ഡോക്ടര്‍ ശ്രീക്കുട്ടി വീട്ടിലെ ഡ്രൈവര്‍ക്കൊപ്പം മദ്രാസിലേക്ക് ഒളിച്ചോടിയത് 18-ാം വയസില്‍. കോയമ്പത്തൂരില്‍ പോയി ഡോക്ടറായി തിരിച്ചെത്തി, വിവാഹബന്ധവും വേര്‍പിരിഞ്ഞു.വാടകവീട്ടില്‍ അജ്മലുമായി കുടിച്ചു കൂത്താടി.

കൊല്ലം മൈനാഗപ്പള്ളിയില്‍ വീട്ടമ്മയെ കാറിടിച്ച് കൊലപ്പെടുത്തിയ സംഭവത്തിൽ പ്രതികളിലൊരാളായ ഡോക്ടർ ശ്രീക്കുട്ടി നിരപരാധിയെന്ന് അമ്മ സുരഭി.ഭർത്താവ് സോണിയും അജ്മലും ചേർന്ന് തന്റെ മകളെ ഇതിൽ കുടുക്കിയതാണെന്നും, മകൾ മദ്യപിക്കുന്ന ആളല്ലെന്നും നിർബന്ധിപ്പിച്ച് മദ്യപിപ്പിച്ചതാവുമെന്നും സുരഭി ആരോപിച്ചു.

അതേസമയം ഡോക്ടര്‍ ശ്രീക്കുട്ടിയുടെ ജീവിതം സിനിമയെ വെല്ലുന്ന സസ്‌പെന്‍സ് ത്രില്ലര്‍ എന്നാണ് റിപ്പോർട്ട് വാടകവീട്ടില്‍ അജ്മലുമായി കുടിച്ചു കൂത്താടി. സിനിമാ തിരക്കഥയെ വെല്ലുന്ന നാടകീയതയാണ് മൈനാഗപ്പള്ളിയിൽ സ്കൂട്ടർ യാത്രക്കാരിയെ കാറിടിച്ച് കൊലപ്പെടുത്തിയ കേസിലെ പ്രതിയായ യുവ വനിതാ ഡോക്ടർ ശ്രീക്കുട്ടിയുടേത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

കരുനാഗപ്പള്ളിയിലെ സ്വകാര്യ ആശുപത്രിയിൽ ഗൈനക്കോളജി വിഭാഗത്തിൽ ജോലി ചെയ്തിരുന്ന ശ്രീക്കുട്ടി, സുഹൃത്ത് അജ്മലിനൊപ്പം കേസിൽ പ്രതിയായി റിമാൻഡിലാണ്.നെയ്യാറ്റിൻകര തൊഴുക്കലിലാണ് ശ്രീക്കുട്ടിയുടെ വീട്. ഈ വീട് ചുറ്റിപ്പറ്റിയുള്ള ദുരൂഹതകൾക്കും നാടകീയതകൾക്കും അറുതിയില്ല. നാട്ടുകാർക്ക് ഏറെക്കാലമായി ശ്രീക്കുട്ടിയുടെ പോക്കിനെക്കുറിച്ച് അത്ര മതിപ്പായിരുന്നില്ല ഉണ്ടായിരുന്നത്.

പതിനെട്ടാം വയസിൽ വീട്ടിലെ ഡ്രൈവറുമൊത്ത് മദ്രാസിലേക്ക് ഒളിച്ചോടിയ ശ്രീക്കുട്ടിയാണ് നാട്ടുകാരുടെയെല്ലാം ഓർമ്മയിൽ ഇന്നും തങ്ങി നിൽക്കുന്നത്. അതിനൊരു കാരണമുണ്ട്. ശ്രീക്കുട്ടി ഒളിച്ചോടിയത് വെറും ഡ്രൈവർക്കൊപ്പം മാത്രമായിരുന്നില്ല.

അയാൾ നാട്ടിൽ അറിയപ്പെടുന്ന ഒരു കുതിര ട്രെയിനറുമായിരുന്നു. മദ്രാസിലേക്കുള്ള ആ ഒളിച്ചോട്ടത്തിന്റെ അമ്പരപ്പ് മാറും മുൻപേ ശ്രീക്കുട്ടി നാട്ടിൽ തിരിച്ചെത്തി. കൈയിൽ ഒരു കുഞ്ഞുമുണ്ടായിരുന്നെന്ന് നാട്ടുകാർ ഓർക്കുന്നു.ഇനിയാണ് കഥയുടെ ആന്റി ക്ലൈമാക്സ്. ഒരു സുപ്രഭാതത്തിൽ കോയമ്പത്തൂരിലേക്ക് എം.ബി.ബി.എസ് പഠനത്തിനായി ശ്രീക്കുട്ടി പോയി. പിന്നീട് നാട്ടിൽ തിരിച്ചെത്തുന്നത് ഡോക്ടറായാണ്. ഈ ഇമേജിൽ ഒരു വിവാഹം കഴിച്ചു. അതും ഏറെനാൾ നീണ്ടില്ല. ബന്ധം വേർപിരിഞ്ഞു.

