ജയിൽ മോചിതനായി എത്തിയ പ്രമുഖ കോൺഗ്രസ് നേതാവ് ഡികെ ശിവകുമാറിന് അണികൾ നൽകിയത് കൂറ്റൻ സ്വീകരണം. കള്ളപ്പണം വെളുപ്പിക്കലുമായി ബന്ധപ്പെട്ട കേസിൽ ജാമ്യം നേടി ജയിൽ മോചിതനായതിന് പിന്നാലെയാണ് ശിവകുമാറിന് സ്വീകരണം ഒരുക്കിയത്. ബിജെപി തന്നെ ശക്തനാക്കി. കീഴടങ്ങുകയോ പോരാട്ടം ദുർബലമാക്കുകയോ ചെയ്യില്ലെന്ന് ശിവകുമാർ പ്രതികരിച്ചു.
ശിവകുമാറിനെ സ്വീകരിക്കുന്നതിനായി 20 അടി നീളമുള്ള ആപ്പിൾ മാലയാണ് ഒരുക്കിയത്. നൂറ് കിലോ ആപ്പിളാണ് ഇതിനായി ഉപയോഗിച്ചത്. പട്ട് ഡാൻസ് സംഘങ്ങളും എല്ലാം സ്വീകരണത്തിനായി ഒരുക്കിയിരുന്നു. മാലയിടാൻ ക്രയിനാണ് ഉപയോഗിച്ചത്. വൻ പുഷ്പ വൃഷ്ടിയും സംഘാടകർ ഏർപ്പാടാക്കി.
എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് രാത്രി വിളിച്ച് പിറ്റേന്ന് ഉച്ചക്ക് 12 മണിക്ക് മുമ്പ് ഓഫീസിൽ ഹാജരാവാൻ ആവശ്യപ്പെട്ടു. അത് തീർത്തും ബുദ്ധിമുട്ടേറിയ കാര്യമായിരുന്നു. നിയമത്തെ ബഹുമാനിക്കുന്ന ജനപ്രതിനിധിയെന്ന നിലയിൽ ഇഡിയുടെ നിർദേശം മാനിക്കുകയായിരുന്നുവെന്നും ശിവകുമാർ പറഞ്ഞു.
അതേസമയം, കോൺഗ്രസ് നേതാക്കളെ ബിജെപി കള്ളക്കേസിൽ കുടുക്കുകയാണെന്ന ആരോപണവുമായി കർണാടക പിസിസി പ്രസിഡന്റ് ദിനേഷ് ഗുണ്ടുറാവു രംഗത്തെത്തി.