പെരുമ്പാവൂരിൽ സബ് ഇൻസ്‌പെക്ടറെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി ; മൃതദേഹം കണ്ടെത്തിയത് ക്വാർട്ടേഴ്‌സിനുള്ളിൽ

സ്വന്തം ലേഖകൻ

പെരുമ്പാവൂർ: സബ് ഇൻസ്‌പെക്ടറെ ക്വാർട്ടേഴ്‌സിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. പെരുമ്പാവൂർ ഇരിങ്ങോൾ പുത്തൻകുളങ്ങര വീട്ടിൽ പി കെ അയ്യപ്പൻ ( 52 )നെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

കളമശേരി എആർ ക്യാമ്പ് പരിസരത്തെ ക്വാർട്ടേഴ്‌സിലാണ് മൃതദേഹം കണ്ടെത്തിയത്. വ്യാഴാഴ്ച രാത്രി ഫോണിൽ കിട്ടാത്തതിനെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് അയപ്പനെ മരിച്ച നിലയിൽ കണ്ടെത്തിയത്. സെൻട്രൽ പൊലീസ് കാന്റിൻ അസിസ്റ്റന്റ് മാനേജർ ആയിരുന്നു അയ്യപ്പൻ.

കേരള പോലീസ് അസോസിയേഷൻ എറണാകുളം റൂറൽ ജില്ലാ കമ്മിറ്റി സെക്രട്ടറി, പ്രസിഡണ്ട് ,സംസ്ഥാന നിർവാഹകസമിതി അംഗം, കേരള പോലീസ് ഹൗസിംഗ് സഹകരണ സംഘം ഡയറക്ടർ ബോർഡ് മെമ്പർ എന്നീ നിലകളിൽ സേവനമനുഷ്ഠിച്ചിട്ടുണ്ട്. നിലവിൽ കേരള പോലീസ് ഓഫീസേഴ്‌സ് അസോസിയേഷൻ സംസ്ഥാന കമ്മിറ്റി അംഗമാണ്.

Top