വഴി പ്രശ്‌നം; നിര്‍മ്മാണം നിര്‍ത്തിയില്ലെങ്കില്‍ കൊല്ലുമെന്ന് ബൈജു കൊട്ടാരക്കര;പോലീസ് കേസെടുത്തു

Baiju-Kottarakara

വഴി പ്രശ്‌നത്തില്‍ സംവിധായകന്‍ ബൈജു കൊട്ടാരക്കരയ്‌ക്കെതിരെ കേസെടുത്തു. തര്‍ക്കസ്ഥലം കെട്ടിത്തിരിക്കുന്നതിനിടെ ബൈജു തോക്കു ചൂണ്ടി ഭീഷണിപ്പെടുത്തിയെന്നാണ് പരാതി. അതേസമയം, പരാതിക്കാരന്‍ തന്നെ ആക്രമിച്ചെന്നും ബൈജു പരാതി നല്‍കിയിട്ടുണ്ട്.

വാളറ പറണായില്‍ ഏലിയാസ്,വര്‍ഗീസ്, കൂര്യാക്കോസ്,എല്‍ദോസ്,പൗലോസ് എന്നിവരാണ് പൊലീസില്‍ പരാതി നല്‍കിയത്. ബൈജു കൊട്ടാരക്കര ആശുപത്രിയില്‍ ചികിത്സയിലാണ്. വാളറ വെളളച്ചാട്ടത്തിന് സമീപമുളള ബൈജുവിന്റെ ഉടമസ്ഥതയിലുളള ഭൂമിയിലേക്ക് വഴി നിര്‍മ്മിച്ചപ്പോള്‍ പരാതിക്കാരനായ വര്‍ഗീസിന്റെ ഭൂമി കൈയ്യേറിയതായി തര്‍ക്കം നിലനില്‍ക്കുന്നുണ്ട്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

തിങ്കളാഴ്ച വര്‍ഗീസ് കരിങ്കല്ലിറക്കി കെട്ടുന്നതിനിടെ തോക്കുമായെത്തിയ ബൈജു നിര്‍മ്മാണം നിര്‍ത്തിയില്ലെങ്കില്‍ കൊല്ലുമെന്ന് വര്‍ഗീസിനെ ഭീഷണിപ്പെടുത്തിയെന്ന് പരാതിയില്‍ പറയുന്നു. തുടര്‍ന്ന് ബൈജു കരിങ്കല്‍ക്കെട്ട് പൊളിക്കാന്‍ ശ്രമിക്കുന്നതിനിടെ കൈയിലിരുന്ന തോക്ക് വര്‍ഗീസും സഹോദരങ്ങളും ബലമായി പിടിച്ചുവാങ്ങി അടിമാലി സ്റ്റേഷനില്‍ ഹാജരാക്കുകയായിരുന്നു.

ലൈസന്‍സ് ഇല്ലാതെ കൈയില്‍ വെക്കാവുന്ന എയര്‍ പിസ്റ്റളാണിതെന്ന് പരിശോധനയില്‍ വ്യക്തമായതായി പൊലീസ് പറഞ്ഞു. എന്നാല്‍ വര്‍ഗീസ് തന്നെ ആക്രമിക്കുകയായിരുന്നുവെന്നും തോക്ക് കൈയ്യില്‍ ഇല്ലായിരുന്നുവെന്നും ഭീഷണിപ്പെടുത്തിയിട്ടില്ലെന്നും ബൈജു കൊട്ടാരക്കാര പറഞ്ഞു. തന്നെ കല്ലുകൊണ്ട് ഇടിച്ചുവീഴ്ത്തിയശേഷം തോക്കുചൂണ്ടി ഭീഷണിപ്പെടുത്തുകയായിരുന്നുവെന്നും ബൈജു പറഞ്ഞു. പരുക്കേറ്റ് ആശുപത്രിയില്‍ ചികിത്സയിലാണെന്നും ബൈജു പറഞ്ഞു.

Top