
കൊച്ചി:കർദിനാൾ ആലഞ്ചേരി പ്രതിപട്ടികയിൽ ആയ ഭൂമി കുംഭകോണത്തിനും ബിഷപ്പ്ഫ്രാൻങ്കോ കന്യാസ്ത്രീയെ ബലാൽസംഗം ചെയ്തു എന്ന കേസിനും ശേഷം ഇതാ വലിയ വാർത്ത .കത്തോലിക്കാ സഭയുടെ അടിവേരിളക്കുന്ന ഞെട്ടിക്കുന്ന വാർത്ത.കത്തോലിക്കാ സഭയിലെ ഡിവൈൻ ധ്യാനകേന്ദ്രത്തിൽ 974 ദുരൂഹ മരണങ്ങൾ നടന്നിരിക്കുന്നു .അവയുടെ അന്വോഷണം അട്ടിമറിക്കപ്പെട്ടിരിക്കുന്നു. കേരളത്തെ ഞെട്ടിപ്പിക്കുന്ന ഏറ്റവും വലിയ വാർത്ത പുറത്തുവിട്ടിരിക്കുന്നത് 24 ന്യുസ് ആണ്
എന്നും ദുരൂഹത നിറഞ്ഞുനിൽക്കുന്ന കത്തോലിക്കാ സഭയിലെ ഇത്തരം ധ്യാനകേന്ദ്രങ്ങളുടെ മറവിൽ കൊടും ക്രൂരതകളും കുറ്റങ്ങളും ആണോ നടക്കുന്നത്? ധ്യാനകേന്ദ്രങ്ങളിൽ ക്രിമിനലുകൾ പാർക്കുന്നുണ്ടോ ?974 ദുരൂഹ മരണങ്ങൾ നടന്ന ഡിവൈൻ ധ്യാനകേന്ദ്രം കേസ് അന്വേഷണം അട്ടിമറിച്ചതാര്? അന്വേഷണത്തിന് ഉത്തരവിട്ട ജസ്റ്റീസിന് വധ ഭീഷണിയും മാനസിക സമ്മർദ്ദവും. കേസ് അട്ടിമറിക്കാൻ രാഷ്ട്രീയ ഇടപ്പെടൽ. ചാലക്കുടി ഭാഗത്ത് നിന്ന് ഇടപ്പള്ളി ഭാഗത്തെ ശ്മശാനങ്ങളിൽ അജ്ഞാത മൃതശരീരങ്ങൾ നിരന്തരം വരുമായിരുന്നു എന്നും റിപ്പോർട്ട് .
ഇതിനെ ചോദ്യം ചെയ്ത ശ്മശാനം സൂക്ഷിപ്പുകാരൻ മൂന്നാം നാൾ വാഹനാപകടത്തിൽ മരണപ്പെടുന്നു. അത് പോലെ കേരളത്തിലെ ജയിലറകളിൽ നിന്ന് പുറത്തിറങ്ങുന്ന ക്രിമിനൽ പശ്ചാത്തലമുള്ള പലയാളുകളും ധ്യാനകേന്ദ്രത്തിലെ അന്തേവാസികളായിരുന്നു. പ്രത്യേക അവശ്യങ്ങൾക്കായി ധ്യാനകേന്ദ്രത്തിൽ അവരെ നിയോഗിച്ചിരുന്നുവത്രേ.കേസ് അട്ടിമറിക്കുന്നതിൽ പങ്ക് വഹിച്ച ഉന്നതരുടെ പേര് വെളിപ്പെടുത്തുമെന്ന ന്യൂസ് 24 വാർത്ത ചാനൽ പറയുന്നു