ഒരുവർഷം മുമ്പാണ് കരുനാഗപ്പള്ളിയിലെ സ്വകാര്യ ആശുപത്രികളിലെ ഗൈനക്കോളജി വിഭാഗത്തിൽ ജൂനിയർ ഡോക്ടറായെത്തിയത്. അവിടെ നിന്ന് നെയ്യാറ്റിൻകരയിൽ നിത്യേന വന്നുപോവുന്നത് പ്രയാസമാണെന്ന് പറഞ്ഞ് കരുനാഗപ്പള്ളി റെയിൽവേസ്റ്റേഷന് സമീപം വാടകവീടെടുത്തു.

ഈ വീട്ടിൽ താമസമാവുന്നതിന് തൊട്ടുമുപൻപാണ് അജ്മലിനെ ആശുപത്രിയിൽ വച്ച് പരിചയപ്പെട്ടതും കടുത്ത സൗഹൃദത്തിലായതും.പിന്നീട് അജ്മൽ ഈ വീട്ടിലെ നിത്യ സന്ദ‌ർശകനായി. ഇരുവരും മറ്റു സുഹൃത്തുക്കളും ശ്രീകുട്ടിയുടെ വാടക വീട്ടിൽ ഒത്തുകൂടാറുണ്ടായിരുന്നു. അവിടെ മദ്യപാനവും രാത്രി വൈകിയുള്ള പാർട്ടികളുമെല്ലാം പതിവായിരുന്നെന്ന് നാട്ടുകാർ പറയുന്നു.

പിതാവ് ഷാജിയുടെ ശരവണ മൊബൈൽസ് എന്ന സ്ഥാപനത്തിലെ പണവും എടുത്തായിരുന്നു അവരുടെ ആദ്യത്തെ ഒളിച്ചോട്ടം. മാതാവിന്റെ നേതൃത്വത്തിൽ ദുർമന്ത്രവാദവും ആഭിചാര ക്രിയകളും നടക്കുന്ന വീടാണ് ഡോക്ടറുടെ നെയ്യാറ്റിൻകരയിലെ വീട് ഇപ്പോൾ.നെയ്യാറ്റിൻകര വഴുതുർ സ്വദേശിയായ ഷാജിയാണ് ശ്രീകുട്ടിയുടെ അച്ഛൻ. ഷാജിയുടെ വീട്ടിലെ ജോലിക്കാരിയായിരുന്നു ശ്രീകുട്ടിയുടെ അമ്മ. ഷാജിയുടെ രണ്ടാം വിവാഹമായിരുന്നു ഇത്- നാട്ടുകാർ പറയുന്നു.കരുനാഗപ്പള്ളിയിലെ ഇവരുടെ വാടകവീട്ടിൽ മദ്യവും മയക്കുമരുന്നും പാർട്ടികളിൽ ഉപയോഗിക്കാറുണ്ടായിരുന്നെന്ന് നാട്ടുകാർ ഓർക്കുന്നു. ഡോക്ടറും ലഹരിക്ക് അടിമയായെന്നാണ് വിലയിരുത്തൽ.

നാട്ടുകാരുടെ മുന്നറിയിപ്പും നിലവിളികളും അവഗണിച്ചാണ് കാർ മൈനാഗപ്പള്ളി പഞ്ഞിപ്പുല്ലുംവിള നൗഷാദിന്റെ ഭാര്യ കുഞ്ഞുമോളുടെ ശരീരത്തിലൂടെ അജ്മൽ കയറ്റിയിറക്കിയത്.നബിദിനം പ്രമാണിച്ച് ഭർതൃസഹോദരന്റെ ഭാര്യയായ ഫൗസിയയ്ക്കൊപ്പം ആനൂർക്കാവിലെ വസ്ത്രശാലയിൽ നിന്നും പുതുവസ്ത്രങ്ങൾ വാങ്ങി വീട്ടിലേക്ക് മടങ്ങുകയായിരുന്നു കുഞ്ഞുമോൾ.

