ദിലീപ് ഉടൻ വീണ്ടും ജാമ്യാപേക്ഷ നൽകുന്നത് ജാമ്യം പരിഗണിക്കുന്ന ബെഞ്ചിലേക്ക് ജസ്റ്റിസ് ഉബൈദ് എത്തുമെന്നായതോടെ;ഹൈക്കോടതി ബെഞ്ചു മാറ്റത്തിൽ ജാമ്യം കിട്ടുമെന്നും പ്രതീക്ഷ

കൊച്ചി: ദിലീപ് ഉടൻ വീണ്ടും ജാമ്യാപേക്ഷ നൽകുന്നത് ജാമ്യം പരിഗണിക്കുന്ന ബെഞ്ചിലേക്ക് ജസ്റ്റിസ് ഉബൈദ് എത്തുമെന്നായതോടെ എന്നും റിപ്പോർട്ട് .ഹൈക്കോടതി ബെഞ്ചു മാറ്റത്തിൽ ജാമ്യം കിട്ടുമെന്നും പ്രതീക്ഷയിലാണ് തിടുക്കത്തിൽ ഇപ്പോൾ വീണ്ടും ജാമ്യഹർജി കൊടുക്കുന്നത് . മലയാളം സിനിമാലോകം മൊത്തത്തിൽ അരയും തലയും മുറുക്കി ദിലീപിന് വേണ്ടി രംഗത്തിറങ്ങിയിട്ടുണ്ട്. ഇപ്പോഴത്തെ നീക്കങ്ങൾക്ക് പിന്നിൽ ചില കൃത്യമായ കണക്കുകൂട്ടലുകളും ഉണ്ടെന്നാണ് അറിയുന്നത്.പീഡന കേസിൽ അകത്തായി റിമാൻഡ് തടവുകാരായി ജയിലിൽ കഴിയുന്ന നിരവധി പേരുണ്ട് കേരളത്തിൽ. എന്നാൽ, ഇവരിൽ പലരുടെയും ജാമ്യാപേക്ഷ കോടതി പരിഗണിക്കുന്നു പോലുമില്ല. ഇതൊക്കെയാണ് സംസ്ഥാനത്തെ സാഹചര്യമെങ്കിലും ആളും അർത്ഥവുമുള്ള നടൻ ദിലീപിനെ പുറത്തിറക്കാൻ വേണ്ടി രണ്ട് തവണയാണ് ഹൈക്കോടതി അദ്ദേഹത്തിന്റെ ജാമ്യാപേക്ഷ പരിഗണിച്ചത്. അതും ചുരുങ്ങിയ കാലയളവിൽ തന്നെ. ഇപ്പോൾ മൂന്നാമതും ഹൈക്കോടതിയെ ജാമ്യത്തിനാായി ഹൈക്കോടതിയെ സമീപിക്കാൻ ഒരുങ്ങുകയാണ് ദിലീപ്.

