ആഭ്യന്തര വകുപ്പ് അമ്പേ പരാജയം !ഇ ഡി സംഘത്തിന് നേരെയുണ്ടായ ആക്രമണം; സുരക്ഷ ഒരുക്കുന്നതില്‍ വീഴ്ച പറ്റിയെന്ന് ഇന്റലിജന്‍സ് റിപ്പോര്‍ട്ട്.വിശദാംശം തേടി കേന്ദ്ര ആഭ്യന്തര മന്ത്രാലയം; സംസ്ഥാന സര്‍ക്കാരിനോട് റിപ്പോര്‍ട്ട് ആവശ്യപ്പെടും

തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് പിണറായി വിജയന്റ വസതയില്‍ റെയ്ഡ് നടത്തി മടങ്ങിയ ഇ ഡി സംഘത്തിന് നേരെ ആക്രമണമുണ്ടായ സംഭവത്തില്‍ ഗുരുതരമായ വീഴച!! ഇന്റലിജന്‍സ് റിപ്പോർട്ട് മേധാവി ഡിജിപിക്കും ആഭ്യന്തര സെക്രട്ടറിക്കും റിപ്പോര്‍ട്ട് ഉടന്‍ കൈമാറും. സംഭവത്തില്‍ വകുപ്പുതല അന്വേഷണമുണ്ടാകുമെന്നാണ് വിവരം.

എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് സംഘത്തിനെതിരായി നടന്ന ആക്രമണത്തില്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയം സംസ്ഥാന സര്‍ക്കാരിനോട് റിപ്പോര്‍ട്ട് തേടും. തങ്ങളുടെ കൃത്യനിര്‍വഹണത്തിനിടെയാണ് ഇഡി ഉദ്യോഗസ്ഥര്‍ക്ക് നേരെ ആക്രമണ ശ്രമമുണ്ടായതെന്നും ഡ്രൈവര്‍ക്ക് പരുക്കേറ്റ സാഹചര്യമുണ്ടായതെന്നും ഇതില്‍ സുരക്ഷാ വീഴ്ചയുണ്ടായെന്നുമുള്ള വിലയിരുത്തലിലേക്ക് ആഭ്യന്തര മന്ത്രാലയം കടക്കുന്നുവെന്നാണ് വിവരം. സംസ്ഥാന പൊലീസ് മേധാവിയോടും സംഭവത്തില്‍ വിശദീകരണം തേടിയേക്കും. ആക്രമണത്തിനെതിരെ ഇ ഡി ഉദ്യോഗസ്ഥര്‍ പരാതി നല്‍കാനും സാധ്യതയുണ്ട്. ഉടന്‍ തന്നെ പരാതി തയ്യാറാക്കി നല്‍കാനാണ് സാധ്യത.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

സംഭവത്തില്‍ നാല് പ്രതികളെ പൊലീസ് കസ്റ്റഡിയില്‍ എടുത്തു. ഡിവൈഎഫ്‌ഐ നേമം ഏരിയ സെക്രട്ടറി ശ്രീജിത്ത് അടക്കം നാല് പേരെയാണ് പിടികൂടിയിരിക്കുന്നത്. ശ്രീജിത്തിന് പുറമേ മനോജ്, ജീവന്‍, ഷാഹിന്‍ എന്നിവരെയാണ് കസ്റ്റഡിയില്‍ എടുത്തിരിക്കുന്നത്. നാല് പേര്‍ക്കും ആക്രമണത്തില്‍ നേരിട്ട് പങ്കുണ്ടെന്ന് പൊലീസ് പറഞ്ഞു.

പശ്ചിമ ബംഗാളില്‍ ഇഡി ഉദ്യോഗസ്ഥര്‍ക്ക് നേരെ സമാനമായി ആക്രമണ നീക്കമുണ്ടായപ്പോള്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയം കനത്ത നടപടികളാണ് സ്വീകരിച്ചിരുന്നത്. ഉദ്യോഗസ്ഥരെ സസ്‌പെന്‍ഡ് ചെയ്യുന്ന അവസ്ഥയുമുണ്ടായി. സംസ്ഥാന പൊലീസാണ് ഇഡി ഉദ്യോഗസ്ഥര്‍ക്ക് സുരക്ഷ ഒരുക്കേണ്ടത്. രണ്ട് വാഹനങ്ങള്‍ അടിച്ചുതകര്‍ക്കുന്ന നിലയുണ്ടായ പശ്ചാത്തലത്തില്‍ ഗുരുതര സുരക്ഷാ വീഴ്ച പൊലീസിനുണ്ടായെന്നാണ് കേന്ദ്രത്തിന്റെ നിലപാട്. സംഭവത്തില്‍ ഇഡി ഡയറക്ടര്‍ രാഹുല്‍ നവീന്‍ ഇഡി കേരളം, തമിഴ്‌നാട് എന്നീ സംസ്ഥാനങ്ങളുടെ ചുമതലയുള്ള അഡീഷണല്‍ ഡയറക്ടറോട് സംഭവത്തില്‍ വിശദമായ റിപ്പോര്‍ട്ടും തേടിയിട്ടുണ്ട്.

 

Top