കൊല്ലത്ത് നവവധു ഭർതൃവീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി ; ഭർത്താവ് പൊലീസ് കസ്റ്റഡിയിൽ

സ്വന്തം ലേഖകൻ

കൊല്ലം: നവവധുവിനെ ഭർതൃവീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി.പേരയം സ്വദേശിനിയായ ദിവ്യയെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

രണ്ട് മാസം മുൻപാണ് ഇവരുടെ വിവാഹം കഴിഞ്ഞത്. ഭർത്താവ് രാജേഷാണ് ദിവ്യയുടെ മൃതദേഹം കണ്ടെത്തിയത്. മരിച്ച നിലയിൽ ആദ്യം കണ്ടത്. സംഭവത്തിൽ ദുവ്യയുടെ ഭർത്താവായ ശാസ്താംകോട്ട നെടിയവിള സ്വദേശിയായ രാജേഷിനെ പൊലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യുകയാണ്.

എട്ട് വർഷത്തെ പ്രണയത്തിന് ശേഷമാണ് ദിവ്യയും രാജേഷും വിവാഹിതരായത്. ദിവ്യ ഒരു ജ്വല്ലറിയിൽ സെയിൽസ് റെപ്രസന്റേറ്റീവായി ജോലി നോക്കിയിരുന്നു.

ദിവ്യയുടെ മൃതദേഹം പോസ്റ്റുമോർട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റി.

Top