കോൺഗ്രസിൽ പദവികൾക്ക് പണം !ജനറൽ സെക്രട്ടറിക്ക് 25 ലക്ഷം, സെക്രട്ടറിക്ക് 10 ലക്ഷം!..മുല്ലപ്പള്ളിയും ചെന്നിത്തലയും ഉമ്മൻ ചാണ്ടിയും പ്രതിരോധത്തിൽ !ബിസിനസുകാരനും പ്രമുഖനും പണം കൊടുത്ത് ലിസ്റ്റിൽ!

കൊച്ചി:പണം വാങ്ങി പാർട്ടി പോസ്റ്റുകൾ വിൽക്കുന്നു എന്ന ആരോപണം കെപി.സി.സി നേതൃത്വത്തിനെതിരെ. കേരളത്തിലെ കോൺഗ്രസിനെ പിടിച്ചുകുലുക്കുന്ന വാർത്തയാണ് പുറത്ത് വന്നിരിക്കുന്നത് .കെപിസിസി ഭാരവാഹികളാക്കാൻ ലക്ഷങ്ങൾ കൈപ്പറ്റിയെന്ന ആക്ഷേപമാണിപ്പോൾ പുറത്ത് വന്നിരിക്കുന്നത് .ജനറൽ സെക്രട്ടറിമാരുടെ ലിസ്റ്റിന് ശേഷം സെക്രട്ടറിമാരുടെ ലിസ്റ്റ് വിവാദത്തിൽ പുകയുകായാണ് .അതേ കെപിസിസി സമർപ്പിച്ച സെക്രട്ടറിമാരുടെ പട്ടിക ഹൈക്കമാൻഡ് നിരസിച്ചു. മൂന്ന്‌ ജനറൽ സെക്രട്ടറിമാരുടെയും 84 സെക്രട്ടറിമാരുടെയും പട്ടികയാണ്‌ ഹൈക്കമാൻഡിന്‌ കൈമാറിയത്‌. തലസ്ഥാനത്തെ വ്യവസായിയെ 25 ലക്ഷം രൂപവാങ്ങി ജനറൽ സെക്രട്ടറിയായി ഉൾപ്പെടുത്തിയെന്നും, കൊല്ലത്തെ പ്രമുഖനെ സെക്രട്ടറിയാക്കാൻ പത്ത്‌ ലക്ഷം രൂപ വാങ്ങിയെന്നുമാണ്‌ ആരോപണം എന്ന് ദേശാഭിമാനി റിപ്പോർട്ട് ചെയ്യുന്നു . വ്യാപക പരാതി ഉയർന്നതോടെയാണ്‌ ഹൈക്കമാൻഡ്‌ ഇടപെടൽ ഉണ്ടായിരിക്കയാണിപ്പോൾ.

കെപിസിസി പ്രസിഡന്റ്‌ മുല്ലപ്പള്ളി രാമചന്ദ്രൻ നാലുമാസം നീണ്ട ചർച്ചയ്‌ക്കുശേഷമാണ്‌ സെക്രട്ടറിമാരായി 84 പേരുടെ ലിസ്റ്റ്‌ നൽകിയത്‌. ഇതിനു പുറമെ മൂന്ന്‌ ജനറൽ സെക്രട്ടറിമാരെയും വൈസ്‌ പ്രസിഡന്റിനെയും നിർദേശിച്ചു. 12 വൈസ്‌ പ്രസിഡന്റുമാരും 34 ജനറൽ സെക്രട്ടറിമാരും നിലവിലുണ്ട്‌.

പട്ടിക അയച്ചതിനു പിന്നാലെ പരാതിയും പ്രവഹിച്ചു. അഴിമതിക്കാരും സ്വഭാവദൂഷ്യമുള്ളവരും കച്ചവടക്കാരും പട്ടികയിലുൾപ്പെട്ടതായാണ്‌ പരാതി. മുല്ലപ്പള്ളിയുടെ വിശ്വസ്‌തനായ വൈസ്‌ പ്രസിഡന്റ്‌ ശൂരനാട്‌ രാജശേഖരൻ ഇടനിലക്കാരനായാണ്‌ ഇടപാട്‌ അരങ്ങേറിയതെന്നാണ്‌ ആക്ഷേപം. തലസ്ഥാനത്ത്‌ വ്യാപകമായി പോസ്റ്ററുകളും പതിച്ചു. ചിലർ റിമോട്ട്‌ കൺട്രോൾ ഉപയോഗിച്ച്‌ കെപിസിസി പ്രസിഡന്റിനെ നിയന്ത്രിക്കുകയാണെന്ന് എതിര്‍പക്ഷം പ്രചരിപ്പിക്കുന്നു‌.

