സിനിമയിലെ ഭാഗ്യ ജോടികള്‍ക്ക് ജീവിതഭാഗ്യം ഇല്ലാത്ത ഒന്നാം വിവാഹ വാര്‍ഷികം

മലയാള സിനിമയിലെ ഭാഗ്യ ജോടികളായാണ് ദിലീപും കാവ്യയും അറിയപ്പെട്ടിരുന്നത്. ഇന്ന് ഇവരുടെ ഒന്നാം വിവാഹവാര്‍ഷികമാണ്. ഗോസിപ്പ് കോളങ്ങളില്‍ നിരവധി തവണ ‘രഹസ്യ വിവാഹം’ കഴിഞ്ഞെങ്കിലും പെട്ടെന്നൊരു ദിവസം കേരളത്തെ ഞെട്ടിച്ച് കൊണ്ടായിരുന്നു ഇരുവരുടെയും ‘യഥാര്‍ത്ഥ’ വിവാഹം കഴിഞ്ഞത്. എന്നാല്‍ വിവാഹം നല്‍കിയ ഞെട്ടലുകളെയെല്ലാം അസ്ഥാനത്താക്കിക്കൊണ്ടാണ് ദിലീപും കാവ്യയും പിന്നീട് വാര്‍ത്തകളില്‍ നിറഞ്ഞത്. സിനിമയിലെ ഭാഗ്യ ജോഡി ജീവിതത്തില്‍ ഒന്നിച്ചപ്പോള്‍ ഭാഗ്യം മാറി നില്‍ക്കുകയായിരുന്നോ? വിവാഹം കഴിഞ്ഞ് നാലാം മാസം മുതല്‍ നടിയെ ആക്രമിച്ച കേസില്‍ ആരോപണവിധേയനായ ദിലീപ് ഏഴാം മാസം അറസ്റ്റിലായി, 85 ദിവസത്തെ ജയില്‍വാസവും, ചോദ്യം ചെയ്യലും, തെളിവെടുപ്പും, കോടതിയിലേക്കുള്ള യാത്രകളും വിവാഹത്തിന്റെ ഒന്നാം വര്‍ഷം താരദമ്പതികള്‍ക്ക് കയ്പ്പേറിയ ജീവിത സാഹചര്യങ്ങള്‍ നിരവധിയാണ്. 2016നവംബര്‍ 25നാണ് കാവ്യയും ദിലീപവും വിവാഹിതരാകുന്നത്. കേരളം വളരെയധികം ചര്‍ച്ച ചെയ്ത ഒരു താര വിവാഹം കൂടിയായിരുന്നു ഇത്. മാധ്യമങ്ങളില്‍ നിന്ന് ഒളിഞ്ഞ് വിവാഹത്തിന്റെ എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയാക്കിയ ശേഷം മണിക്കൂറുകള്‍ക്ക് മുമ്പ് മാത്രമാണ് പുറം ലോകത്തേക്ക് വിവാഹ വാര്‍ത്തയറിഞ്ഞത്. കൊച്ചിയിലെ സ്വകാര്യഹോട്ടലിലായിരുന്നു താലികെട്ട്. ഇരുവരുടെയും ബന്ധുക്കളും സുഹൃത്തുക്കളും മാത്രം പങ്കെടുത്ത ലളിതമായ ചടങ്ങില്‍ ദിലീപിന്റെ അമ്മ സുഭദ്രയും മകള്‍ മീനാക്ഷിയും പങ്കെടുത്തു. ഫെയ്സ് ബുക്ക് ലൈവിലൂടെ ദിലീപ് തന്നെയാണ് വിവാഹ വാര്‍ത്ത ആരാധകരെ അറിയിച്ചത്. മകള്‍ മീനാക്ഷിയുടെ പിന്തുണയോടെയാണ് വിവാഹമെന്നും ദിലീപ് വ്യക്തമാക്കി. അച്ഛനെ പിന്തുണച്ച് മകളും മാധ്യമപ്രവര്‍ത്തകരുടെ മുന്നിലേക്കെത്തി. കുടുംബജീവിതത്തില്‍ ഉണ്ടായ പ്രശ്നങ്ങള്‍ക്ക് കാരണം കാവ്യ അല്ലെന്നും വിവാഹത്തെക്കുറിച്ചു ചിന്തിച്ചു തുടങ്ങിയപ്പോള്‍ തന്റെ പേരില്‍ ബലിയാടായ പെണ്‍കുട്ടിയെ തന്നെ ജീവിത സഖിയാക്കാന്‍ തീരുമാനിക്കുകയായിരുന്നെന്നും ദിലീപ് പറഞ്ഞത് വിവാദമായിരുന്നു. വിവാഹ ശേഷം ദിലീപ് വാങ്ങിയ പുതി പോര്‍ഷെ കാറും വാര്‍ത്തകളില്‍ ഇടം തേടിയിരുന്നു.

