ന്യൂയോര്‍ക്ക്: അമേരിക്കന്‍ മലയാളികള്‍ക്കിടയിലുയര്‍ന്ന പ്രതിഷേധനത്തിന് മറുപടിയുമായി ദിലീപ്. തനിക്കെതിരെ ഉയര്‍ന്ന ബഹിഷ്‌ക്കരണ കാംപയിനും പ്രതിഷേധത്തിനും വാര്‍ത്താ സമ്മേളനത്തിലൂടെ മറുപടി പറയാനൊരുങ്ങുകയാണ് നടന്‍. ഇന്ത്യന്‍ സമയം അഞ്ച് മണിക്ക് അമേരിക്കയിലെ ഹൂസ്റ്റണ്‍ മയൂര റസ്റ്റോറന്റില്‍ വെച്ചാണ് ദീലീപ് മാധ്യമ പ്രവര്‍ത്തകരെ കാണുന്നത്.
അമേരിക്കയിലെത്തുന്ന ദിലീപിനെ ബഹിഷ്‌ക്കരിക്കണമെന്നാവശ്യപ്പെട്ട് അമേരിക്കന്‍ മലയാളിയായ സാബു കട്ടപ്പന സോഷ്യല്‍ മീഡിയയില്‍ നടത്തിയ പ്രചരണം സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. പന്ത്രണ്ട് ലക്ഷത്തിലധികം പേരാണ് ഈ വീഡിയോ കണ്ട്ത.ഇതിന് മറുപടിയായി ദിലീപ് നടത്തി പ്രസ്താവനകളും വിവാദമായിരുന്നു.
ഇതിനെ തുടര്‍ന്നാണ് വിശദീകരണവുമായി ദീലീപ് വാര്‍ത്താ സമ്മേളനം വിളിയ്ക്കുന്നത്. അമേരിക്കയില്‍ ദീലീപ് നടത്തുന്ന സ്റ്റേജ് ഷോകള്‍ ബഹിഷ്‌ക്കരിക്കാന്‍ നിരവധി മലയാളികള്‍ തയ്യാറായിരുന്നു. ഇതിനിടിയിലാണ് ഒരു ഓണ്‍ലൈന്‍ മാധ്യമത്തിന് നല്‍കിയ മറുപടിയില്‍ അമേരിക്കയിലെ നഴ്‌സുമാരെ കൂടി ഈ നടന്‍ അപമാനിച്ചെന്ന് സാബു കട്ടപ്പന ചൂണ്ടികാട്ടുന്നു. ഇതിനെതിരെ നിയമ നടപടി സ്വീകരിക്കുമെന്നും സാബു കട്ടപ്പന നല്‍കിയ അഭിമുഖത്തില്‍ ചൂണ്ടികാട്ടിയിരുന്നു.
ബഹിഷ്‌ക്കരണ കാംപയിനുശേഷം സാബു കട്ടപ്പനയെ ദിലീപ് ഫാന്‍സെന്നവകാശപ്പെടുന്നവര്‍ ഫോണില്‍ ഭീഷണിപ്പെടുത്തിയെന്നും അ്‌ദ്ദേഹം വെളിപ്പെടുത്തിയിരുന്നു. അമേരിക്കന്‍ മലയാളികള്‍ കൂട്ടത്തോടെ ദിലീപിന് കട്ടപണികൊടുത്തതോടെ സമ്മര്‍ദ്ദിത്തിലായ ദിലീപ് ഇന്ന് മലയാളി മാധ്യമങ്ങളെ കണ്ട് കാര്യങ്ങള്‍ വിശദീകരിക്കുകയാണ്. അമേരിക്കയിലെ മലയാളി നഴ്‌സുമാരെ അധിക്ഷേപിച്ച ദിലീപ് മാപ്പുപറയുമോ എന്നറിയാനാണ് അമേരിക്കന്‍ മലയാളികള്‍ കാത്തിരിക്കുന്നത്.
നേഴ്സുമാരെ നടന്‍ ദിലീപ് അപമാനിച്ചു എന്നുള്ള ആരോപണം അമേരിക്കയില്‍ കടുത്ത പ്രതിഷേധത്തിലാണ് .ഒരു പ്രമുഖ നടന്‍ ഇങ്ങനെ ലോകത്തിലെ ഏറ്റവും മാന്യമായ നേഴ്സിങ്ങ് പ്രൊഫഷനെ അപമാനിച്ചു എന്ന ആരോപണം ഗുരുതരമാണെന്നും അമേരിക്കന്‍ മലയാളികള്‍ ഡൈലി ഇന്ത്യന്‍ ഹെറാള്‍ഡിനോട് പറഞ്ഞു. അമേരിക്കയിലെ രണ്ടു പ്രസിഡന്റുമാരായി മല്‍സരിച്ച സ്ഥാനാര്‍ഥികളില്‍ ഒരാളായ റിച്ചാര്‍ഡ് പെറിയുടെ ഭാര്യ ഒരു നേഴ്സ് ആണ് എന്നു പറയുന്നു.സാറാ പേളിന്റെ മകള്‍ പീഡിയാട്രിക് നേഴ്സാണ് .അങ്ങനെ മാന്യമായ ഈ തൊഴിലിനെ ദിലീപ് അപമാനിച്ചു സംസാരിച്ചു എന്ന ആരോപണം ഗുരുതരമാണ് .ദിലീപ് നേഴ്സുമാരെ അപമാനിച്ചിട്ടുണ്ടെങ്കില്‍ മാപ്പ് പറയണം എന്നും അമേരിക്കന്‍ മലയാളി ജനത ആവശ്യപ്പെടുന്നു .