കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ വിചാരണ വേഗത്തില്‍ പൂര്‍ത്തിയാക്കണമെന്ന ദിലീപിന്റെ ഹര്‍ജി സുപ്രീകോടതി ഇന്ന് പരിഗണിക്കും . ജൂലായ് 31 നുള്ളില്‍ വിചാരണ പൂര്‍ത്തിയാക്കണമെന്ന് കഴിഞ്ഞ തവണ കേസ് പരിഗണിച്ചപ്പോള്‍ സുപ്രീംകോടതി നിര്‍ദ്ദേശിച്ചിരുന്നു. എന്നാല്‍ വിധി പറയാന്‍ വീണ്ടും സമയം നീട്ടി ചോദിച്ചിരിക്കുകയാണ് വിചാരണക്കോടതി.
വിചാരണ നടപടികള്‍ പൂര്‍ത്തിയാക്കുന്നതിനായി 2024 മാര്‍ച്ച് 31 വരെ സമയം അനുവദിക്കണമെന്ന് വിചാരണക്കോടതി ജഡ്ജി ഹണി എം വര്‍ഗീസ് റിപ്പോര്‍ട്ട് നല്‍കിയിരുന്നു. സാക്ഷി വിസ്താരം പൂര്‍ത്തിയാക്കാന്‍ മാത്രം 3 മാസം വേണമെന്നും ആറ് സാക്ഷികളുടെ വിസ്താരം കൂടി ബാക്കിയുണ്ടെന്നും ജഡ്ജി കോടതിയെ അറിയിച്ചിരുന്നു. വിചാരണക്കോടതി ജഡ്ജിയുടെ ആവശ്യം സുപ്രീംകോടതി ബെഞ്ച് പരിഗണിക്കും.
അതേസമയം നടിയെ ആക്രമിച്ച കേസില്‍ മെമ്മറി കാര്‍ഡ് പരിശോധിച്ചതില്‍ അന്വേഷണം ആവശ്യപ്പെടുന്നത് വിചാരണ നീട്ടിക്കൊണ്ടു പോകുന്നതിന് ആണെന്ന് ദിലീപ് നേരത്തെ ഹൈക്കോടതിയില്‍ ആരോപിച്ചിരുന്നു. വിചാരണ നീട്ടിക്കൊണ്ടു പോകാനുള്ള ശ്രമത്തില്‍ പ്രോസിക്യൂഷന്‍ കൈകോര്‍ക്കുകയാണെന്നാണ് ദിലീപ് വാദിച്ചിരുന്നത്.