വധ ഗൂഢാലോചനക്കേസ് റദ്ദാക്കണമെന്ന ദിലീപിന്റെ ഹര്‍ജി തള്ളണമെന്ന് ആവശ്യപ്പെട്ട് ക്രൈംബ്രാഞ്ച് ഹൈക്കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടിലാണ് ഇക്കാര്യമുള്ളത്.
കേസ് അന്വേഷണത്തിന്റെ ഭാഗമായി ദിലീപ് ക്രൈംബ്രാഞ്ചിന് കൈമാറിയ നാല് ഫോണുകളിലെ വിവരങ്ങളാണ് നശിപ്പിച്ചത്. മുംബൈയിലെ ലാബില്‍ എത്തിച്ചായിരുന്നു വിവരങ്ങള്‍ നശിപ്പിച്ചത്. മുംബൈയിലെ ലാബ് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡില്‍ ആയിരുന്നു തെളിവ് നശിപ്പിക്കല്‍. ഫോണിലെ വിവരങ്ങള്‍ ഹാര്‍ഡ് ഡിസ്കിലേക്ക് മാറ്റി.
ഫോണ്‍ കൈമാറാന്‍ കോടതി നിര്‍ദേശിച്ച ശേഷമായിരുന്നു വിവരങ്ങള്‍ നശിപ്പിച്ചത്. ജനുവരി 29 ന് ആണ് ഫോണുകള്‍ ക്രൈംബ്രാഞ്ചിന് കൈമാറാന്‍ കോടതി ഉത്തരവിട്ടത്. ജനുവരി 31 ന് പ്രതികളുടെ ആറ് ഫോണുകള്‍ കോടതിയില്‍ ഹാജരാക്കണമെന്നായിരുന്നു ഉത്തരവ്. ജനുവരി 29 ന് തന്നെ ഈ ഫോണുകള്‍ മുംബൈയിലെ ലാബില്‍ എത്തിച്ച് പ്രതികള്‍ കൃത്രിമം നടത്തി. ജനുവരി 29, 30 നും ഫോണിലെ വിവരങ്ങള്‍ വ്യാപകമായി നീക്കം ചെയ്തു. നാല് ഫോണുകളിലെ വിവരങ്ങളാണ് നശിപ്പിച്ചത്.
ക്രൈംബ്രാഞ്ച് തിരുവനന്തപുരത്തെ ഫോറന്‍സിക് ലാബില്‍ നടത്തിയ പരിശോധനയിലാണ് കൃത്രിമം കണ്ടെത്തിയത്. ദിലീപ് ഫോണില്‍നിന്നും നശിപ്പിച്ച ചില വിവരങ്ങള്‍ വീണ്ടെടുക്കാനായെന്നും പരിശോധന തുടര്‍ന്നു വരികയാണെന്നും ക്രൈംബ്രാഞ്ച് കോടതിയില്‍ നല്കിയ റിപ്പോര്‍ട്ടില്‍ പറയുന്നു.