അങ്കമാലി കോടതി താരത്തിന് ബലിയിടാൻ പോകാൻ വേണ്ടി അനുമതി നൽകിയതോടയാണ് സിനിമാ രംഗത്തുള്ളവർക്ക് ആഞ്ഞു പിടിച്ചാൽ ദിലീപിനെ പുറത്തിറക്കാം എന്ന പ്രതീക്ഷ ഉണ്ടായത്. ഇതോടെയാണ് കൂടുതൽ താരങ്ങൾ ആലുവ ജയിലിലേക്ക് എത്തിയതും താരത്തിന് പിന്തുണ അറിയിച്ച് മടങ്ങിയതും. ഓണം അവധി കഴിഞ്ഞ് ഹൈക്കോടതി വീണ്ടും തുറക്കുന്നതോടെ ദിലീപിന്റെ കാര്യങ്ങളിലും പൊതുബോധവും മാറുമെന്നാണ് വിലയിരുത്തൽ. ഇതിൽ പ്രധാനമായുള്ളത് ഹൈക്കോടതിയിലെ ബെഞ്ച് മാറ്റമാകും. ദിലീപിന്റെ ജാമ്യാപേക്ഷ രണ്ട് തവണ പരിഗണിച്ചത് ജ്സ്റ്റിസ് സുനിൽ തോമസ് ആയിരുന്നു. എന്നാൽ, മൂന്നാമത്തെ ജാമ്യാപേക്ഷ പരിഗണിക്കുമ്പോൾ ജസ്റ്റിസ് പി ഉബൈദ് കേസ് പരിഗണിച്ചേക്കുമെന്നാണ് കരുതുന്നത്.
കർക്കശക്കാരനായ ജസ്റ്റിസിന് പകരം കുറച്ചു കൂടി മനുഷ്യത്തപരമായി പെരുമാരുന്ന ന്യായാധിപന്റെ ബെഞ്ചിൽ കേസ് എത്തുമ്പോൾ കാര്യങ്ങൾ മാറുമെന്നാണ് പൊതുവിലയിരുത്തൽ. ഈ പ്രതീക്ഷ മുന്നോട്ടു വെച്ചുകൊണ്ടാണ് അടുത്തയാഴ്‌ച്ച ദിലീപ് ഹൈക്കോടതിയെ സമീപിക്കാൻ ഒരുങ്ങുന്നത്. ഹൈക്കോടതി രണ്ടാംതവണയും ജാമ്യം നിഷേധിച്ച് ഏതാനും ദിവസങ്ങൾക്കകം തന്നെയാണ് താരം വീണ്ടും ജാമ്യാപേക്ഷയുമായി മുന്നോട്ടുപോകുന്നത്. ഓണാവധി കഴിഞ്ഞ് ഈ മാസം ഏഴിനോ അല്ലെങ്കിൽ പന്ത്രണ്ടിനോ തന്നെ ഹൈക്കോടതിയിൽ ജാമ്യപേക്ഷ സമർപ്പിക്കാനാണ് നീക്കം. ദിലീപിന്റെ അഭിഭാഷകൻ അഡ്വ. ബി. രാമൻപിള്ളയുടെ നേതൃത്വത്തിലാണ് ജാമ്യഹർജി വീണ്ടും തയ്യാറാക്കുന്നത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

നേരത്തെ രാമൻപിള്ളയുടെ വാദങ്ങൾ സിനിമയിലെ മറ്റ് പലകാര്യങ്ങളും ഉള്ളുകളികളും പുറത്തുകൊണ്ടുവരുന്ന വിധത്തിലായിരുന്നു. ഇത് സിനിമാലോകത്തെ പ്രശ്‌നങ്ങൾ വഷളാക്കുമെന്ന തിരിച്ചറിവിലാണ് സിനിമാക്കാരും ദിലിപിനായി രംഗത്തിറങ്ങിയത്. നേരത്തെ രണ്ട് തവണ ദിലീപിന്റെ ജാമ്യാപേക്ഷ പരിഗണിച്ച ജസ്റ്റിസ് സുനിൽ തോമസ് സുപ്രീംകോടതി നിർദേശപ്രകാരമുള്ള നിയമവശങ്ങൾ പരിഗണിക്കുക മാത്രമാണ് ചെയ്തത്. ബെഞ്ച് മാറ്റം വരുമ്പോൾ പി ഉബൈദിന്റെ ബെഞ്ചിൽ കേസ് വരുമെന്നാണ് കരുതുന്നത്. മറിച്ച് നേരത്തെ പരിഗണിച്ച ജസ്റ്റിസ് എന്ന നിലയിൽ സുനിൽ തോമസ് തന്നെ കേസ് പരിഗണിച്ചാൽ ദിലീപിന്റെ കാര്യത്തിൽ അധികം പ്രതീക്ഷകൾക്ക് വകയില്ല.DILEEP KAVYA DIH

ഗുരുതര ആരോപണമുള്ള ക്രിമിനൽ കേസിൽ സുപ്രീംകോടതിയെ സമീപിച്ചാൽ തിരിച്ചടിയാകുമെന്ന ഭയം ദിലീപിനുണ്ട്. അതുകൊണ്ട് തന്നെ അദ്ദേഹം അതിന് ഉടൻ മുതിരില്ല. മറിച്ച് ഹൈക്കോടതിയുടെ അനകമ്പ പിടിച്ചുപറ്റി കാര്യം നേടാനാകും ശ്രമിക്കുക. പ്രത്യക്ഷത്തിൽ തന്നെ തെളിവുകൾ ദിലീപിനെതിരെ ഉണ്ടെന്നതാണ് കേസിൽ നിന്നും ഊരാൻ ബുദ്ധിമുട്ടുണ്ടാക്കുന്ന കാര്യം. കഴിഞ്ഞ തവണ ജാമ്യാപേക്ഷ പരിഗണിക്കവേ ഹൈക്കോടതി മൂന്ന് കാര്യങ്ങളാണ് ചൂണ്ടിക്കാട്ടിയത്.