എന്നാല്‍ ആ പുതുമോടിയിലേക്ക് കേസും, ചോദ്യം ചെയ്യലും, ജയില്‍വാസവമെല്ലാം സിനിമാ കഥയിലെന്ന പോലെ അധികം വൈകാതെയെത്തി. വിവാഹം കഴിഞ്ഞ് ഏഴാം മാസം നടിയെ ആക്രമിച്ച കേസില്‍ ദിലീപ് അറസ്റ്റിലായി.ഫെബ്രുവരി 20നാണ് കൊച്ചിയില്‍ നടി ആക്രമിക്കപ്പെടുന്നത്. ആക്രമണത്തിന് ശേഷം അഞ്ച് മാസത്തിന് ശേഷമാണ് ദിലീപ് അറസ്റ്റിലാകുന്നതെങ്കിലും ആക്രമണം നടന്ന മൂന്നാം മാസം മുതല്‍ അന്വേഷണ സംഘം ദിലീപ് പിന്നാലെയാണെന്ന് ഏതാണ്ട് വ്യക്തമായിരുന്നു. അതിന് പിന്നാലെ ജൂണ്‍ 28 ന് ദിലീപിനേയും സുഹൃത്ത് നാദിര്‍ഷയേയും അന്വേഷണം സംഘം 13മണിക്കൂറോളം ചോദ്യം ചെയ്യുകയും ചെയ്തു.ദിവസങ്ങള്‍ക്കുള്ളില്‍ ദിലീപിനെ അറസ്റ്റ് ചെയ്യുകയും ചെയ്തു. 85ദിവസത്തെ ജയില്‍ വാസത്തിന് ശേഷമാണ് ദിലീപ് പിന്നീട് പുറത്തിറങ്ങുന്നത്. ഇത്രയും ദിവസത്തെ ജയില്‍ വാസത്തിനിടെ ദിലീപും കാവ്യയും പരസ്പരം കണ്ടത് കേവലം രണ്ട് തവണയാണ്. രണ്ട് മണിക്കൂര്‍ സമയത്തേക്ക് അച്ഛന്റെ ശ്രാദ്ധ ചടങ്ങുകള്‍ക്ക് ദിലീപ് ആലുവയിലെ വീട്ടിലെത്തിയപ്പോഴാണ് ആദ്യം ഇവര്‍ തമ്മില്‍ കണ്ടത്. പിന്നീട് ആലുവ സബ് ജയിലില്‍ ദിലീപിനെ കാവ്യ സന്ദര്‍ശിക്കുവാനുമെത്തി.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ഇതിനിടെ വിവാഹശേഷം ആദ്യമെത്തിയ ഓണനാളുകളില്‍ ദിലീപ്‍ ജയിലിലും കാവ്യ ആലുവയിലെ വീട്ടിലുമായിരുന്നു. വിവാഹ ശേഷം കാവ്യയും ദിലീപും പുതിയ വീട്ടിലേക്ക് താമസം മാറിയിരുന്നു. എന്നാല്‍ ദിലീപ് ജയിലിലായതോടെ കാവ്യ ആലുവയിലെ ദിലീപിന്റെ കുടുംബവീട്ടിലേക്ക് മടങ്ങി. ഇവിടെയെത്തിയാണ് അന്വേഷണം സംഘം കാവ്യയുടെ മൊഴിയെടുത്തത്. വിവാഹ ശേഷം ദുബായിലേക്ക് ഹണിമൂണിന് പോയ ദിലീപും കാവ്യയും തിരിച്ചെത്തി ദിലീപ് ഷൂട്ടിംഗ് സെറ്റുകളില്‍ ജോയിന്‍ ചെയ്തപ്പോഴേക്കും നടിയെ ആക്രമിച്ച സംഭവം നടക്കുകയും അന്ന് മുതല്‍ ദിലീപിന്റെ പേര് ഉയര്‍ന്ന് കേള്‍ക്കുകയും ചെയ്തിരുന്നു. മെയ് മാസത്തില്‍ ദിലീപ് ഷോയ്ക്കായി ദിലീപും സംഘവും വിദേശത്ത് തിരിക്കുമ്പോഴേക്കും കേസില്‍ ദിലീപിന്റെ പങ്ക് ഏതാണ്ട് അന്വേഷണ സംഘത്തിന് ഉറപ്പായിരുന്നു. ഒരു മാസം നീണ്ട് നിന്ന ദീലിപ് ഷോ അവസാനിച്ച് സംഘം തിരിച്ചെത്തിയത് ജൂണ്‍ ആദ്യ വാരത്തോടെയാണ്. ഈ മാസം തന്നെയാണ് ദിലീപിന്റെ അറസ്റ്റ് ഉണ്ടാകുന്നതും.

Top