അമ്മയില്‍ നിന്നും ഫെഫ്കയില്‍ നിന്നും പുറത്തായി ദിലീപ്

മമ്മൂട്ടിയുടെ കൊച്ചിയിലെ വസതിയില്‍ നടന്ന അമ്മ എക്‌സിക്യൂട്ടീവ് കമ്മിറ്റി യോഗത്തിലാണ് ദിലീപിനെ പുറത്താക്കാന്‍ തീരുമാമിച്ചത്. മമ്മൂട്ടിയും മോഹന്‍ലാലും യോഗത്തില്‍ പങ്കെടുത്തിരുന്നു.

ദിലീപിനെതിരെ ശക്തമായ നടപടിയെടുക്കണം എന്ന് യോഗത്തില്‍ മമ്മൂട്ടിയും മോഹന്‍ലാലും ആവശ്യപ്പെട്ടു എന്നാണ് റിപ്പോര്‍ട്ട്.യോഗത്തില്‍ പങ്കെടുക്കാന്‍ കയറുന്നതിന് മുമ്പ് തന്നെ അതിശക്തമായ നിലപാട് സ്വീകരിച്ച ആളാണ് പൃഥ്വിരാജ്. പൃഥ്വിരാജിന്റേയും ആസിഫ് അലിയുടേയും രമ്യ നമ്പീശന്റേയും നിലപാടുകള്‍ നിര്‍ണായകമായി. യോഗത്തില്‍ ദിലീപിനെ പിന്തുണയ്ക്കാന്‍ ആരും ഉണ്ടായിരുന്നില്ലെന്നാണ് വാര്‍ത്തകള്‍.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

നിലവില്‍ അമ്മയുടെ ട്രഷറര്‍ ആണ് ദിലീപ്. എന്നാല്‍ ട്രഷറര്‍ സ്ഥാനത്ത് നിന്ന് മാത്രമല്ല ദിലീപിനെ മാറ്റിയത്. സംഘടനയുടെ പ്രാഥമിക അംഗത്വത്തില്‍ നിന്നും പുറത്താക്കിക്കഴിഞ്ഞു.

ഈ സംഭവത്തില്‍ അമ്മയുടെ പിന്തുണ എപ്പോഴും ആക്രമിക്കപ്പെട്ട നടിയ്ക്ക് മാത്രമാണെന്നും സംഘടന വ്യക്തമാക്കി. ദിലീപിനെ പൂര്‍ണമായും അമ്മ തള്ളിക്കളഞ്ഞിരിക്കുന്നു. ഇതിനിടെ നടിയ്‌ക്കെതിരെ അധിക്ഷേപകരമായ പരാമര്‍ശങ്ങള്‍ നടത്തിയവര്‍ക്കെതിരേയും അമ്മ എക്‌സിക്യൂട്ടീവ് വിമര്‍ശനം ഉന്നയിച്ചു. സലീം കുമാര്‍, അജു വര്‍ഗ്ഗീസ് തുടങ്ങിയവരായിരുന്നു ആക്രമിക്കപ്പെട്ട നടിയെ അധിക്ഷേപിക്കുന്ന രീതിയില്‍ പ്രതികരിച്ചിരുന്നത്. ഇവരുടെ പരാമര്‍ശങ്ങളില്‍ അമ്മ എക്‌സിക്യൂട്ടീവ് ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി. ഇനിയും നടിയ്‌ക്കെതിരെ എന്തെങ്കിലും അപകീര്‍ത്തിപ്പെടുത്തുന്ന രീതിയില്‍ സംസാരിച്ചാല്‍ ശക്തമായ നടപടിയുണ്ടാകുമെന്നും എക്‌സിക്യൂട്ടീവ് കമ്മിറ്റി തീരുമാനിച്ചിട്ടുണ്ട്.

ദിലീപിനെ അമ്മയില്‍ നിന്ന് മാത്രമല്ല പുറത്താക്കിയിട്ടുണ്ട്. ഫെഫ്കയില്‍ നിന്നും നിര്‍മാതാക്കളുടെ സംഘടനയില്‍ നിന്നും ദിലീപിനെ പുറത്താക്കിയിട്ടുണ്ട്.

അമ്മയുടെ അവൈലബിള്‍ എക്‌സിക്യൂട്ടീവ് യോഗം ചേര്‍ന്നാണ് ഇപ്പോള്‍ തീരുമാനം എടുത്തത്. വിശദമായ കമ്മിറ്റി ചേര്‍ന്ന് തുടര്‍ നടപടികള്‍ സ്വീകരിക്കും എന്നും വ്യക്തമാക്കിയിട്ടുണ്ട്

Top