ദിലീപിന്റെ പൊളിഞ്ഞ മൊഴികൾ… ചോദ്യംചെയ്യലിനിടെ പൊട്ടിക്കരച്ചിൽ; ബോധക്ഷയം

കൊച്ചി: തന്ത്രശാലിയായ ദിലീപിനും പാളി .തെളിവുകൾ നിരത്തിയുള്ള കുറ്റമറ്റ ചോദ്യത്തിൽ തകർന്നുപോയി ഈ ജനപ്രിയ നായകൻ .നടി ഉപദ്രവിക്കപ്പെട്ട സംഭവം എപ്പോഴാണ് അറിഞ്ഞത്, ആരാണ് പറഞ്ഞത്? പൊലീസിന്റെ ഈ ചോദ്യത്തിനു ദിലീപ് പറഞ്ഞ മൊഴി ഇതാണ്: ‘ഫെബ്രുവരി 18നു രാവിലെ നിർമാതാവ് ആന്റോ ജോസഫ് ഫോണിൽ വിളിച്ചു വിവരം പറഞ്ഞപ്പോഴാണ് ഞാൻ വിവരം അറിയുന്നത്’. പിന്നീട് ആന്റോജോസഫിന്റെ മൊഴി രേഖപ്പെടുത്തിയ സന്ദർഭത്തിൽ ഇക്കാര്യം പൊലീസ് അന്വേഷിച്ചപ്പോൾ അദ്ദേഹം നൽകിയ മറുപടി ഇതാണ് ‘സംഭവം നടന്ന 17 നു രാത്രി 11.30 നു വിവരം അറിയിക്കാൻ പലതവണ ദിലീപിനെ വിളിച്ചെങ്കിലും ഫോൺ എടുത്തില്ല.പിറ്റേന്നു രാവിലെ 9.30നു തിരികെ വിളിച്ചപ്പോൾ കാര്യം പറഞ്ഞു. തിരികെ ഒന്നും പറയാതെ ഫോൺ കട്ട് ചെയ്തു’. രാവിലെ 9.30നു ദിലീപിന്റെ ഫോൺ വിളിയുടെ ദൈർഘ്യം 12 സെക്കൻഡ് മാത്രമെന്നു പൊലീസ് മനസിലാക്കിയതോടെ ദിലീപിന്റെ മൊഴികൾ പെളിഞ്ഞു. നടി ആക്രമിക്കപ്പെട്ട സംഭവം ആദ്യമായി അറിഞ്ഞത് രാവിലെ 9.30ന് ആന്റോ വിളിച്ചപ്പോൾ ആണെങ്കിൽ ആ സംഭാഷണം 12 സെക്കൻഡിൽ അവസാനിക്കുമായിരുന്നില്ല എന്നു പൊലീസ് അനുമാനിച്ചു.നടി അക്രമിക്കപ്പെട്ട കേസില്‍ ദിലീപിനെ അറസ്റ്റ് ചെയ്തതിനൊപ്പം സിനിമാ മേഖലയില്‍ നിന്നുള്ള മൂന്ന് പേര്‍ കൂടി പൊലീസിന്റെ കസ്റ്റഡിയിലുണ്ടെന്ന് സൂചന. ദിലീപിന്റെ അടുത്ത സുഹൃത്തും സംവിധായകനുമായ നാദിര്‍ഷയെ പൊലീസ് വീണ്ടും ചോദ്യംചെയ്യുകയാണ്.DILEEP ARRESTED -CENTRAL JAIL

