മഞ്ജുവും ദിലീപും ഒന്നിക്കുന്നു ; പ്രതീക്ഷയോടെ ആരാധകർ

മോഹൻലാലും മഞ്ജുവാര്യരും പ്രധാന വേഷത്തിൽ എത്തുന്ന ബിഗ് ബഡ്ജറ്റ് ചിത്രം ഒടിയനിൽ ദിലീപ് അതിഥി വേഷത്തിൽ എത്തുന്നു.ശ്രീകുമാർ മേനോൻ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്.സംവിധായകന്റെ പ്രത്യേക ക്ഷണപ്രകാരമാണ് ദിലീപ് ചിത്രത്തിൽ അതിഥി വേഷത്തിൽ എത്തുന്നതെന്നാണ് അറിയുന്നത്. എന്നാൽ ഇതിന് ഔദ്യോഗിക സ്ഥിരീകരണം ഉണ്ടായിട്ടില്ല.

ആശീർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുന്പാവൂരാണ് ചിത്രം നിർമിക്കുന്നത്. ചിത്രത്തിന് അന്പതുകോടിയോളമാണ് മുതൽ മുടക്ക് പ്രതീക്ഷിക്കുന്നത്. പീറ്റർ ഹെയ്നാണ് ആക്ഷൻ കൊറിയോഗ്രാഫി.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top