ചെകുത്താന്റെ പ്രേരണയാൽ ഫാ.നയ്ക്കംപറമ്പില്‍ കന്യാസ്ത്രീയെ ബലാൽസംഗം ചെയ്ത ഫ്രാങ്കോയെ വിശുദ്ധനാക്കുന്നു.കന്യാസ്ത്രീയുടെ കണ്ണീരുകാണാത്ത ധ്യാനഗുരു പണത്തിന്റെ മലക്കം മറിഞ്ഞതോ , വ്യാജനോ ?

കൊച്ചി:കന്യാസ്ത്രീ പീഡകൻ ഫ്രാൻങ്കോയെ ന്യായീകരിച്ച് മുരിങ്ങൂർ ധ്യാനഗുരു നായ്ക്കംപറമ്പിൽ ചെകുത്താന്റെ പ്രേരണയാൽ പ്രമുഖ ധ്യാനഗുരു നയ്ക്കംപറമ്പില്‍ അച്ഛന്‍ കന്യാസ്ത്രീയെ ബലാൽസംഗം ചെയ്ത ഫ്രാങ്കോയെ വിശുദ്ധനാക്കുന്നു എന്ന് ആരോപണം .പ്രമുഖ വചന പ്രഘോഷകനും ഡിവൈന്‍ ധ്യാനകേന്ദ്രത്തിന്‍റെ സ്ഥാപകനുമായ ഫാ. മാത്യു നായ്ക്കംപറമ്പിൽ ആണ് കന്യാസ്ത്രീകളെ ക്രൂരമായി തള്ളിപ്പറഞ്ഞുകൊണ്ട് അറസ്റ്റിലായ ഫ്രാങ്കോയെ വിശുദ്ധനാക്കി വീഡിയോ സോഷ്യൽ മീഡിയായിൽ ഇറക്കിയിരിക്കുന്നത് .

വെള്ളപ്പൊക്കം വന്നപ്പോൾ രക്ഷിക്കാൻ കഴിയാതിരുന്ന നിലവിളിച്ച ധ്യാനകേന്ദ്രം ദൈവ നിന്ദ നടത്തുന്നുഎന്നും വിശ്വാസികൾ ആക്ഷേപം ഉന്നയിച്ച് രംഗത്ത് വന്നു.യു.കെ നിവാസിയും പ്രമുഖ ബ്ലോഗറും സോഷ്യൽ മീഡിയ ആക്ടിവിസ്റ്റും ചാരിറ്റി പ്രവർത്തകനായ ടോം ജോസ് തടിയംപാട് പീഡകനായ ഫ്രാൻങ്കോയെ ന്യായീകരിച്ച് രംഗത്ത് ധ്യാനഗുരുവിനോട് ചോദ്യങ്ങൾ ചോദിച്ചുകൊണ്ട് സോഷ്യൽ മീഡിയായിൽ ഇട്ട വീഡിയോ വൈറലായിരിക്കയാണ് .കനത്ത മഴയെ തുടര്‍ന്നുണ്ടായ വെള്ളപ്പൊക്കത്തില്‍ ചാലക്കുടി മുരിങ്ങൂര്‍ ഡിവൈന്‍ ധ്യാനകേന്ദ്രത്തില്‍ ഭക്ഷണവും വെള്ളവും കിട്ടാതെ പലരും മരിച്ചിരുന്നു.ആ ധ്യാനകേന്ദ്രത്തിലെ പലരും രക്ഷിക്കണേ എന്ന് നിലവിളിക്കുന്ന വീഡിയോ സമൂഹമാധ്യമങ്ങളിലും ചാനലുകളിലും പ്രത്യക്ഷപ്പെട്ടിരുന്നു .ആ ധ്യാനകേന്ദ്രത്തിന്‍റെ സ്ഥാപകനുമായ വൈദികനാണ് കന്യാസ്ത്രീ പീഡകനെ വിശുദ്ധനാക്കി രംഗത്ത് വന്നിരിക്കുന്നത് .

മാത്യു നായ്ക്കംപറമ്പിൽ വൈദികനോട് ചില ചോദ്യങ്ങൾ !..

സകല വിഷയങ്ങളിലും ദൈവവുമായി സംസാരിച്ചു മണിക്കുറുകള്‍ വചനം പ്രഘോഷിക്കുന്ന നയ്ക്കംപറമ്പില്‍ അച്ഛന്‍ ഇവിടെ ഇവിടെ എന്തിനു എഴുതി വായിക്കുന്നു അത് ചെകുത്താന്റെ പ്രേരണയാണോ ?
അഭയ കൊല്ലപ്പെട്ടപ്പോലും റോബില്‍ കുട്ടിയെ പീഡിപ്പിച്ചപ്പോളും അച്ഛന്‍ എവിടെ ആയിരുന്നു ?
ഫ്രാങ്കോയുടെ കുടുംബത്തിന്റെ വേദന കണ്ട അച്ഛന്‍ സിസ്റ്റെര്‍ അനുഭമയെ കെട്ടിപിടിച്ചു കരഞ്ഞ പിതാവിന്റെ വേദന കാണത്തതെന്തുകൊണ്ട് ?
പഞ്ചാബില്‍ മരിച്ച അച്ഛന്റെ ശവസംസ്കര ചടങ്ങില്‍ വച്ച് സിസ്റ്റര്‍മാരെ അവഹേളിച്ചപ്പോള്‍ അച്ഛന്‍ എവിടെ ആയിരുന്നു ?
സിസ്റ്റർ അവരെ ഫ്രാങ്കോ പീഡിപ്പിച്ചു എന്ന് പറഞ്ഞു ലോകം മുഴുവനുള്ള കത്തോലിക്കാ നേതാക്കന്‍മാര്‍ക്ക് പരാതികള്‍ അയച്ചത് അച്ഛന്‍ അറിഞ്ഞിരുന്നോ ?
ജീവിതം മുഴുവന്‍ സഭക്കു വേണ്ടി ചിലവാക്കിയ സിസ്റ്റർ മാരെ നിങ്ങൾ അരപ്പെട്ട കെട്ടിയ കുര്‍ബാന നാടക ക്കാര്‍ എന്തുകൊണ്ട് മനുഷ്യരായി കാണുന്നില്ല .
നിങ്ങൾ ചോദിച്ചു കിട്ടുന്നവരുടെ കൂടെ ശയിക്കുന്നതില്‍ ഞാന്‍ ഒരു തെറ്റും കാണുന്നില്ല പക്ഷെ ബലം പിടിച്ചു ചെയ്യുന്നത് നിയമ നിഷേധമല്ലേ ?
സിസ്റ്റർമാർ വേശൃകളാണ് എന്ന് നിങ്ങൾ പ്രചരിപ്പിച്ചത് എന്ത് ക്രിസ്തീയതയാണ് ?

Latest
Widgets Magazine