നടിയെ ആക്രമിച്ച കേസിൽ വീണ്ടും ദിലീപിന് തിരിച്ചടി. ദിലീപിനെതിരെ പുതിയ ആരോപണവുമായി സംവിധായകനായ ബൈജു കൊട്ടാരക്കര രംഗത്ത്.
നടിയെ ആക്രമിച്ച കേസിലെ ഉദ്യോഗസ്ഥരെ കൊലപ്പെടുത്താൻ ദിലീപ് ശ്രമിച്ചു എന്ന സംവിധായകൻ ബാലചന്ദ്ര കുമാറിന്റെ മൊഴിയുടെ അടിസ്ഥാനത്തിലുള്ള കേസിൽ അന്വേഷണം പുരോഗമിക്കവെയാണ് താരത്തിനു നേരെ അടുത്ത ആരോപണം വരുന്നത്.
മാധ്യമ പ്രവർത്തകനായ നികേഷിനെയും വധിക്കാൻ ദിലീപ് ശ്രമിക്കുന്നുവെന്ന് സംവിധായകൻ ബൈജു കൊട്ടാരക്കര പറയുന്നു. തന്നെ വധിക്കാനും ദിലീപ് ക്വട്ടേഷൻ സംഘങ്ങളെ ഏൽപ്പിച്ചുവെന്നാണ് ബൈജു കൊട്ടാരക്കര പറയുന്നത്.
വലിയൊരു ഗുണ്ടാ സംഘത്തെയാണ് ദിലീപ് എതിരാളികളെ കൊല്ലാനായി ഏൽപ്പിച്ചിരിക്കുന്നു എന്നാണ് ബൈജു കൊട്ടാരക്കര പറയുന്നത്.
അതേസമയം എന്തും നേരിടാൻ താൻ തയ്യാറാണെന്ന് ബൈജു കൊട്ടാരക്കര പറയുന്നു. ഒടുവിലായി വന്ന കോടതി വിധികളും ആരോപണങ്ങളുമെല്ലാം ദിലീപിനെ കൂടുതൽ സമ്മർദ്ദത്തിൽ ആക്കിയിരിക്കുകയാണ്.