സ്കൂട്ടറിൽ കയറി റോഡ് മുറിച്ചുകടക്കുന്നതിനിടെ ശാസ്താംകോട്ട ഭാഗത്ത് നിന്നും അമിതവേഗത്തിൽ വന്ന കാർ സ്കൂട്ടറിൽ ഇടിച്ചുവീഴ്ത്തി. റോഡിലേക്ക് തെറിച്ചുവീണ കുഞ്ഞുമോൾ ഇടിച്ചിട്ട കാറിന്റെ മുൻ ചക്രത്തിന് മുന്നിൽപ്പെട്ടു.സ്ഥലത്തുണ്ടായിരുന്നവർ ഉച്ചത്തിൽ ബഹളം വച്ചെങ്കിലും അജ്മൽ കാർ പിന്നോട്ടെടുത്ത ശേഷം അമിത വേഗത്തിൽ കുഞ്ഞുമോളുടെ ശരീരത്തിലൂടെ കയറ്റിയിറക്കിയ ശേഷം നിർത്താതെ പോകുകയായിരുന്നു. കാർ ആദ്യ രണ്ട് തവണ മുന്നോട്ടെടുത്തിട്ടും കുഞ്ഞുമോളുടെ ശരീരത്തിലൂടെ കയറ്റിയിറങ്ങാനായില്ല.നിമിഷ നേരത്തിനുള്ളിൽ മൂന്നാമത് വീണ്ടും മുന്നോട്ടെടുത്ത് കുഞ്ഞുമോളുടെ ശരീരത്തിലൂടെ കയറ്റിയിറക്കി ചീറിപ്പായുയായിരുന്നു. വാരിയെല്ലുകൾ പൊട്ടി ശ്വാസകോശത്തിൽ തുളഞ്ഞുകയറിയതാണ് മരണകാരണമെന്നാണ് നിഗമനം.ഡോ. ശ്രീക്കുട്ടിക്കെതിരേ അപകടമുണ്ടാക്കിയ ശേഷം രക്ഷപെടാൻ പ്രേരിപ്പിച്ചതിനുള്ള കുറ്റവുമാണ് ചുമത്തിയത്. ഇരുവരും മദ്യലഹരിയിലായിരുന്നെന്ന് പോലീസ് പറഞ്ഞു.

കാറിന്റെ ബമ്പര്‍ ഇളക്കിയെടുത്ത് അജ്മലിനെ തല്ലി നാട്ടുകാര്‍. ഡോക്ടര്‍ ശ്രീക്കുട്ടി കാറില്‍ നിന്ന് ഇറങ്ങി ഓടി. കൊല്ലം മൈനാഗപ്പള്ളിയില്‍ മദ്യലഹരിയില്‍ കാറോടിച്ച് അപകടമുണ്ടാക്കിയ കേസിൽ പ്രതി അജ്മലിനെ പിടികൂടാന്‍ ശ്രമിക്കുന്ന ദൃശ്യങ്ങള്‍ മനോരമ ന്യൂസിന് ലഭിച്ചു. കരുനാഗപ്പള്ളിയില്‍ കാര്‍ നിര്‍ത്തിയപ്പോഴാണ് നാട്ടുകാര്‍ വളഞ്ഞത്.

അജ്മൽ നിരവധി കേസുകളിലെ പ്രതിയാണെന്ന് നേരത്തെ പൊലീസ് സ്ഥിരീകരിച്ചിരുന്നു. നാട്ടുകാരില്‍ നിന്ന് രക്ഷപെട്ട് അജ്മല്‍ ഒരു വീടിന്‍റെ പിന്നിലൂടെ ഓടിപ്പോയി. മൈനാഗപ്പിള്ളി അപകടത്തിലെ പ്രതികള്‍ രാസലഹരി ഉപയോഗിച്ചോയെന്ന് സംശയമുണ്ട്. അജ്മല്‍, ഡോ. ശ്രീക്കുട്ടി, എന്നിവരുടെ രക്ത, മൂത്ര സാമ്പിളുകള്‍ പരിശോധിക്കും.

അജ്മലും ഡോ. ശ്രീക്കുട്ടിയും തമ്മിലുള്ള പണമിടപാടുകളും പരിശോധിക്കും. തന്റെ ആഭരണങ്ങള്‍ അജ്മലിന്റെ കൈവശമുണ്ടെന്ന് ഡോ. ശ്രീക്കുട്ടി പൊലീസിനോട് പറഞ്ഞിരുന്നു. മൈനാഗപ്പള്ളി അപകടത്തിലെ പ്രതി അജ്മൽ രക്ഷപ്പെടാനായി വീട്ടിലേക്ക് ഓടി കയറിയ ശേഷം വീട്ടിൽ ഭീകരാന്തരീക്ഷം സൃഷ്ടിച്ചതായി വീട്ടുടമസ്ഥൻ പ്രദീപ്.

