എന്ത് ദുരന്തമാണീ ചെന്നിത്തല !കേരളത്തിലെ മുത്തശ്ശിമാർ കുട്ടികൾക്ക് പറഞ്ഞുകൊടുക്കുന്ന കഥയിൽ ഈ ദുരന്ത കഥാപാത്രം ഉണ്ടായിരിക്കും.മനോജ് കൊടുങ്ങല്ലൂർ എഴുതുന്നു!..

കൊച്ചി:എതിർ പാർട്ടിക്കാർ മാത്രമല്ല സ്വന്തം പാർട്ടിക്കാരായാ കോൺഗ്രസുകാർ വരെ ചെന്നിത്തലയെപ്പറ്റി ചോദിക്കുന്നത് ,എന്തൊരു ദുരന്തമാണിയാൾ എന്നാണ് .അതിനിടയിൽ വളരെ കാലിക പ്രസക്തമായ ഒരു ഫെയ്‌സ്ബുക്ക് പോസ്റ്റ് .ചെന്നിത്തലയെക്കുറിച്ച് മനോജ് കൊടുങ്ങല്ലൂരിന്റെ എഫ് ബി പോസ്റ്റ് ചർച്ചയാവുകയാണ് .

പോസ്റ്റ് പൂർണമായി
സർക്കാരിനെതിരെ നിരന്തരം ഉണ്ടായില്ലാതെ വെടി പൊട്ടിച്ചിരുന്ന _ ആരോപണങ്ങൾ മാത്രം ഉന്നയിച്ച് കാലം കഴിച്ച _ ഒരു പ്രതിപക്ഷ നേതാവുണ്ടായിരുന്നു _ കേരളത്തിൽ….’

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

നാളെ _ കേരളത്തിലെ മുത്തശ്ശിമാർ കുട്ടികൾക്ക് പറഞ്ഞുകൊടുക്കുന്ന കഥയിൽ ഈ ദുരന്ത കഥാപാത്രം ഉണ്ടായിരിക്കും _ തീർച്ച.

വാങ്ങാൻ തീരുമാനിക്കാത്ത ബസിനെച്ചൊല്ലി കഴമ്പില്ലാത്ത പുതിയ ആരോപണവുമായി പ്രതിപക്ഷ നേതാവ്‌ രമേശ്‌ ചെന്നിത്തല വീണ്ടും രംഗത്ത് വന്നു.

ഇ_മൊബിലിറ്റി എന്നത് കേരളത്തിന്റെ വികസനത്തിൽ ചിലപ്പോൾ കരുത്തായി മാറുന്ന ഒരു പദ്ധതിയാവാൻ സാധ്യത ഉള്ള ഒന്നാണ് എന്ന് പറയാം.

4,500 കോടി രൂപയ്‌ക്ക്‌ ഏതാണ്ട് 3000 വൈദ്യുത ബസ്‌ വാങ്ങുന്നതിനുള്ള സാധ്യതാപഠനത്തിന്‌ പ്രൈസ്‌ വാട്ടർഹൗസ്‌ കൂപ്പർ കമ്പനിയെ കൺസൾട്ടന്റായി നിയോഗിച്ചതിൽ അഴിമതിയുണ്ടെന്നാണ്‌ ഇദ്ദേഹത്തിന്റെ പുതിയ ആരോപണം. കൺസൾട്ടൻസി നൽകിയത്‌‌ കേന്ദ്രസർക്കാരിന്റെ മാനദണ്ഡം പാലിച്ചാണെന്ന വസ്‌തുത പുറത്തുവന്നതോടെ ഈ ആരോപണം അപ്പോൾ തന്നെ പൊളിഞ്ഞു.

