13,860 കോടിയുടെ കള്ളപ്പണം വെളിപ്പെടുത്തിയ ഗുജറാത്ത് വ്യാപാരിക്ക് മോദിയും അമിത് ഷായുമായി എന്ത് ബന്ധം

ന്യൂഡല്‍ഹി: കോടികളുടെ കള്ളപ്പണം വെളിപ്പെടുത്തി ഗുജറാത്ത് വ്യവസായിയുമായി നരേന്ദ്രമേദിയ്ക്കും അമിത്ഷായ്ക്കും എന്താണ് ബന്ധമെന്ന് വ്യക്തമാക്കണമെന്ന് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജരിവാള്‍.

കേന്ദ്രത്തിന്റെ വരുമാനം വെളിപ്പെടുത്തല്‍ സ്‌കീം വഴി കണക്കില്‍പെടാത്ത 13,860 കോടി മഹേഷ് ഷാ വെളിപ്പെടുത്തിയിരുന്നു. മഹേഷ് ഷായുമായി മോദിക്കും അമിത് ഷായ്ക്കും നല്ല ബന്ധമുണ്ടെന്ന് മുന്‍ ഗുജറാത്ത് മുഖ്യമന്ത്രി സുരേഷ് മേഹ്ത പറഞ്ഞിരുന്നുവെന്നും കെജ്രിവാള്‍ ചൂണ്ടിക്കാട്ടി. ഇവര്‍ തമ്മില്‍ എന്തു തരത്തിലുള്ള ബന്ധമാണുള്ളതെന്ന് രാജ്യത്തെ ജനങ്ങള്‍ക്കറിയണം, കെജ്രിവാള്‍ പറഞ്ഞു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

തന്റെ കൈവശമുള്ള പണത്തിന്റെ ഉടമസ്ഥരാരാണെന്ന് വെളിപ്പെടുത്തുമെന്ന് മഹേഷ് ഷാ ഒരു ടിവി ചാനലില്‍ പറഞ്ഞിരുന്നു. അറസ്റ്റിലായി ഒരാഴ്ച കഴിഞ്ഞിട്ടും മഹേഷ് ഷായെ ചോദ്യം ചെയ്യാന്‍ ആദായ നികുതി വകുപ്പ് തയ്യാറായിട്ടില്ലെന്നും അദ്ദേഹം ദല്‍ഹിയില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ വ്യക്തമാക്കി. തങ്ങളെ ക്യൂവില്‍ നിര്‍ത്തിയത് മോദിയാണെന്നാണ് ജനങ്ങള്‍ പറയുന്നത്. എന്നാല്‍ ആ മോദി എന്തു കൊണ്ട് യഥാര്‍ത്ഥ കള്ളപ്പണക്കാരെ അറസ്റ്റ് ചെയ്യാന്‍ തയ്യാറാകുന്നില്ലെന്നും അവര്‍ ചോദിക്കുന്നു, കെജ്രിവാള്‍ പറഞ്ഞു. അറസ്റ്റിലായ ഗുജറാത്ത് വ്യാപരി മഹേഷ് ഷാ പറഞ്ഞ രാഷ്ട്രീയ നേതാവ് ബി.ജെ.പി ദേശീയ അധ്യക്ഷന്‍ അമിത് ഷായാണെന്ന ആരോപണവുമായി പട്ടേല്‍ സമര നേതാവ് ഹര്‍ദിക് പട്ടേല്‍ നേരത്തെ രംഗത്തെത്തിയിരുന്നു. 13,860 കോടി രൂപയുടെ കള്ളപ്പണം വെളിപ്പെടുത്തിയ മഹേഷ് ഷാ, തന്റെ കയ്യിലുള്ള കള്ളപ്പണം ഒരു രാഷ്ട്രീയ നേതാവിന്റേതാണെന്ന് വെളിപ്പെടുത്തിയിരുന്നു. ആ നേതാവ് അമിത് ഷായാണെന്നാണ് ഹര്‍ദിക് പട്ടേലിന്റെ ആരോപണം. ഇതിനു പിന്നാലെ ഹര്‍ദിക് പട്ടേലിന്റെ ആരോപണം അന്വേഷിക്കണമെന്ന് അരവിന്ദ് കെജ്രിവാള്‍ ആവശ്യപ്പെട്ടിരുന്നു. അമിത്ഷാ ആരോപണത്തോട് പ്രതികരിക്കണമെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.

13,860 കോടി രൂപയുടെ കള്ളപ്പണം വെളിപ്പെടുത്തി മുങ്ങിയ മഹേഷ് ഷായെ ന്യൂസ് 18 ചാനല്‍ സ്റ്റുഡിയോയില്‍ ചര്‍ച്ചയ്ക്കിടെയാണ് പിടികൂടുന്നത്. താന്‍ വെളിപ്പെടുത്തിയ കള്ളപ്പണം ഗുജറാത്തിലെ രാഷ്ട്രീയ ഉദ്യോഗസഥരുടെയും സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടേതുമാണെന്ന് ഷാ പറഞ്ഞിരുന്നു.

Top