സംഭവ സമയം നടിയെ കാണാൻ ആന്റോ ജോസഫ് സംവിധായകൻ ലാലിന്റെ വീട്ടിൽ എത്തിയവിവരം അറിഞ്ഞാണു ദിലീപ് തിരികെ വിളിച്ചത്; തിരികെ വിളിച്ചില്ലെങ്കിൽ ആന്റോ ജോസഫ് സംശയിക്കാൻ സാധ്യതയുള്ളതിനാലാണു പേരിനെങ്കിലും വിളിക്കുകയും പെട്ടെന്നു സംഭാഷണം അവസാനിപ്പിക്കുകയും ചെയ്തത് എന്നീ നിഗമനങ്ങളിലും പൊലീസ് എത്തി.ഇന്നലെ പുലർച്ചെ രഹസ്യകേന്ദ്രത്തിലേക്കു വിളിച്ചുവരുത്തിയ ദിലീപിനെ 12 മണിക്കൂർ ചോദ്യംചെയ്ത ശേഷമാണ് സന്ധ്യയോടെ അറസ്റ്റ് രേഖപ്പെടുത്തിയത്. തെളിവുകൾ നിരത്തി പൊലീസ് നടത്തിയ ശാസ്ത്രീയമായ ചോദ്യംചെയ്യലിൽ പിടിച്ചുനിൽക്കാനാകാതെ പൊട്ടിക്കരഞ്ഞ ദിലീപ് ഒരുഘട്ടത്തിൽ ബോധക്ഷയം നടിച്ചും ചോദ്യങ്ങൾ‍ ഒഴിവാക്കാൻ ശ്രമിച്ചെന്നാണു സൂചന.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ഏറെ വിവാദങ്ങൾക്കു വഴിയൊരുക്കിയ കേസിലെ നിർണായക അറസ്റ്റു വിവരം മുഖ്യമന്ത്രിയുടെ ഓഫിസ് നേരിട്ടാണ് ഇന്നലെ സ്ഥിരീകരിച്ചത്. വ്യക്തിവൈരാഗ്യം മൂലമാണു നടിയെ തട്ടിക്കൊണ്ടുപോയി അപകീർത്തികരമായ ദൃശ്യങ്ങൾ പകർത്താനുള്ള ക്വട്ടേഷൻ നൽകിയതെന്ന് അന്വേഷണ സംഘം വെളിപ്പെടുത്തി. 2013ൽ എറണാകുളം എംജി റോഡിലെ സ്വകാര്യ ഹോട്ടലിൽ താരസംഘടനയായ ‘അമ്മ’യുടെ പരിപാടി നടക്കുന്നതിനിടയിലാണു ദിലീപ് ക്വട്ടേഷൻ സംബന്ധിച്ചു മുഖ്യപ്രതി സുനിൽകുമാറിനോടു (പൾസർ സുനി) സംസാരിച്ചത്. മറ്റു ചില നടന്മാർക്കും ഇതു സംബന്ധിച്ച അറിവുണ്ടായിരുന്നതായി ചോദ്യംചെയ്യലിൽ ദിലീപ് സമ്മതിച്ചു.DILEEP CONSPIRACY

പണത്തിനു പുറമെ ദിലീപിന്റെ സിനിമകളിൽ അഭിനയിക്കാനുള്ള അവസരവും വാഗ്ദാനം ചെയ്താണു സുനിൽകുമാറിനെ വശത്താക്കിയത്. നാലു വർഷം മുൻപു നടത്തിയ ഗൂഢാലോചന മുതലുള്ള വ്യക്തമായ തെളിവുകൾ ശേഖരിച്ച ശേഷമാണു പൊലീസ് അറസ്റ്റിലേക്കു നീങ്ങിയത്.കഴിഞ്ഞ ഫെബ്രുവരി 17നു രാത്രിയാണു നടിയെ തട്ടിക്കൊണ്ടുപോയി ഉപദ്രവിച്ചത്. ഇതിനു മുൻപു ക്വട്ടേഷൻ നടത്താൻ തൃശൂർ, ഗോവ എന്നിവിടങ്ങളിൽ സുനി നടത്തിയ രണ്ടു നീക്കങ്ങൾ പരാജയപ്പെട്ടിരുന്നു. ദിലീപ് നേരിട്ടും മാറിനിന്നും നടത്തിയ മുഴുവൻ ഗൂഢാലോചനകൾക്കും അന്വേഷണസംഘം തെളിവുകൾ കണ്ടെത്തി.കേസിൽ ആദ്യം അറസ്റ്റിലായ സുനിൽകുമാർ ബ്ലാക്മെയിൽ ചെയ്തു പണം തട്ടാൻ ശ്രമിക്കുന്നതായി ആരോപിച്ചു ദിലീപ് സമർപ്പിച്ച പരാതിയാണ് അന്വേഷണത്തിൽ വഴിത്തിരിവായത്. ദിലീപ് ഉന്നയിച്ച കാര്യങ്ങൾ വാസ്തവവിരുദ്ധമാണെന്നു പൊലീസിനു ബോധ്യപ്പെട്ടതോടെ കുരുക്കു മുറുകി. അന്വേഷണം തന്നിലേക്കെത്തുന്നതായി വിവരം ലഭിച്ചതോടെയാണ് പൊലീസിനെ കബളിപ്പിക്കാനുള്ള നീക്കങ്ങൾ നാദിർഷയുമായി ചേർന്ന് ദിലീപ് ആസൂത്രണം ചെയ്തതെന്നാണു പൊലീസ് നിഗമനം.

Top