കേന്ദ്ര സർക്കാരിന്റെ LIC (നാഷണൽ ഇൻഫർമാറ്റിക്‌ സെന്റർ സർവീസസ്‌) എം_പാനൽ പട്ടികയിലുള്ളതാണ്‌ കമ്പനി.‌ എൻഐസി നിശ്ചയിച്ച 82 ലക്ഷം രൂപയാണ്‌ കൺസൾട്ടൻസി ഫീസ്‌ നിശ്ചയിച്ചത്‌. ഇ_ബസുകൾ വാങ്ങുന്നതിന്‌ പ്രൈസ്‌ വാട്ടർഹൗസ്‌ കൂപ്പർ കമ്പനി (പിഡബ്ല്യുസി)ക്ക്‌ കൺസൾട്ടൻസി നൽകിയെന്നാണ്‌ ചെന്നിത്തലയുടെ ഇന്നലത്തെ പ്രധാന ആരോപണം.

എന്നാൽ, വാഹനം വാങ്ങാൻ സർക്കാർ തീരുമാനിച്ചിട്ടില്ല. കേരളത്തിൽ ഇ വാഹനനിർമാണ മേഖലയിൽ നിക്ഷേപിക്കാൻ തയ്യാറായി ലോകപ്രശസ്‌ത കമ്പനികളായ തോഷിബ, അറൈവൽ തുടങ്ങിയവ ധാരണപത്രം ഒപ്പിടാൻ തയ്യാറായിരുന്നു. ഒപ്പിടുംമുമ്പ്‌ ഇതിന്റെ സാധ്യതകൾ പഠിക്കാൻ സർക്കാർ തീരുമാനിച്ചു (സാധരണയായി കടുംവെട്ട് വെട്ടി കീഴ്മേൽ നോക്കാതെ പർചേയ്‌സിങ്ങ് ഓർഡർ നൽകുന്ന രീതിക്ക് വിരുദ്ധമാണ് ഈ നടപടികൾ!)

അതിനാണ്‌‌‌ ഈ രംഗത്ത്‌ പരിചയമുള്ള സർക്കാർ പിഡബ്ല്യുസിയെ ചുമതലപ്പെടുത്തിയത്‌. യുഡിഎഫ്‌ സർക്കാരിന്റെ കാലത്ത്‌ ‘ജിം’ നിക്ഷേപ സംഗമത്തിന്റെ ചുമതല ഈ കമ്പനിക്കായിരുന്നുവന്നത് മറ്റൊരു സത്യം _ ഈ കമ്പനിയെയാണ് കരമ്പട്ടികയിൽ പെട്ടതാനെന്ന ആരോപണവുമായി രമേശ് ചെന്നിത്തല കടന്നുവരുന്നത്. കമ്പനി സെക്യൂരിറ്റീസ്‌ ആൻഡ്‌ എക്‌സ്‌ചേഞ്ച്‌ ബോർഡ്‌ ഓഫ്‌ ഇന്ത്യ (സെബി) കരിമ്പട്ടികയിൽ പെടുത്തിയതാണെന്ന്‌‌ ചെന്നിത്തല ആരോപിക്കുന്നു.

കേന്ദ്ര സർക്കാർ എംപാനൽ ചെയ്‌ത കമ്പനിക്ക്‌ പിന്നീട്‌ അതിന്റെ കാലാവധിയും നീട്ടി. അതുകൊണ്ടാണ്‌ ടെൻഡർ നടപടിയില്ലാതെ കൺസൾട്ടൻസി നൽകിയത്‌. നിലവിലുള്ള നിയമ പ്രകാരം അങ്ങിനെ ചെയ്യാവുന്നതാണ്. ഇ_മൊബിലിറ്റിക്ക്‌ പുറമെ ബസ്‌പോർട്ടും ലോജിസ്‌റ്റിക്‌ പോർട്ടും നിർമിക്കാനും ഇതുപോലെ ചില കമ്പനികൾക്ക് കൺസൾട്ടൻസിയും നൽകിയിട്ടുണ്ട്‌. (നാളെ അതുമായി ബന്ധപ്പെട്ട പുതിയ ആരോപണവുമായി രംഗത്ത് വരാനുള്ള സാധ്യതയും ഉണ്ട്!)