പ്രതികളെ തടഞ്ഞ ഭാര്യയെയും അമ്മയെയും അജ്മൽ തള്ളിമാറ്റി. കിടപ്പുമുറിയിൽ കയറി അട്ടഹസിച്ചു. വീടിന്‍റെ ശുചിമുറിയിൽ ഒളിക്കാൻ ശ്രമിച്ചു. അടുക്കളയിൽ ഒളിച്ച പ്രതി ഡോ ശ്രീക്കുട്ടിയെ തടഞ്ഞുവെച്ച് പൊലീസിൽ ഏൽപ്പിക്കുകയായിരുന്നെന്നും പ്രദീപ് മനോരമ ന്യൂസിനോട് പറഞ്ഞു. </p>

കേസില്‍ യുവാവും വനിതാ ഡോക്ടറും അറസ്റ്റിലായിരുന്നു. റോഡിൽ തെറിച്ചുവീണ സ്ത്രീയുടെ ശരീരത്തിലൂടെ കാർ കയറ്റിയിറക്കിയ കരുനാഗപ്പള്ളി വെളുത്തമണൽ സ്വദേശി അജ്മലും കാറിൽ ഉണ്ടായിരുന്ന വനിതാ ഡോക്ടർ ശ്രീക്കുട്ടിയുമാണ് അറസ്റ്റിലായത്. ഇവർക്കെതിരെ മനഃപൂർവമായ നരഹത്യാകുറ്റം ചുമത്തിയിട്ടുണ്ട്.

കാറിടിച്ച് സ്കൂട്ടറില്‍ നിന്ന് തെറിച്ച് കാറിനു മുന്നിൽ റോഡിൽ വീണ ആനൂർക്കാവ് സ്വദേശിനി കുഞ്ഞുമോളുടെ ശരീരത്തിലൂടെ കാർ കയറ്റി ഇറക്ക‌ുകയായിരുന്നു. കാർ മുന്നോട്ട് എടുക്കരുതെന്ന് നാട്ടുകാർ വാവിട്ടു പറഞ്ഞിട്ടും ഡ്രൈവർ അജ്മൽ കേട്ടില്ല. കുഞ്ഞുമോൾക്ക് ജീവൻനഷ്ടപ്പെട്ടു.സ്കൂട്ടർ ഓടിച്ചിരുന്ന കുഞ്ഞുമോളുടെ ബന്ധു ഫൗസിയയ്ക്കും പരുക്കേറ്റു.ഫൗസിയ ഞെട്ടലോടെയാണ് അപകടം ഓർക്കുന്നത്.

നിർത്താതെ പോയ കാർ പിന്നീട് മറ്റ് നിരവധി വാഹനങ്ങളിലും ഇടിച്ചു. കരുനാഗപ്പള്ളിക്ക് സമീപത്ത് വച്ച് നാട്ടുകാർ പിടികൂടിയെങ്കിലും അജ്മൽ ഓടി രക്ഷപ്പെട്ടു. അജ്മലിനൊപ്പം മദ്യലഹരിയിൽ കാറിൽ ഉണ്ടായിരുന്ന വനിതാ ഡോക്ടർ നെയ്യാറ്റിൻകര സ്വദേശിനി ശ്രീക്കുട്ടിയെ പിടികൂടി. പുലർച്ചെ പിടിയിലായ അജ്മലിനെതിരെയും ഡോക്ടർ ശ്രീക്കുട്ടിക്കെതിരെയും ഭാരതീയ ന്യായ സംഹിത 105 വകുപ്പ് മനഃപൂർവമായ നരഹത്യ കുറ്റമാണ് ചുമത്തിയത്.

ഇടക്കുളങ്ങര സ്വദേശിയായ യുവതിയുടെ പേരിലുള്ള കാറാണ് അജ്മൽ ഓടിച്ചിരുന്നത്. മദ്യപിച്ചിരുന്നതായി അജ്മലും ശ്രീക്കുട്ടിയും പൊലീസിനോട് സമ്മതിച്ചു. ചന്ദനക്കടത്ത്, വഞ്ചന ഉൾപ്പെടെ നിരവധി കേസുകളിലെ പ്രതിയാണെന്ന് അജ്മൽ എന്ന് റൂറൽ എസ് പി പറഞ്ഞു. ഡോക്ടർ ശ്രീക്കുട്ടിയെ കരുനാഗപ്പള്ളിയിലെ സ്വകാര്യ ആശുപത്രി, ജോലിയിൽ നിന്ന് പുറത്താക്കി. അപകടത്തിൽ സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ കൊല്ലം എസ്പിയോട് റിപ്പോർട്ട് തേടി.

Top