പ്രമുഖ നടിയുടെ അക്കൗണ്ടിലേയ്ക്ക് ഒഴുകിയെത്തിയത് കോടികൾ ! നടിക്കെതിരെ അന്വേഷണം .കുടുങ്ങുന്നത് വമ്പൻ താരങ്ങളും

നടി ആക്രമിക്കപ്പെട്ട കേസിന് പിന്നാലെ വന്ന അനുബന്ധ കേസുകള്‍ നടന്‍ ദിലീപിനു കൂടുതല്‍ വിനയാകുന്നു. ദിലീപിന്റെ സമ്പത്തിനെക്കുറിച്ച് അന്വേഷിക്കുന്ന കേന്ദ്ര സാമ്പത്തിക കുറ്റാന്വേഷണ ഏജന്‍സി കണ്ടെത്തിയിരിക്കുന്നത് ദിലീപിന്റെ ബിനാമി അക്കൗണ്ടില്‍ നിന്ന് വന്‍ തുക ഒരു പ്രമുഖ അഭിനേത്രിയുടെ പ്രവര്‍ത്തകയുടെ അക്കൗണ്ടിലേക്കു മാറ്റിയതായാണ്. നടി ആക്രമിക്കപ്പെട്ട കേസ് വന്ന് കുറച്ച് നാള്‍ കഴിഞ്ഞപ്പോഴാണ് ഈ പണം കൈമാറിയിരിക്കുന്നത്. ഇതു ദിലീപിന്റെ ബിനാമി അക്കൗണ്ടാണെന്നതിന് എന്‍ഫോഴ്‌സ്‌മെന്റിനു വ്യക്തമായ തെളിവു കിട്ടിയിട്ടുണ്ട്.

മാര്‍ച്ച് പകുതിയോടെ നടന്ന ഈ കൈമാറ്റത്തിന്റെ വിശദാംശങ്ങള്‍ ശേഖരിച്ച് വരികയാണ്. ഇതിനായി രണ്ട് പേരയെയും ചോദ്യം ചെയ്യേണ്ടതുണ്ടെന്ന നിലപാടിലാണ് കേന്ദ്ര സാമ്പത്തിക കാര്യ കുറ്റാന്വേഷണ സമിതി. ദിലീപിന്റെ ജയില്‍വാസം ഉടന്‍ കഴിയുമോ എന്ന് കാത്തിരിക്കുകയാണ് കേന്ദ്ര ഏജന്‍സി. ദിലീപ് ജാമ്യം കിട്ടി പുറത്തുവന്നാല്‍ ഉടന്‍ ഇതുസംബന്ധിച്ച് അദ്ദേഹത്തെ ചോദ്യം ചെയ്യും. ദിലീപിനെ ചോദ്യം ചെയ്തു കിട്ടുന്ന വിവരം കൂടി വച്ച് ചലച്ചിത്ര പ്രവര്‍ത്തകയെ ചോദ്യം ചെയ്യാമെന്ന തീരുമാനത്തിലാണ് ഏജന്‍സിയെന്ന് അറിയുന്നു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ഇത്രയും വലിയ തുക എന്തിന് കൈമാറിയെന്നതിന് അഭിനേത്രിയും മറുപടി നല്‌കേണ്ടിവരും. ഇതിനിടെ, ദിലീപില്‍ മാത്രം ഈ അന്വേഷണം ഒതുങ്ങില്ലെന്നും വ്യക്തമായിട്ടുണ്ട്. ദിലീപ് ഉള്‍പ്പെടെയുള്ളവര്‍ അഞ്ച് വര്‍ഷത്തിനിടെ നിർമ്മിച്ച ചിത്രങ്ങളുടെ വിശദാംശങ്ങളും കേന്ദ്ര ഏജന്‍സി അന്വേഷിക്കാന്‍ തീരുമാനിച്ചിട്ടുണ്ട്. ഇതു മറ്റു പല ബിനാമി ഇടപാടുകളും പുറത്തുകൊണ്ടുവരാന്‍ ഇടയാക്കിയേക്കും. സാമ്പത്തിക രംഗവുമായി ബന്ധപ്പെട്ട് അന്വേഷണം വ്യാപിക്കുന്നത് കോളിളക്കമുണ്ടാക്കുമെന്ന ഭീതിയിലാണ് പലരും. അതുകൊണ്ടാണ് നടിക്കെതിരെയുള്ള ആക്രമണത്തിന് പിന്നില്‍ കുടുംബം തകര്‍ത്ത വൈരാഗ്യമാണെന്ന മൊഴി വന്നതെന്നും അന്വേഷകര്‍ കരുതുന്നു.

ദിലീപിനെതിരെയുള്ള അന്വേഷണം ഈ തലത്തിലേക്ക് എത്തുമെന്ന് ആരും കരുതിയിരുന്നില്ല. അതുകൊണ്ട് തന്നെ താര സംഘടനയായ അമ്മ ഏറെ സൂക്ഷ്മതയോടെയാണ് നീങ്ങുന്നത്. അതിനിടെയാണ് ദിലീപിന്റെ ബിനാമി അക്കൗണ്ടിലെ വിവരങ്ങള്‍ പുറത്ത് വരുന്നത്. ഇത് ഏറെ ഞെട്ടിക്കുന്നതുമായിരുന്നു. ഏത് നടിയുടെ അക്കൗണ്ടിലേക്കാണ് പണം ഒഴുകിയതെന്ന് വ്യക്തമല്ല. കേസ് ഒതുക്കി തീര്‍ക്കാന്‍ ഉന്നത തല ഇടപെടലുകള്‍ ഉണ്ടെന്ന വാര്‍ത്ത സജീവമാകുമ്പോഴാണ് ഇത്തരമൊരു റിപ്പോര്‍ട്ട് പുറത്തുവരുന്നത്.

