ദിലീപും കാവ്യയും മുംബൈയിലെ മഞ്ജരിയുടെ വീട്ടില്‍; ചിത്രം വൈറല്‍

മധുരമൂറുന്ന ശബ്ദവുമായി മലയാള സിനിമാ സംഗീതത്തിലേക്ക് എത്തിയ ഗായികയാണ് മഞ്ജരി. മലയാളത്തിലെ നിരവധി സൂപ്പര്‍ ഹിറ്റ് ഗാനങ്ങള്‍ മഞ്ജരിയുടേതായുണ്ട്. വിവാഹത്തിന് ശേഷം മുംബൈയില്‍ താമസമാക്കിയിരിക്കുകയാണ് ഗായിക. കഴിഞ്ഞ ദിവസം മഞ്ജരിയെ കാണാന്‍ മലയാള സിനിമാ ലോകത്ത് നിന്നും രണ്ട് അതിഥികള്‍ മുംബൈയില്‍ എത്തി. മറ്റാരുമല്ല ദിലീപും കാവ്യാ മാധവനും ആയിരുന്നു അത്.

ദിലീപേട്ടനും കാവ്യ ചേച്ചിയും സിനിമാ ലോകത്തേക്ക് വേഗം തിരിച്ചു വരട്ടെ എന്നാണ് ഇപ്പോള്‍ മഞ്ജരിയുടെ പ്രാര്‍ത്ഥന. ഇരുവര്‍ക്കുമൊപ്പമുള്ള സെല്‍ഫി സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചുകൊണ്ടാണ് മഞ്ജരി ഇങ്ങനെ കുറിച്ചത്. തന്നെ കാണാന്‍ മുംബൈയിലെത്തിയ സുഹൃത്തുക്കള്‍ക്കൊപ്പമുള്ള മഞ്ജരിയുടെ ചിത്രം ഇതോടെ വൈറലാകുകയും ചെയ്തു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ദീര്‍ഘകാലത്തിന് ശേഷമാണ് ഏറ്റവും പ്രിയപ്പെട്ടവരെ കാണുന്നത്. അതില്‍ അതിയായ സന്തോഷമുണ്ട്. നിങ്ങള്‍ മുംബൈയില്‍ വന്നതില്‍ ഒരുപാട് സന്തോഷം.വേഗം തിരിച്ചു വരൂ..എന്ന കുറിപ്പോടെയാണ് ഇരുവര്‍ക്കുമൊപ്പമുള്ള ചിത്രം പങ്കുവച്ചു കൊണ്ട് മഞ്ജരി കുറിച്ചത്.
നിരവധി ആരാധകരാണ് ഈ ചിത്രത്തിന് പിന്തുണയുമായി രംഗത്തെത്തിയത്.

ജയില്‍ മോചിതനായ ശേഷം ദിലീപും കാവ്യയും ഒന്നിച്ച് പൊതുപരിപാടികളില്‍ പങ്കെടുക്കുന്നത് വളരെ കുറവായിരുന്നു. എന്നാല്‍ ഈയിടെ ഒരു വിവാഹ ചടങ്ങില്‍ കുടുംബസമേതം പങ്കെടുത്ത ദിലീപിന്റേയും കാവ്യയുടെയും മകള്‍ മീനാക്ഷിയുടെയും ചിത്രങ്ങള്‍ വൈറലായിരുന്നു.

 

Top