സംസ്​ഥാനം വിടരുതെന്ന്​ ദിലീപിന്​ പോലീസ് നിർദേശം;സുപ്രധാന തെളിവുകൾ ലഭിച്ചു; അന്വേഷണം അന്തിമഘട്ടത്തിലേക്ക്​

കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസിൽ അന്യോഷണം നേരിടുന്ന ദിലീപിനോട് സംസ്ഥാനം വിടരുതെന്ന് പോലീസ് നിർദേശം . സംഭവത്തിൽ അന്വേഷണസംഘത്തിന് ചില സുപ്രധാന തെളിവുകൾ ലഭിച്ചതായി സൂചന. യഥാർഥ പ്രതികളെക്കുറിച്ച് വ്യക്തത നൽകുന്ന ശാസ്ത്രീയ തെളിവുകളാണ് ശേഖരിച്ചിട്ടുള്ളത്. അന്വേഷണം അന്തിമഘട്ടത്തിലെത്തിനിൽക്കെ, ഇൗ തെളിവുകളുടെ അടിസ്ഥാനത്തിൽ രണ്ടാംഘട്ട ചോദ്യം ചെയ്യലിന് ഒരുങ്ങുകയാണ് പൊലീസ്. ദിലീപ്, നാദിർഷ, കാവ്യ മാധവൻറ അമ്മ ശ്യാമള എന്നിവരെയാകും രണ്ടാം ഘട്ടത്തിൽ ചോദ്യം ചെയ്യുകയെന്നാണ് അന്വേഷണ ഉദ്യോഗസ്ഥർ നൽകുന്ന വിവരം.കാവ്യയെയും ചോദ്യം ചെയ്തേക്കും. അന്വേഷണവുമായി സഹകരിക്കണമെന്നും പൊലീസിെൻറ അറിവോടെയല്ലാതെ കേരളം വിട്ടുപോകരുതെന്നും ദിലീപിന് വാക്കാൽ നിർദേശം നൽകിയിട്ടുണ്ട്. തുടർന്ന്, ദിലീപ് അഭിനയിക്കുന്ന സിനിമയുടെ ചിത്രീകരണ ജോലികൾ താൽക്കാലികമായി നിർത്തി. അന്വേഷണസംഘത്തിെൻറ ചുമതലയുള്ള െഎ.ജി ദിനേന്ദ്ര കശ്യപ് ഡി.ജി.പി ലോക്നാഥ് ബെഹ്റയുടെ നിർദേശപ്രകാരം തിങ്കളാഴ്ച രാവിലെ കൊച്ചിയിലെത്തി. ഇതോടെ, എല്ലാ പഴുതുകളും അടച്ച് അന്വേഷണം കൂടുതൽ ഉൗർജിതമാക്കി.mom kavya
കേസുമായി ഒരു ‘മാഡ’ത്തിന് ബന്ധമുള്ളതായി സുനിയുടെ സഹായികളുടെ സംഭാഷണത്തിൽനിന്ന് മനസ്സിലായതായി അഡ്വ. ഫെനി ബാലകൃഷ്ണൻ പൊലീസിനോട് പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് ഫോൺ സംഭാഷണവുമായി ബന്ധപ്പെട്ട ചില തെളിവുകളുടെ അടിസ്ഥാനത്തിൽ കാവ്യയുടെ മാതാവിനെ ചോദ്യം ചെയ്യാനുള്ള നീക്കം. കേസിൽ തങ്ങൾക്കെതിരായ നീക്കത്തിന് തെളിവായി ദിലീപും നാദിർഷയും ഹാജരാക്കിയ ശബ്ദരേഖകളിൽ എഡിറ്റിങ് നടന്നിട്ടുണ്ടോ എന്നറിയാൻ വീണ്ടും പരിശോധിക്കാനും അന്വേഷണസംഘം തീരുമാനിച്ചിട്ടുണ്ട്. പൾസർ സുനി ജയിലിൽനിന്ന് വിളിച്ച ഫോൺ കാളുകൾ, ദിലീപിന് അയച്ച കത്ത്, സുനിയുമായുള്ള ബന്ധം എന്നിവ സംബന്ധിച്ച് ദിലീപും നാദിർഷയും നൽകിയ വിവരങ്ങളിൽ വൈരുധ്യമുള്ളതായാണ് കണ്ടെത്തൽ. ഇത് നീക്കുക എന്നതും രണ്ടാംഘട്ട ചോദ്യം ചെയ്യലിെൻറ ലക്ഷ്യമാണ്. ശേഖരിച്ച ഫോൺ രേഖകൾ കേന്ദ്രീകരിച്ചാകും തുടരന്വേഷണവും ചോദ്യം ചെയ്യലും. ചോദ്യം ചെയ്യൽ എന്നാണെന്ന് അറിവായിട്ടില്ല. പൾസർ സുനിയെ അറിയില്ലെന്നാണ് ദിലീപ് നൽകിയ മൊഴി.