അതുകൊണ്ട്തന്നെ കരുതലോടെയാണ് സിനിമാ ലോകം നീങ്ങുന്നത്. സാമ്പത്തിക ഇടപാടിന്റെ കള്ളക്കളികള്‍ എന്‍ഫോഴ്സ്മെന്റിന് ലഭിച്ചിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ട അന്വേഷണം സജീവമാകാതിരിക്കാന്‍ സിനിമാക്കാര്‍ തന്നെ രംഗത്തുണ്ട്. ഈ വിഷയത്തില്‍ ദിലീപിനെ ചോദ്യം ചെയ്താല്‍ പലതും പുറത്തുവരും. ഇത് പല വമ്പൻ താരങ്ങളെയും ബാധിക്കും. നടിയെ ആക്രമിച്ചതിലെ ഗൂഢാലോചനക്കേസ് ഇത്തരത്തിലേക്ക് നീങ്ങുമെന്ന് ആരും കരുതിയില്ല. അതുകൊണ്ടു തന്നെയാണ് താരങ്ങള്‍ പതിയെ ദിലീപിനെ പിന്തുണയ്ക്കാന്‍ തയ്യാറാകുന്നത്.

കേന്ദ്ര ഏജന്‍സികളുടെ അന്വേഷണം ഒഴിവാക്കാനാണ് നീക്കം. അതിനിടെ കലാഭവന്‍ മണിയുടെ മരണത്തിലെ സിബിഐ അന്വേഷണവും സിനിമാക്കാരെ അലോസരപ്പെടുത്തുന്നുണ്ട്. മണിയുടെ സാമ്പത്തിക ഇടപാടുകളാണ് സിബിഐ പ്രധാനമായും പരിശോധിക്കുന്നത്. ഇതില്‍ ദിലീപിനെതിരേയും ആരോപണങ്ങള്‍ സജീവമാണ്. നടന്‍ ദിലീപിന്റെ സാമ്പത്തിക ഇടപാടുകള്‍ പരിശോധിക്കുന്നതിനായി കേന്ദ്ര എന്‍ഫോഴ്സ്മെന്റ് ഉദ്യോഗസ്ഥര്‍ ആലുവ പൊലീസ് ക്ലബിലെത്തിയിരുന്നു.

എന്‍ഫോഴ്സ്മെന്റ് സംഘം പോലീസിൽ നിന്ന് ദിലീപിന്റെ സാമ്പത്തിക ഭൂമിയിടപാടുകള്‍ സംബന്ധിച്ച വിവരങ്ങള്‍ ശേഖരിച്ചിട്ടുണ്ട്. ദിലീപ് അറസ്റ്റിലായതിനു പിന്നാലെ ദിലീപിന്റെ ഭൂമിയിടപാടുകളും റിയല്‍ എസ്റ്റേറ്റ് ബന്ധങ്ങളും സംബന്ധിച്ച വിവരങ്ങളും പുറത്തുവന്നിരുന്നു. കൊച്ചിയില്‍ മാത്രം 37ല്‍ അധികം ഭൂമിയിടപാടുകള്‍ ദിലീപ് നടത്തിയതായുള്ള രേഖകളാണു പുറത്തുവന്നത്. മതിപ്പ് വിലയില്‍നിന്നും മാര്‍ക്കറ്റ് വിലയില്‍നിന്നും ഏറെ കുറച്ചുകാണിച്ചാണ് ദിലീപ് ഓരോ സ്ഥലമിടപാടുകളും നടത്തിയിരിക്കുന്നതെന്നും റിപ്പോര്‍ട്ടുണ്ട്.

ദിലീപ് നിര്‍മ്മിച്ച സിനിമകള്‍, റിയല്‍ എസ്റ്റേറ്റ് ഇടപാടുകള്‍, തിയേറ്ററുകള്‍, മറ്റ് ബിസിനസ് ബന്ധങ്ങള്‍ തുടങ്ങിയവയുടെ സാമ്പത്തിക സ്രോതസ് സംബന്ധിച്ച്‌ എന്‍ഫോഴ്സ്മെന്റ് അന്വേഷണം നടത്തുകയാണ്. അന്വേഷണത്തിന്റെ ഭാഗമായി ദിലീപിന്റെ ബാങ്ക് അക്കൗണ്ടുകളും മരവിപ്പിക്കുമെന്നും സൂചനയുണ്ട്. ആരോപണ വിധേയയായിരിക്കുന്ന ഈ നടിക്ക് പ്രമുഖ താരങ്ങളുമായിട്ട് അടുത്ത ബന്ധമാണുള്ളത്. മറ്റുള്ളവരുമാമായി സാമ്പത്തിക ഇടപാടുകളുമുണ്ട്. അതിനാൽ ഇവർക്കെതിരെ അന്വേഷണം തിരിഞ്ഞാൽ മറ്റുതാരങ്ങളും കുടുങ്ങാനാണ് സാധ്യത.

Top