തിരുവനന്തപുരം:ബുധനാഴ്ച്ച ദിലീപിന്റെ ജാമ്യാപേഷ കോടതി പരിഗണിക്കും .ജാമ്യം ലഭിക്കുമോ -പോലീസ് കണ്ടെത്തിയ തെളിവുകളില്‍ ലൂപ് ഹോള്‍ ഉണ്ടായിരിക്കുമോ ഉദ്യോഗഭരിതമായ മണിക്കൂറുകള്‍ കേരളജനത കാത്തിരിക്കുന്നു.അതേസമയം അറസ്റ്റിലായ നടന്‍ ദിലീപിനെ 14 ദിവസത്തേക്ക് കോടതി റിമാന്‍ഡ് ചെയ്തു. ആലുവ സബ് ജയിലില്‍ കഴിയുന്ന ദിലീപിനെ സാധാരണ തടവുകാരനായി തന്നെയായിരിക്കും പരിഗണിക്കുകയെന്ന് പൊലീസ് അധികൃതര്‍ അറിയിച്ചു. ഇക്കാര്യത്തില്‍ കോടതി പ്രത്യേക നിര്‍ദേശങ്ങള്‍ നല്‍കിയിട്ടില്ലെന്നും ജയില്‍ അധികൃതര്‍ക്ക് എന്തെങ്കിലും നിര്‍ദേശം ലഭിച്ചിട്ടുണ്ടോ എന്ന് അറിയില്ലെന്നും പൊലീസ് പറഞ്ഞു.എന്നാല്‍ സുരക്ഷാ ഭീഷണി കണക്കിലെടുത്ത് പ്രത്യേക സെല്ലിലാണ് ഇപ്പോള്‍ ദിലീപിനെ പാര്‍പ്പിച്ചിരിക്കുന്നത്. മറ്റു തടവുകാരുടെ കൂടെ പാര്‍പ്പിക്കാതെ പ്രത്യേക സെല്ലില്‍ പാര്‍പ്പിക്കണമെന്ന് ദിലീപിന്റെ അഭിഭാഷകന്‍ കോടതിയോട് ആവശ്യപ്പെട്ടിരുന്നു.
കസ്റ്റഡിയില്‍ വിടണമെന്ന പൊലീസിന്റെ ആവശ്യം തള്ളിയാണ് ദിലീപിനെ റിമാന്‍ഡ് ചെയ്തത്. പൊലീസിന്റെ കസ്റ്റഡി അപേക്ഷ ബുധനാഴ്ച കോടതി പരിഗണിക്കും. നടിക്കെതിരായ അതിക്രമത്തിനു പിന്നിലെ ഗൂഢാലോചനയുമായി ബന്ധപ്പെട്ട് തിങ്കളാഴ്ച രാത്രി ആറരയോടെയായിരുന്നു ദിലീപിന്റെ അറസ്റ്റ്. തുടര്‍ന്ന് ആലുവ പൊലീസ് ക്ലബില്‍ കൊണ്ടുവന്ന ദിലീപിനെ ചൊവ്വാഴ്ച പുലര്‍ച്ചെ ആറുമണിയോടെ മജിസ്‌ട്രേറ്റിന്റെ വീട്ടില്‍ എത്തിച്ചു. അങ്കമാലിക്കു സമീപമുള്ള വേങ്ങൂരിലെ മജിസ്‌ട്രേറ്റിന്റെ വസതിയിലാണ് ദിലീപിനെ ഹാജരാക്കിയത്.അതേസമയം, തെറ്റു ചെയ്യാത്തതിനാല്‍ ഭയമില്ലെന്ന് മജിസ്‌ട്രേറ്റിന്റെ വസതിയില്‍നിന്ന് ജയിലിലേക്കു കൊണ്ടുപോകവെ മാധ്യമപ്രവര്‍ത്തകരോട് ദിലീപ് പറഞ്ഞു. മജിസ്‌ട്രേറ്റിന്റെ വസതിയില്‍നിന്നു പുറത്തുകൊണ്ടുവന്ന ദിലീപിനെ കൂവലോടുകൂടിയാണ് ജനം സ്വീകരിച്ചത്. അതേസമയം, ദിലീപിനുവേണ്ടി ഹാജരായ അഭിഭാഷകനായ രാംകുമാര്‍ ജാമ്യാപേക്ഷ സമര്‍പ്പിച്ചിട്ടുണ്ട്. ഇതു ബുധനാഴ്ച പരിഗണിക്കുമെന്നാണ് സൂചന.
ഗൂഢാലോചന നടത്തിയതു രണ്ടു ഘട്ടമായി. 2013ല്‍ താരസംഘടന ‘അമ്മ’ ഷോ റിഹേഴ്‌സലിനിടെയാണ് ഗൂഢാലോചന തുടങ്ങിയത്. നടിയും ദിലീപും തമ്മില്‍ അന്ന് കൊച്ചിയിലെ ഹോട്ടലില്‍ വാക്കുതര്‍ക്കമുണ്ടായി. ദിലീപ് – കാവ്യ ബന്ധം മഞ്ജു വാരിയരെ അറിയിച്ചതാണ് പ്രകോപനത്തിനു കാരണം. അന്നാണു പള്‍സര്‍ സുനി ഇതില്‍ ആദ്യമായി ഇടപെടുന്നത്. പിന്നീടു രണ്ടു വര്‍ഷങ്ങള്‍ക്കുശേഷം ദിലീപിന്റെ ജോര്‍ജേട്ടന്‍സ് പൂരം സിനിമയുടെ ലൊക്കേഷനില്‍ വച്ചാണ് അടുത്തഘട്ടം ഗൂഢാലോചന നടത്തിയതെന്നും പൊലീസ് പറയുന്നു.