ദിലീപിനെതിരെ പ്രഥമദൃഷ്ടാ തെളിവുണ്ട്. കേസ് അന്വേഷണം അന്തിമഘട്ടത്തിലാണ്, മൊബൈൽ ഫോൺ കണ്ടെടുത്തിട്ടില്ല, കുറ്റപത്രം സമർപ്പിക്കാനുണ്ട്. ദിലീപ് പുറത്തിറങ്ങിയാൽ സാക്ഷികളെ സ്വാധീനിക്കാൻ സാധ്യതയുണ്ടെന്നും ഹൈക്കോടതി പറഞ്ഞു. തെളിവ് നശിപ്പിക്കാൻ സാധ്യതയുണ്ടെന്ന പ്രോസിക്യൂഷൻ നിലപാടും ഹൈക്കോടതി ശരിവച്ചു. കേസ് അന്വേഷണം പൂർത്തിയായിട്ടില്ലെന്ന പൊലീസിന്റെ വാദവും കോടതി അംഗീകരിച്ചു. സിനിമാ മേഖലയിലുള്ള ഒരുവിഭാഗത്തിന്റെ ഗൂഢാലോചനയുടെ ഇരയാണ് താനെന്നാണ് ദിലീപിന്റെ വാദം. നടിയെ ആക്രമിച്ച കേസിലെ ഗൂഢാലോചനയെക്കുറിച്ചുള്ള അന്വേഷണം അന്തിമഘട്ടത്തിലെത്തി നിൽക്കുന്ന പശ്ചാത്തലത്തിലാണ് ദിലീപിന്റെ ജാമ്യാപേക്ഷയിൽ ഹൈക്കോടതി വിധിപറഞ്ഞത്.സ്വന്തം പേരിൽ 28 കേസുകൾ നിലവിലുള്ള കൊടുംകുറ്റവാളിയായ പൾസർ സുനിയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് തന്നെ പ്രതിചേർത്തിരിക്കുന്നതെന്നായിരുന്നു ദിലീപിന്റെ വാദം. സിനിമാ സെറ്റിലും താരസംഘടനയുടെ റിഹേഴ്‌സൽ ക്യാംപിലും പൾസർ സുനിയുമായി ഗൂഢാലോചന നടത്തിയെന്ന വാദം തെറ്റാണെന്ന് ദിലീപ് കോടതിയിൽ ബോധിപ്പിച്ചു.

ദിലീപിന്റെ വാദങ്ങൾ തള്ളിയ പ്രോസിക്യൂഷൻ കാക്കനാട് ജയിലിൽ ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന പൊലീസുകാരനോടാണ് ദിലീപിന്റെ പങ്ക് പൾസർ സുനി ആദ്യം വെളിപ്പെടുത്തിയതെന്ന് കോടതിയെ അറിയിച്ചു. പൊലീസുകാരന്റെ ഫോണിൽ നിന്ന് നടി കാവ്യ മാധവന്റെ കടയിലേക്ക് വിളിച്ചതായും സുനിയുടെ മൊഴിയുണ്ട്. ദിലീപ് കിങ്്‌ലയറാണെന്നും വാദത്തിനിടെ പ്രോസിക്യൂഷൻ നിലപാടെടുത്തു. ദിലീപിനെതിരായ തെളിവുകൾ കഴിഞ്ഞദിവസം മുദ്രവച്ച കവറിൽ അന്വേഷണസംഘം കോടതിയിൽ സമർപ്പിച്ചിരുന്നു.അതേസമയം ദിലീപിന് വേണ്ടി ഒരു വശത്ത് കാര്യങ്ങൾ അതിവേഗം നടക്കവേ തന്നെ മറുവശത്ത് ഗൂഢാലോചനക്കേസിൽ അന്വേഷണസംഘം ഉടൻ കുറ്റപത്രം സമർപ്പിക്കാനും ഒരുങ്ങുന്നുണ്ട്. ഗൂഢാലോചന തെളിയിക്കുക എന്നത് ശ്രമകരമായ ദൗത്യമാണ് എന്നതിനാൽ ഇക്കാര്യത്തിൽ പൊലീസും അതീവ ജാഗ്രതയിലാണ്

Top