റിപ്പോര്‍ട്ടര്‍ ടിവിയിൽ നടിക്ക് എതിരെ മോശം പരമാർശം നികേഷിന്റെ തന്ത്രം?നടിയെ സമ്മർദ്ധത്തിലാക്കാനുള്ള ഗൂഢനീക്കം .പീഡനം വെറും രണ്ടര മണിക്കൂര്‍ മാത്രമെന്ന് ന്യായീകരിച്ചയാള്‍ക്ക് ചാനല്‍ ബഹിഷ്കരണം;നികേഷ് കുമാര്‍ നീക്കത്തിൽ സ്ത്രീവിരുദ്ധത

തിരുവനന്തപുരം:നികേഷ് റിപ്പോര്‍ട്ടര്‍ ടിവി സ്ത്രീവിരുദ്ധമാക്കി .നടിക്ക് എതിരെ മോശം പരമാർശം നികേഷിന്റെ തന്ത്രമെന്നും ദിലീപിന് പിന്തുണ കിട്ടാനും നേടിയെയും നടിയെ പിന്തുണക്കുന്നവരെയും സമ്മർദ്ധത്തിൽ ആക്കാനും ആയിരുന്നു എന്നും ആരോപണം ഉണ്ട്. പിന്നിൽ ഇടതു പിന്തുണയും ഉണ്ടെന്നും വിലയിരുത്തപ്പെടുന്നു. ആക്രമിക്കപ്പെട്ട നടിയുടെ വിഷയത്തിൽ റിപ്പോർട്ടർ ടിവിയിലെ നികേഷിന്റെ ‘ചോരതിളച്ചില്ല ‘തണുത്തുറഞ്ഞു എന്നാണ് സോഷ്യൽ മീഡിയ .കഴിഞ്ഞ ദിവസം റിപ്പോര്‍ട്ടര്‍ ടിവിയിലെ എം വി നികേഷ് കുമാര്‍ ഷോയില്‍ നടന്‍ ദിലീപ് പങ്കെടുത്ത് നടിയേക്കുറിച്ച്‌ വളരെ മോശമായി സംസാരിച്ചിട്ടും ദിലീപിന് തക്ക മറുപടി കൊടുക്കാന്‍ നികേഷിന് കഴിഞ്ഞില്ലെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു.

ഇപ്പോള്‍ സജി നന്ദ്യാട്ടിന്റെ തരംതാണ പരാമര്‍ശങ്ങളെ സമൂഹ മാധ്യമങ്ങളിലും പുറത്തും വിമര്‍ശിക്കുന്ന വിമന്‍ കളക്ടീവ് പ്രതിനിധികളും ദിലീപിനെ വിമര്‍ശിച്ചുവെന്ന് വരുത്തുക മാത്രമാണ് ചെയ്തത്. നടിയെ നുണ പരിശോധന നടത്തണമെന്ന് പറഞ്ഞ സലിംകുമാറിനെയും നടിയുടെ പേര് പറഞ്ഞ അജു വര്‍ഗീസിനെയുമാണ് അവര്‍ കാര്യമായി വിമര്‍ശിച്ചത്.മാധ്യമങ്ങളില്‍ ദിലീപിനെതിരെ വിമര്‍ശനം രൂക്ഷമായതോടെയാണ് അമ്മ യോഗത്തില്‍ ദിലീപിന് ഖേദം പ്രകടിപ്പിക്കേണ്ടി വന്നത്.actress-blurr 3
അതേസമയം, നടിയെ തട്ടിക്കൊണ്ടുപോയ കേസുമായി ബന്ധപ്പെട്ട ചാനല്‍ ചര്‍ച്ചയില്‍ നടിക്കെതിരായ അതിക്രമത്തെ ലഘുവാക്കി ചിത്രീകരിച്ച ഫിലിം ചേംബര്‍ പ്രതിനിധിയെ ഏഷ്യാനെറ്റ് ന്യൂസ് ചര്‍ച്ചകളില്‍ നിന്ന് ഒഴിവാക്കി. പെണ്‍കുട്ടിക്ക് രണ്ടര മണിക്കൂര്‍ മാത്രമല്ലേ പീഡനം നേരിടേണ്ടി വന്നുള്ളു എന്നും അതിന്റെ പേരില്‍ ദിലീപ് നാലര മാസമായി പീഡിപ്പിക്കപ്പെടുകയാണ് എന്നുമാണ് ഇയാള്‍ കഴിഞ്ഞ ദിവസം ഏഷ്യാനെറ്റ് ന്യൂസിന്റെ ന്യൂസ് അവര്‍ ചര്‍ച്ചയില്‍ പങ്കെടുത്ത് പറഞ്ഞത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

അപ്പോള്‍ത്തന്നെ അവതാരകന്‍ വിനു വി ജോണ്‍ ചുട്ട മറുപടി കൊടുത്തിരുന്നു. അതിനു ശേഷം അയാളോട് ഒരു ചോദ്യം പോലും ചോദിച്ചില്ലെന്നു മാത്രമല്ല ഇനി ചര്‍ച്ചയ്ക്ക് വിളിക്കേണ്ട എന്ന് തീരുമാനിക്കുകയും ചെയ്തു. ‘ താങ്കള്‍ക്ക് നാണമില്ലേ ഒരു പെണ്‍കുട്ടി പീഡിപ്പിക്കപ്പെട്ടതിനെ ന്യായീകരിക്കാനും ആരോപണ വിധേയനു വേണ്ടി വക്കാലത്തെടുക്കാനും. അതിവിടെ ഇറക്കേണ്ട. താങ്കള്‍ കൂടുതല്‍ സംസാരിച്ചാല്‍ ഈ ചര്‍ച്ച കൂടുതല്‍ അധമമായിപ്പോകും. ‘ എന്നാണ് വിനു വി ജോണ്‍ പ്രതികരിച്ചത്. അതിനു ശേഷം ഏഷ്യാനെറ്റ് എഡിറ്റോറിയല്‍ ടീം സജദി നന്ദ്യാട്ടിനെ ചര്‍ച്ചകളില്‍ നിന്ന് ഒഴിവാക്കാന്‍ തീരുമാനിക്കുകയായിരുന്നു.

കിളിരൂര്‍, കവിയൂര്‍ കേസുകളില്‍ ആരോപണ വിധേയനായ സജി നന്ദ്യാട്ടാണ് മുമ്ബ് ചില പ്രമുഖ സിപിഎം നേതാക്കളുടെ മക്കളെ ഉള്‍പ്പെടുത്തി ഫൈവ് ഫിങ്കേഴ്സ് എന്ന സിനിമ നിര്‍മിച്ചത്. അതിന്റെ തുടര്‍ച്ചയായാണ് പീഡനക്കേസുകളില്‍ ഇയാളുടെ പേര് വന്നത്. ഏഷ്യാനെറ്റ് ന്യൂസിലെ മോശം പരാമര്‍ശത്തിന്റെ പേരില്‍ സമൂഹ മാധ്യമങ്ങളില്‍ അതിരൂക്ഷമായ ആക്രമണമാണ് ഇയാള്‍ക്കെതിരെ നടക്കുന്നത്.

Top