ദിലീപ് കാവ്യ കുടുംബത്തിലേക്ക് കുഞ്ഞ് അതിഥി എത്തുന്നു; കുഞ്ഞ് എത്തുന്നത് ഭാഗ്യവുമായി ആകുമെന്ന് പ്രതീക്ഷ

ദുര്‍ഘടമായ ജീവിതഘട്ടത്തിലും സന്തോഷം പങ്ക് വയ്ക്കാന്‍ പുതിയ അതിഥിയെ കാത്തിരിക്കുകയാണ് ദിലീപ് – കാവ്യ ദമ്പതികള്‍. കാവ്യ മാധവന്‍ ഗര്‍ഭിണിയാണെന്ന് വാര്‍ത്തയാണ് കുടുംബ സുഹൃത്തുക്കള്‍ പങ്ക് വയ്ക്കുന്നത്. കുഞ്ഞിനെ വരവേല്‍ക്കാന്‍ ദമ്പതികളും കുടുംബവും ഒരുങ്ങിക്കഴിഞ്ഞു.

മീനാക്ഷിക്കു കൂട്ടായി പുതിയൊരാള്‍ കൂടി കുടുംബത്തിലേക്കു കടന്നു വരുന്നതിന്റെ ആഹ്ലാദത്തിലാണ് കുടുംബാംഗങ്ങളെല്ലാം. വിവാഹശേഷം പൂര്‍ണമായും അഭിനയം നിര്‍ത്തി വീട്ടുകാര്യങ്ങളില്‍ ശ്രദ്ധിക്കാനായിരുന്നു കാവ്യയുടെയും തീരുമാനം.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

‘അതെ, കാവ്യ അമ്മയാകാന്‍ ഒരുങ്ങുന്നു. കാവ്യയും ദിലീപും വളരെ സന്തോഷത്തിലാണ്. പുതിയ അതിഥിയെ വരവേല്‍ക്കാനുള്ള ഒരുക്കത്തിലാണ് രണ്ടുപേരുടെയും കുടുംബാംഗങ്ങള്‍.’ – കാവ്യാ മാധവന്റെ കുടുംബസുഹൃത്ത് പറഞ്ഞു. കാവ്യയ്ക്കും നിരപരാധിത്വം തെളിയിച്ച് സിനിമയില്‍ സജീവമാകുമെന്ന നിലപാടു വ്യക്തമാക്കിയ ദിലീപിനും ഏറെ സന്തോഷം പകരുന്ന നിമിഷങ്ങളാണിത്.

Top