ഇ_മൊബിലിറ്റിക്കാണ്‌ പിഡബ്ല്യുസിയെ ചുമതലപ്പെടുത്തിയത്‌. മറ്റുള്ളവയ്‌ക്ക്‌ കെപിഎംജി, ഏൺസ്‌റ്റ്‌ ആൻഡ്‌‌ യംഗ്‌ ഗ്‌ളോബൽ എന്നീ കമ്പനികളെയാണ്‌ തെരഞ്ഞെടുത്തത്‌. റീബിൾഡ്‌ കേരളയുടെ കൺസൾട്ടന്റായി കെപിഎംജിയെ നിയമിച്ചതിനെതിരെ കഴിഞ്ഞദിവസം ചെന്നിത്തല അഴിമതി ആരോപിച്ചിരുന്നു.

ഇതിന്‌ മുഖ്യമന്ത്രി പിണറായി വിജയൻ മറുപടി നൽകിയതിനുപിന്നാലെ ചെന്നിത്തല മലക്കം മറിഞ്ഞു. നേരത്തെ സ്‌പ്രിങ്ക്‌ളർ, ഖനനം തുടങ്ങിയ ആരോപണവും ഉണ്ടയില്ലാവെടിയായിരുന്നു. ഇ_മൊബിലിറ്റി കൺസൾട്ടൻസി നൽകിയതിൽ അഴിമതിയെന്നു മാത്രമല്ല; ഇ_മൊബിലിറ്റി പദ്ധതിയിൽ 4500 കോടി രൂപയ്‌ക്ക്‌ 3000 വൈദ്യുത ബസ്‌ ഇറക്കുന്നതിന്‌ തീരുമാനിച്ചു എന്നാണ് ഇദ്ദേഹത്തിന്റെ കണ്ടുപിടുത്തം.

ടെൻഡർ ഇല്ലാതെയാണ്‌ കരാർ നൽകിയത്‌ (എം പാനൽ ചെയ്ത കമ്പനിക്ക് ടെൻഡർ ആവശ്യമില്ലായെന്നതും ഈ ചങ്ങാതിക്ക് ഈ വിവരങ്ങൾ എഴുതി നൽകിയ വിദ്വാൻമാർ മറന്നു!).

പ്രൈസ്‌ വാട്ടർ ഹൗസ്‌ കൂപ്പർ കമ്പനിക്ക്‌ സെബിയുടെ നിരോധനവുമുണ്ടെന്നും, കെപിഎംജിലെ റീബിൽഡ്‌ കേരളയുടെ കൺസൾട്ടൻസിയായി തെരഞ്ഞെടുത്തതിന്റെ മാനദണ്ഡം (നേരത്ത കെപിഎംജിയെ തെരഞ്ഞെടുത്തതിൽ അഴിമതി ഉണ്ടെന്ന വാദം ഇന്നലത്തെ പത്രസമ്മേളനത്തിൽ ചങ്ങാതി വിഴുങ്ങിയിട്ടുണ്ട്!) പ്രൈസ്‌ വാട്ടർ ഹൗസ്‌ കൂപ്പർ കമ്പനിയെ തെരഞ്ഞെടുത്തതിൽ പാലിച്ചില്ലെന്നും ചെന്നിത്തല വാർത്താസമ്മേളനത്തിൽ പറഞ്ഞു.

എന്ത് ദുരന്തമാണിയാൾ?!

കുത്തിതിരിപ്പിൽ മാത്രം ഗവേഷണം നടത്തുന്ന നിലവിലുള്ള കേരള പ്രതിപക്ഷ നേതാവ് നാളെ ചരിത്രത്തിൽ ഇടം നേടുന്നത് _ ആ പേരിൽ തന്നെയായിരിക്കും _ തീർച്ച.

 

Top