ജനറൽ സെക്രട്ടറിമാർക്ക് ചുമതല നിശ്ചയിച്ച്‌ മുല്ലപ്പള്ളി ഇറക്കിയ സർക്കുലർ എ–-ഐ ഗ്രൂപ്പുകളുടെ എതിർപ്പിൽ മണിക്കൂറുകൾക്കുള്ളിൽ പിൻവലിച്ചിരുന്നു. കഴിഞ്ഞയാഴ്‌ച വീണ്ടും കെപിസിസി രാഷ്‌ട്രീയകാര്യസമിതി ചേർന്നെങ്കിലും ഭാരവാഹിച്ചുമതല അടക്കമുള്ള തർക്കവിഷയം പരിഗണിച്ചില്ല. കെപിസിസി അംഗങ്ങളല്ലാത്തവരെ ഭാരവാഹികളാക്കരുതെന്ന രാഷ്ട്രീയകാര്യസമിതി തീരുമാനം ലംഘിച്ചതിനെതിരെ മുമ്പും വിമർശമുയർന്നിരുന്നു. ബിജെപി സ്ഥാനാർഥിയായ മോഹൻ ശങ്കറിനെ വൈസ് പ്രസിഡന്റാക്കിയതിനെതിരെ കെ മുരളീധരൻ ഉൾപ്പെടെയുള്ളവർ രംഗത്തെത്തിയിരുന്നു.
താമരയിൽ മത്സരിച്ചവർപോലും കെപിസിസി ഭാരവാഹികളായെന്നാണ്‌ മുരളീധരൻ തുറന്നടിച്ചത്‌. പാര്‍ട്ടി വിട്ട് നേരത്തെ ബിജെപി സ്ഥാനാര്‍ത്ഥിയായ മോഹന്‍ശങ്കറിനെ വൈസ് പ്രസിഡന്റാക്കിയതാണ് അമര്‍ഷം പ്രകടിപ്പിച്ചിരുന്നു . കെപിസിസി അംഗങ്ങളല്ലാത്തവരെ ഭാരവാഹികളാക്കരുതെന്ന രാഷ്ട്രീയകാര്യ സമിതി തീരുമാനം ലംഘിച്ചെന്നും മുരളീധരൻ കുറ്റപ്പെടുത്തിയിരുന്നു.ഫണ്ടിങ് ഫാക്ടർ എന്ന ലേബലിൽ യൂത്ത് കോൺഗ്രസ് കമ്മറ്റിയും രൂപീകരിച്ചതെന്നും ആരോപണം ഉണ്ട് .എം എൽ എ മാറി നേതൃത്വത്തിൽ എത്തിച്ചത് അതിനാൽ ആയിരുന്നു എന്നും ആരോപണം ഉണ്ട് .

12 പേർ വൈസ് പ്രസിഡന്റുമാരും 34 പേർ ജനറൽ സെക്രട്ടറിമാരുമാണ് നിലവിൽ ഉള്ളത് . കൊടിക്കുന്നിലും കെ.സുധാകരനും വർക്കിങ് പ്രസിഡന്റുമാരായി തുടരുന്നു .പിസി വിഷ്ണുനാഥ്, ശൂരനാട് രാജശേഖരൻ, ജോസഫ് വാഴക്കൻ, കെപി ധനപാലൻ, കെസി റോസക്കുട്ടി, പദ്മജ വേണുഗോപാൽ, മോഹൻ ശങ്കർ, സിപി മുഹമ്മദ്, മൺവിള രാധാകൃഷ്ണൻ, ടി സിദ്ധിഖ്, ശരത്ചന്ദ്ര പ്രസാദ്, ഏഴുകോൺ നാരായണൻ എന്നിവരാണ് വൈസ് പ്രസിഡന്റുമാർ.

പാലോട് രവി, എഎ ഷുക്കൂർ, കെ സുരേന്ദ്രൻ, തമ്പാനൂർ രവി, സജീവ് ജോസഫ്, കോശി എം കോശി, പിഎം നിയാസ്, പഴകുളം മധു, എൻ സുബ്രമണ്യൻ, ജെയ്സൺ ജോസഫ്, കെ ശിവദാസൻ നായർ, സജീവ് മാറോളി, കെപി അനിൽകുമാർ, എ തങ്കപ്പൻ, അബ്ദുൾ മുത്തലിബ്, വിഎ കരീം, റോയ് കെ പൗലോസ്, ടിഎം സക്കീർ ഹുസൈൻ, ജി രതികുമാർ, മണക്കാട് സുരേഷ്, രാജേന്ദ്ര പ്രസാദ്, സിആർ മഹേഷ്, ഡി സുഗതൻ, എം മുരളി, സി ചന്ദ്രൻ, ടോമി കല്ലാണി, ജോൺസൺ അബ്രഹാം, മാത്യു കുഴൽനാടൻ, കെ പ്രവീൺ കുമാർ, ജ്യോതികുമാർ ചാമക്കാല, എംഎം നസീർ, ഡി സോന, അബ്ദുൾ റഹ്മാൻ, ഷാനവാസ് ഖാൻ എന്നിവരാണ് ജനറൽ സെക്രട്ടറിമാർ. കെകെ കൊച്ചുമുഹമ്മദാണ് ട്രഷറർ.കെപിസിസി അധ്യക്ഷനായി മുല്ലപ്പള്ളി രാമചന്ദ്രൻ ചുമതലയേറ്റ് ഒന്നരവർഷത്തോളം കഴിഞ്ഞാണ് കെപിസിസി ഭാരവാഹി പട്ടിക പുറത്തു വന്നിരുന്നത് .ഇപ്പോൾ വീണ്ടു സെക്രട്ടറിമാരുടെ ലിസ്റ്റിൽ വിവാദം ഉയർന്നിരിക്കയാണ് .

Top