എന്നാൽ, ദിലീപ് നായകനായ ചിത്രത്തിെൻറ തൃശൂരിലെ ലൊക്കേഷനിൽ അയാൾ നിൽക്കുന്ന ചിത്രങ്ങൾ കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. ഡ്രൈവറായാണ് സുനി അവിടെ എത്തിയതെന്നും അറിവായിട്ടുണ്ട്. ഇൗ സാഹചര്യത്തിൽ ദിലീപ് നായകനായ ‘ജോർജേട്ടൻസ് പൂരം’ എന്ന സിനിമയുടെ ചിത്രീകരണ ജോലികളിൽ ഏർപ്പെട്ടിരുന്ന ചില പ്രമുഖരെയും ചോദ്യം ചെയ്യും.pulser-2

അതേസമയം നടിയെ ആക്രമിച്ച കേസില്‍ മലയാളത്തിലെ ഒരു യുവസംവിധായകനെ പോലീസ് ചോദ്യം ചെയ്തേക്കുമെന്ന് സൂചന. ദിലീപിനെയും നാദിർഷയെയും ചോദ്യം ചെയ്തതിൽനിന്ന് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് പൊലീസിന്റെ നീക്കം. ചോദ്യം ചെയ്യലിൽ ഇരുവരും ഇൗ സംവിധായകന്റെ പേരു പറഞ്ഞതായാണ് വിവരം. ഇൗ സംവിധായകന്റെ സിനിമയിൽ അഭിനയിക്കുന്ന സമയത്തായിരുന്നു നടിക്കു നേരെ അതിക്രമം നടന്നത്.പള്‍സര്‍ സുനിയുടേയും ചില ക്രിമിനലുകളുടേയും വെറുമൊരു തട്ടിക്കൊണ്ടുപോകല്‍ കേസായി ഒതുങ്ങുമായിരുന്ന സംഭവം ഇന്നെത്തി നില്‍ക്കുന്നത് ഞെട്ടിപ്പിക്കുന്ന ഇടങ്ങളിലും ആളുകളിലുമാണ്. അപ്രതീക്ഷിതമായെന്നോണം പുതിയ പേരുകളും കേസുമായി ബന്ധപ്പെട്ട് ഉയര്‍ന്നു വരുന്നുണ്ട്. ദിലീപിനേയും നാദിര്‍ഷയേയും മാനേജര്‍ അപ്പുണ്ണിയേയും കൂടാതെ നടി കാവ്യാ മാധവനേയും അമ്മയേയും മറ്റൊരു പ്രമുഖ നടിയേയും പോലീസ് ചോദ്യം ചെയ്യുമെന്നാണ് സൂചന. അതേസമയം മലയാളത്തിലെ ഒരു യുവസംവിധായകനിലേക്ക് അന്വേഷണം നീളുന്നുവെന്നാണ് മനോരമ റിപ്പോര്‍ട്ട് ചെയ്യുന്നത്.നടിയെ ആക്രമിച്ച സംഭവത്തില്‍ തനിക്ക് യാതൊരു പങ്കുമില്ലെന്ന് ദിലീപ് പലതവണ ആവര്‍ത്തിച്ചതാണ്. മാത്രമല്ല തന്നെ കുടുക്കാന്‍ ആസൂത്രിതമായ ശ്രമം നടക്കുന്നുണ്ട് എന്നും ദിലീപ് ആരോപിച്ചിരുന്നു. പോലീസ് ചോദ്യം ചെയ്യലില്‍ ഇത് സംബന്ധിച്ചും നടന്‍ വിവരങ്ങള്‍ നല്‍കിയിരുന്നു.ദിലീപിനേയും ഒപ്പം നാദിര്‍ഷയേയും ചോദ്യം ചെയ്തതില്‍ നിന്നും ഒരു യുവസംവിധായകനെ കുറിച്ചുള്ള നിര്‍ണായക വിവരങ്ങള്‍ പോലീസിന് ലഭിച്ചുവെന്ന് മനോരമ റിപ്പോര്‍ട്ട് ചെയ്യുന്നു. ഈ സംവിധായകനെ പോലീസ് ചോദ്യം ചെയ്‌തേക്കുമെന്നും സൂചനയുണ്ട്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top