ദിലീപിന് പ്രതിഭാഗവുമായി ധാരണ..? സര്‍ക്കാരിന് ഹൈക്കോടതിയുടെ രൂക്ഷ വിമര്‍ശനം; ദിലീപിനെതിരെ കുറ്റം ചുമത്താത്തതെന്തെന്ന് കോടതി

കൊച്ചി: എതിര്‍ കക്ഷിയുമായി ധാരണയിലെത്തിയതിനാല്‍ ദിലീപിന് നേരെ കുറ്റം ചുമത്തില്ലെന്ന് പറഞ്ഞ സംസ്ഥാന സര്‍ക്കാരിന് ഹൈക്കോടതിയുടെ രൂക്ഷവിമര്‍ശം. നടിയെ ആക്രമിച്ച കേസിലാണ് ദിലീപിനെതിരെ കുറ്റം ചുമത്തില്ലെന്ന് സര്‍ക്കാര്‍ സുപ്രീം കോടതിയെ അറിയിച്ചത്. എന്നാല്‍ ഇത് എന്തിന്റെ അടിസ്ഥാനത്തിലെന്ന് ഹൈക്കോടതി ചോദിച്ചു.

കുറ്റം ചുമത്തണോ വേണ്ടയോ എന്ന് തീരുമാനിക്കുന്നത് കോടതിയാണെന്ന് ഹൈക്കോടതി പരാമര്‍ശിച്ചു. കഴിഞ്ഞദിവസമാണ് ദിലീപിനെതിരെ കുറ്റം ചുമത്തില്ലെന്നും, ഇക്കാര്യത്തില്‍ പ്രതിഭാഗവുമായി ധാരണയിലായെന്ന് സര്‍ക്കാര്‍ സുപ്രീം കോടതിയെ അറിയിച്ചത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

കുറ്റം ചുമത്തരുതെന്ന് ദിലീപ് സുപ്രീം കോടതിയില്‍ ആവശ്യം ഉന്നയിക്കുകയായിരുന്നു. മെമ്മറി കാര്‍ഡിന്റെ പകര്‍പ്പ് ആവശ്യപ്പെട്ടുള്ള ദിലീപിന്റെ ഹര്‍ജി സുപ്രീം കോടതിയുടെ പരിഗണനയിലാണ്. വിചാരണകോടതിയോട് സര്‍ക്കാരും പ്രതിഭാഗവും കുറ്റം ചുമത്തരുതെന്ന് ഒന്നിച്ചു ആവശ്യപ്പെടാനാണ് ഈ ധാരണയിലെത്തിയത്.

Top