2013ല്‍ നല്‍കിയ ക്വട്ടേഷനാണിതെന്ന മട്ടില്‍ നേരത്തേതന്നെ വാര്‍ത്തകള്‍ പുറത്തുവന്നിരുന്നു. എറണാകുളം എംജി റോഡിലെ ഹോട്ടലില്‍ നടന്ന അമ്മ ഷോയുടെ റിഹേഴ്‌സലിനിടെയാണു ഗൂഢാലോചനയുടെ തുടക്കം. ദിലീപും കാവ്യാ മാധവനും തമ്മിലുള്ള ബന്ധത്തെക്കുറിച്ചു നടി, ദിലീപിന്റെ ഭാര്യ മഞ്ജു വാര്യരെ അറിയിച്ച വിഷയത്തില്‍ ഇരുവരും തമ്മില്‍ രൂക്ഷമായ വഴക്കുണ്ടായിരുന്നു. നടന്‍ സിദ്ദിഖ് ഉള്‍പ്പെടെയുള്ള താരങ്ങളുടെ മധ്യസ്ഥതയില്‍ ഒത്തുതീര്‍പ്പിനു ശ്രമിച്ച് അന്ന് പ്രശ്‌നം പരിഹരിക്കുകയായിരുന്നു. നടന്‍ മുകേഷിന്റെ ഡ്രൈവറായിരുന്ന പള്‍സര്‍ സുനിയും അന്ന് ആ ഹോട്ടലില്‍ ഉണ്ടായിരുന്നു. എല്ലാം ശരിയാക്കാമെന്നു സുനി ഉറപ്പുനല്‍കി. ഇവിടെനിന്നാണ് ഗൂഢാലോചന തുടങ്ങുന്നത്.
നടിയെ ഈ വിധത്തില്‍ തകര്‍ക്കാന്‍ പാകത്തിനുള്ള ചില പദ്ധതികള്‍ ഇരുവരും ചേര്‍ന്ന് ആസൂത്രണം ചെയ്യുകയുണ്ടായി. പിന്നീട് അത്തരത്തില്‍ കാര്യങ്ങള്‍ മുന്നോട്ടുപോയില്ല. ശേഷം, സുനി മുകേഷിന്റെ ഡ്രൈവര്‍ ജോലിയില്‍നിന്നു മാറുകയും ചെയ്തു. എന്നാല്‍ 2016ല്‍ ദിലീപിന്റെ ജോര്‍ജേട്ടന്‍സ് പൂരം സിനിമയുടെ ലൊക്കേഷനില്‍ വച്ച് ഇരുവരും തമ്മില്‍ കണ്ട് അന്നു പദ്ധതിയിട്ട കാര്യങ്ങളെക്കുറിച്ചു കൂടുതല്‍ ചര്‍ച്ച ചെയ്യുകയും ചെയ്തു. ഇപ്പോഴാണു പറ്റിയ സമയം എന്നു ദിലീപ് സുനിയെ ഓര്‍മിപ്പിച്ചു. ഇതു സ്ഥിരീകരിക്കുന്ന സാക്ഷിമൊഴി അന്വേഷണ സംഘത്തിനു ലഭിച്ചിട്ടുണ്ട്.
ദിലീപിന്റെയും കാവ്യയുടെയും വിവാഹം കഴിഞ്ഞു, നടിക്കു കാര്യമായ സിനിമകള്‍ ഒന്നും ഇല്ലാതിരിക്കുന്ന സമയംതുടങ്ങിയ കാര്യങ്ങളാണു പറ്റിയ സമയമായി ദിലീപ് കണക്കാക്കിയതെന്നാണു സൂചന. എന്തെങ്കിലും ചെയ്യുകയാണെങ്കില്‍ ഉടനെ വേണമെന്നു സുനിക്കു നിര്‍ദേശം നല്‍കി. ഇതിന്റെ തുടര്‍ച്ചയായാണ് ഫെബ്രുവരി 17ന് സുനി നടിയെ ആക്രമിച്ചത്. വിവാഹമെല്ലാം കഴിഞ്ഞ സ്ഥിതിക്ക് ഒരു തരത്തില്‍ അന്വേഷണം തന്റെ മേലേക്കു വരില്ലെന്നായിരിക്കും ദിലീപ് കരുതിയതെന്നാണ് അന്വേഷണ സംഘത്തിന്റെ നിഗമനം.ദിലീപിനെയോ സുനിയെയോ ചോദ്യം ചെയ്തതില്‍നിന്നു മാത്രമല്ല, ഇരുവരുമായി വളരെയടുത്ത വ്യക്തി ബന്ധമുള്ള പതിനഞ്ചോളം പേരെയെങ്കിലും വിളിച്ചുവരുത്തി ചോദ്യം ചെയ്താണ് ആവശ്യമായ തെളിവുകള്‍ പൊലീസ് ശേഖരിച്ചത്. അതില്‍ പ്രശസ്തരും അല്ലാത്തവരുമായ ആളുകളുണ്ട്. അവരില്‍നിന്നെല്ലാം ശേഖരിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണു ദിലീപിന്റെ അറസ്റ്റിലേക്കുള്ള വഴി തെളിഞ്ഞത്.