ദിലീപും കാവ്യയും നവമാധ്യമങ്ങള്‍ക്ക് എതിരെ നിയമ നടപടിക്ക് .പേജില്‍ പൊങ്കാലയിട്ടവരെ പിടിക്കാന്‍ പരാതി കൊടുക്കും

തിരുവനന്തപുരം :സോഷ്യല്‍ മീഡിയയുടെ ആക്ഷേപങ്ങള്‍ക്കെതിരേ ദിലീപും കാവ്യയും നിയമനടപടിക്കൊരുങ്ങുന്നതായി സൂചന .
ദിലീപും കാവ്യമാധവനും തമ്മിലുള്ള വിവാഹ വാര്‍ത്ത പുറത്തുവന്നയുടന്‍ ദിലീപിന്റെയും കാവ്യയുടെയും ഫേസ്ബുക്ക് പേജിലും അല്ലാതെയുമായി ആക്ഷേപങ്ങളും ശകാരങ്ങളും നടത്തിയിരുന്നു. മഞ്ജുവാര്യരുമൊത്തുള്ള വിവാഹജീവിതത്തിന്റെ തകര്‍ച്ചയ്‌ക്കൊപ്പം തന്നെ ദിലീപിനൊപ്പം ഗോസിപ്പു കോളങ്ങളില്‍ നിറഞ്ഞ പേരായിരുന്നു കാവ്യയുടേത്. ഇതു തന്നെയായിരുന്നു നവദമ്പതികളെ ആക്ഷേപിക്കാന്‍ ഇറങ്ങിയവര്‍ കണ്ടെത്തിയ ന്യായം.dileep-kavya

ദിലീപ്, കാവ്യ, മഞ്ജു എന്നിവര്‍ക്കിടയില്‍ സംഭവിച്ചത് എന്ന രീതിയില്‍ പലവാര്‍ത്തകളും ഓണ്‍ലൈന്‍ മാധ്യമങ്ങളില്‍ പ്രത്യക്ഷപ്പെട്ടു. സോഷ്യല്‍ മീഡിയയുടെ ഈ പരാക്രമണത്തിനെതിരെ നിയമനടപടിക്കൊരുങ്ങുകയാണ് ദിലീപും കാവ്യയും. ഭാവനയും ചിലതില്‍ പ്രാധാന്യത്തോടെ എത്തി. ദിലീപിന്റെയും മഞ്ജുവിന്റെയും മകള്‍ മീനാക്ഷിയും കേട്ടു അച്ഛന്റെ കല്യാണത്തിന് കൂട്ട് നിന്നതിന് ഏറെ ശകാരം.dileep-kvyaya-pookalam-varavayeee

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

നേരത്തേ കാവ്യയുടെ സഹോദരന്‍ തന്റെ പേര് ചേര്‍ത്ത് ഇറങ്ങിയ പ്രചാരണങ്ങള്‍ക്കെതിരേ സൈബര്‍ സെല്ലിനെ സമീപിച്ചിരുന്നു. തെറ്റായ വാര്‍ത്തകള്‍ക്കെതിരേ നിയമ നടപടി സ്വീകരിക്കുമെന്ന് ഭാവനയും വ്യക്മാക്കിയിട്ടുണ്ട്. താനാണ് കാവ്യയുമൊത്തുള്ള ദിലീപിന്റെ വിവാഹം ആസൂത്രണം ചെയ്തതെന്ന വാര്‍ത്തകള്‍ക്കെതിരേ നാദിര്‍ഷയും രംഗത്തെത്തിയിരുന്നു

Top