ജയിൽ വാസം നീളും ദിലീപിന്റെ 1000 കോടിയുടെ ബിസിനസ് സാമ്രാജ്യം നിയന്ത്രിക്കാൻ കാവ്യാ മാധവൻ

കൊച്ചി: ജയിലിൽ കഴിഞ്ഞ് ഒരു മാസം പൂർത്തിയായതോടെ തന്റെ ബിസിനസ് ശൃംഖല തകരാതരിക്കാനുള്ള നടപടികളുമായി ദിലീപ് രംഗത്തിറങ്ങുന്നു. ഭാര്യയായ കാവ്യമാധവനെ ബിസിനസ് ശൃംഖലയുടെ നിയന്ത്രണം പൂർണമായി ഏൽപ്പിക്കുന്നതിനും, എല്ലാ ആഴ്ചയും ജയിലിലെത്തി കൃത്യമായ കണക്കുകൾ ബോധ്യപ്പെടുത്തണമെന്ന നിർദേശവുമാണ് ഇപ്പോൾ ദിലീപ് കാവ്യയ്ക്കും ദിലീപിന്റെ മാനേജർ അപ്പുണിക്കും നൽകയിരിക്കുന്നത്.
ആയിരം കോടി രൂപയുടെ സ്വത്താണ് നിലവിൽ ദിലീപിനു ഉള്ളതെന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്. എന്നാൽ, ഇതിലേറെ രൂപയുടെ സ്വത്ത് ദിലീപിനു ബിനാമി ഇടപാടുകളിലുണ്ടെന്നാണ് കൃത്യമായ സൂചന ലഭിച്ചിരിക്കുന്നത്. എന്നാൽ, ആയിരം കോടി രൂപയിൽ 300 കോടി രൂപയോളം വിവിധ ബിസിനസുകളിൽ നിക്ഷേപിച്ചിരിക്കുകയാണ് ഇപ്പോൾ. ദിലീപ് ജയിലിലായതടെ ഈ വ്യവസായ ശൃംഖല തകരുമെന്ന ഭീതി ഉടലെടുത്തിട്ടുണ്ട്. ഇതിനു തടയിടുകയാണ് ഇപ്പോൾ ദിലീപ് ലക്ഷ്യമിടുന്നത്.
തൃശൂർ ശോഭാ സിറ്റിയിൽ സെക്യൂരിറ്റി ജീവനക്കാരനെചവിട്ടിക്കൊന്ന കേസൽ ജയിലലായ നിസാമിന്റെ വ്യവസായ ശൃംഖല തകർന്നു തരിപ്പണമായിരുന്നു. ഈ ഗതയുണ്ടാകാതിരിക്കാനായാണ് ഇപ്പോൾ ദിലീപ് പദ്ധതി ലക്ഷ്യമിട്ടിരിക്കുന്നത്. ഹൈക്കോടതിയിൽ നിന്നു ജാമ്യം കിട്ടുമെന്ന പ്രതീക്ഷയിലായിരുന്നു ദിലീപ് ഇതുവരെയും തന്റെ വ്യവസായ മേഖലയിൽ മറ്റൊരാളെ ഏൽപ്പിക്കാതിരുന്നത്. എന്നാൽ, ജാമ്യം ലഭിക്കില്ലെന്ന് ഏതാണ്ട് ഉറപ്പായതോടെയാണ് ദിലീപ് തന്റെ വ്യവസായ ശൃംഖലയുടെ നിയന്ത്രണം കാവ്യയെ ഏൽപ്പിക്കാൻ തീരുമാനിച്ചിരിക്കുന്നത്.

Top