
കൊച്ചി : ‘ഞങ്ങളുടെ സംഘടനയ്ക്ക് അഞ്ച് കോടി രൂപ തന്ന ഒരാളാണ് ദിലീപ്. അപ്പോള്‍ വിധേയത്വം കാണിക്കുന്നതില്‍ എന്താണ് തെറ്റ്.’
നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ ‘അമ്മ’ സംഘടന പക്ഷപാതകരമായ നിലപാട് കാണിക്കുന്നതിനെ ന്യായീകരിച്ച് നടന്‍ മഹേഷിന്റെ വാക്കുകളാണ് ഇത്. ‘അമ്മ’ നേതൃത്വത്തിനെതിരേ നടിമാര്‍ രംഗത്ത് വന്നതിന്റെ പശ്ചാത്തലത്തിലായിരുന്നു മഹേഷ് ഇത്തരമൊടു പ്രതികരണം നടത്തിയത്.
സംഘടനക്കെതിരേ ആരോപണം ഉന്നയിക്കുന്ന ഈ പറയുന്ന നടിമാരൊന്നും സംഘടനയക്കൊപ്പം ഒരു കാര്യങ്ങളിലും സഹകരിക്കാറില്ല. മാറി നിന്ന് കുറ്റം പറയാന്‍ മാത്രമേ ഇവര്‍ക്കൊക്കെ പറ്റൂ. ദിലീപ് ഒരു സിനിമ നിര്‍മിച്ച് ആ തുകയും സംഘടനയ്ക്ക് തന്നിട്ടുണ്ടെന്നും മഹേഷ് കൂട്ടിച്ചേര്‍ത്തു. സംഘടനയ്ക്ക് എതിരെ ആരോപണം ഉന്നയിച്ച് രംഗത്തെത്തിയിരിക്കുന്ന നടിമാരൊന്നും ധനസമാഹരണത്തില്‍ പങ്കാളികള്‍ ആകാറില്ലെന്നും ഒരു സ്വകാര്യ ചാനലില്‍ നടന്ന പരിപാടിയില്‍ മഹേഷ് കുറ്റപ്പെടുത്തി. കഴിഞ്ഞ ദിവസം നടന്ന വാര്‍ത്താസമ്മേളനത്തില്‍ ആക്രമണത്തെ അതിജീവിച്ച നടിക്കൊപ്പം നില്‍ക്കാതെ വേട്ടക്കാരനൊപ്പം നില്‍ക്കുന്ന സംഘടനയുടെ നിലപാടിനെ ഡബ്ലൂ.സി.സി അംഗങ്ങള്‍ ചോദ്യം ചോദ്യം ചെയ്തിരുന്നു.