കൊല്ലത്ത് ഭർതൃഗൃഹത്തിൽ യുവതി തീപ്പൊള്ളലേറ്റ് മരിച്ചനിലയിൽ ;ശരീരത്തിൽ മണ്ണെണ്ണയൊഴിച്ച് തീകൊളുത്തി ആത്മഹത്യ ചെയ്തതാകമെന്ന് പ്രാഥമിക നിഗമനം

സ്വന്തം ലേഖകൻ

കൊല്ലം : കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി ഉണ്ടായ 3 ദുരൂഹമരണങ്ങളുടെ ഞെട്ടലിൽ നിന്നും കേരളക്കര മുക്തരാവുന്നതിന് മുൻപ് തന്നെ കൊല്ലത്ത് നിന്നും വീണ്ടുമൊരു ദുരൂഹമരണം കൂടി. കൊല്ലത്ത് സ്വകാര്യ ആശുപത്രിയിലെ നഴ്‌സിനെ ഭർത്തൃഗൃഹത്തിൽ തീപ്പൊള്ളലേറ്റു മരിച്ച നിലയിൽ.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

കൊല്ലം ഇളമ്ബൽ അജിഭവനിൽ അജിയുടെ ഭാര്യ ലിജി ജോൺ (34)നെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. വീട്ടിലെ അടുക്കളയിൽ കത്തിക്കരിഞ്ഞ നിലയിലാണ് മൃതദേഹം കണ്ടത്. സംഭവസമയം വീട്ടിൽ മറ്റാരുമുണ്ടായിരുന്നില്ല.മക്കളായ ആരോണിനെയും ആബേലിനെയും സമീപത്തെ ബന്ധുവീട്ടിൽ ട്യൂഷന് അയച്ചിരുന്നു.

കുട്ടികൾ ട്യൂഷന് പോയി മടങ്ങിയെത്തി വീട്ടിൽ പ്രവേശിക്കാൻ ശ്രമിച്ചെങ്കിലും കതക് തുറക്കാനായില്ല. ഇതോടെ ബന്ധുവിന്റെ സഹായത്തോടെ വീടിനുള്ളിൽ പ്രവേശിപ്പിച്ചപ്പോഴാണ് അടുക്കളയിൽ മൃതദേഹം കണ്ടെത്തിയത്

ലിജിയുടെ ഭർത്തൃമാതാപിതാക്കൾ സംഭവസമയം തൊഴിലുറപ്പ് ജോലിക്കായി പുറത്തായിരുന്നു. ഭർത്താവ് അജി കൊട്ടിയത്തെ സ്വകാര്യ ആശുപത്രിയിൽ നഴ്‌സാണ്. അജിയും വീട്ടിലുണ്ടായിരുന്നില്ല.

ശരീരത്തിൽ മണ്ണെണ്ണയൊഴിച്ച് തീകൊളുത്തി ആത്മഹത്യ ചെയ്തതാകാമെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. പുനലൂരിലെ സ്വകാര്യ ആശുപത്രിയിൽ സ്റ്റാഫ് നഴ്‌സായിരുന്ന ലിജി ഏതാനും ദിവസങ്ങളായി അവധിയിലായിരുന്നു. കൊട്ടാരക്കരയിൽ ഐ.ഇ.എൽ.ടി.എസ്.കോഴ്‌സിനു ചേർന്ന് ഓൺലൈൻ ക്ലാസുകളിൽ പങ്കെടുത്തുവരികയായിരുന്നു.

Top