കാവ്യാമാധവന്‍ ഗര്‍ഭിണി; മീനാക്ഷിയ്ക്ക് കൂട്ടായി ഒരാൾ കൂടി; കഥ മെനഞ്ഞ് ഓണ്‍ലൈന്‍ മീഡിയകള്‍…

വിവാഹത്തിനു മുൻപ് തന്നെ കാവ്യ മാധവൻ- ദിലീപ് എന്നിവർക്ക് നേരെ നിരവധി ഗോസിപ്പുകൾ പുറത്തു വന്നിരുന്നു.വിവാഹത്തിനു മുൻപ് പല തവണയും ഇവരെ തമ്മിൽ പാപ്പരാസികൾ കല്യാണം കഴിപ്പിച്ചിരുന്നു. ഗുരുവായൂർ ക്ഷേത്രത്തിലായിരുന്നു ഇവരുടെ വിവാഹം പല തവണ നടന്നത്. വിവാഹം കഴിഞ്ഞപ്പോൾ‌ കേസുമായി ബന്ധപ്പെട്ട നിരവധി വാർത്തകൾ പ്രചരിച്ചു. നടിയുമായി ബന്ധപ്പെട്ട കേസിൽ കാവ്യയ്ക്കും പങ്കുണ്ടെന്നും, ദിലീപ് കാവ്യയെ സംരക്ഷിക്കാൻ നോക്കുന്നു എന്നു തരത്തിലുളള വാർത്തകൾ വന്നിരുന്നു. പിന്നീട് ഗർഭ സംബന്ധമായ വാർത്തകളും സോഷ്യൽ മീഡിയയിൽ നിറ‍ഞ്ഞോടിരുന്നു. ഇപ്പോൾ വീണ്ടും ഇത്തരത്തിലുളള വാർത്തകൾ പ്രചരിക്കുകയാണ്. കഴിഞ്ഞ കുറച്ചു മാസങ്ങൾക്ക് മുൻപ് ഇത്തരത്തിലുളള പല കഥകളും പ്രചരിച്ചിരുന്നു.

ദിലീപ് ജയിലിലായ സമയത്തായിരുന്നു ഇത്തരത്തിലുളള പാപ്പരാസി വാർത്തകൾ പ്രചരിച്ചത്. കാവ്യ നാലു മാസം ഗർഭിണിയാണെന്നു വരെ അന്ന് വാർത്തകൾ പ്രചരിച്ചു. എന്നാൽ കുറച്ചു നാളുകൾക്ക് ശേഷം വീണ്ടും ഇത്തരത്തിലുളള വാർത്തകൾ പ്രചരിക്കുകയാണ്. പ്രമുഖ മാധ്യമമാണ് ഇപ്പോൾ ഈ വാർത്തയുമായി രംഗത്തെത്തിയിരിക്കുന്നത്. ദിലീപ്- കാവ്യ കുടുംബത്തിൽ പുതിയ അതിഥി കൂടി എത്തുന്നു. താര ദമ്പതിമാരോട് ചേർന്ന് നിൽക്കുന്ന അടുത്ത വൃത്തങ്ങളാണ് ഈ വാർത്ത പുറത്തു വിട്ടത്രേ. വിവാഹത്തിനു ശേഷം ദിലീപിനെ ചുറ്റിപ്പറ്റി വിവാദങ്ങളുടെ ഘോഷയാത്രയായിരുന്നു. പലതരത്തിലുള്ള മോശമായ ഘട്ടത്തിലൂടെയായിരുന്നു താരവും കുടുംബവും കടന്നു പോയത്. അതിനാലാണ് ഈ സന്തോഷവാർത്ത ജനപ്രിയ നടൻ മറച്ചു വച്ചതെന്നാണ് പുറത്തു വരുന്ന റിപ്പോർട്ടുകൾ. ഇതിനു മുൻപും കാവ്യ ഗർഭിണിയാണെന്നു തരത്തിലുള്ള വാർത്തകൾ പ്രചരിച്ചിരുന്നു. അന്നൊക്കെ അത് പാപ്പരാസികളുടെ വെറും കണ്ടെത്തുകൾ മാത്രമായിരുന്നു എന്നു തെളിഞ്ഞിരുന്നു. എന്നാൽ ഇത്തവണയും വാർത്തയുടെ നിജ്ജസ്ഥിതി അറിഞ്ഞിട്ടില്ല. ഫില്‍മിബീറ്റ് ഈ വാര്‍ത്തയുടെ നിജ സ്ഥിതി അറിയാന്‍ ശ്രമിച്ചെങ്കിലും വ്യക്തമായ ഉത്തരം പറയാന്‍ താരവുമായി ബന്ധപ്പെട്ട് അടുത്ത കേന്ദ്രങ്ങള്‍ ഇതുവരെ തയ്യാറായിട്ടില്ല.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top