്കമാലി ജുഡീഷൽ മജിസ്ട്രേറ്റ് കോടതി ഇന്ന് രണ്ടു ദിവസത്തേക്കു പോലീസ് കസ്റ്റഡിയിൽ വിട്ടിരുന്നു. വിവിധ ഇടങ്ങളില്‍ കൊണ്ടു പോയി തെളിവെടുക്കണമെന്ന പോലീസിന്റെ ആവശ്യം കോടതി അംഗീകരിക്കുകയായിരുന്നു. ആലുവ സബ് ജയിലില്‍ നിന്നും കനത്ത സുരക്ഷയിലാണ് ദിലീപിനെ കോടതിയില്‍ ഹാജരാക്കിയത്.കോടതിയിലേക്കു കയറിയപ്പോള്‍ ജനങ്ങള്‍ അദ്ദേഹത്തെ കൂവിവിളിച്ചു. നിരവധിപ്പേരാണ് ദിലീപിനെ കൊണ്ടുവരുന്നതറിഞ്ഞ് കോടതി വളപ്പില്‍ തടിച്ചു കൂടിയത്.അതേസമയം നടിയെ ആക്രമിച്ച കേസില്‍ പള്‍സര്‍ സുനിയുടെ അഭിഭാഷകന്‍ പ്രതീഷ് ചാക്കോയുടെ അറസ്റ്റ് തടയാനാവില്ലെന്ന് ഹൈക്കോടതി. പ്രതീഷ് ചാക്കോയുടെ ജാമ്യാപേക്ഷ മറ്റന്നാള്‍ പരിഗണിക്കും. ദൃശ്യങ്ങള്‍ പകര്‍ത്തിയ മൊബൈല്‍ ഫോണ്‍ പള്‍സര്‍ സുനി പ്രതീഷിന് നല്‍കിയെന്നാണ് വിവരം.