ബംഗളുരു: പെണ്‍കുട്ടിയുടെ കണ്ണില്‍ നിന്നും നിരന്തരമായി ഉറുമ്പുകള്‍ പുറത്തു വരുന്നു. കാരണം കണ്ടെത്താന്‍ സാധിക്കാതെ ഡോക്ടര്‍മാര്‍. കര്‍ണാടയിലെ പതിനൊന്ന് വയസുകാരിയായ അശ്വിനി എന്ന കുട്ടിയുടെ കണ്ണില്‍ നിന്നുമാണ് ഉറമ്പുകള്‍ പുറത്തുവരുന്നത്. നിലവില്‍ 60 ഓളം ഉറമ്പുകളെയാണ് കുട്ടിയുടെ കണ്ണില്‍ നിന്നും പുറത്തെടുത്തത്.
കുറച്ചു ദിവസങ്ങള്‍ക്ക് മുന്‍പ് രാവിലെ എഴുന്നേറ്റപ്പോള്‍ മുതലാണ് അശ്വനിയുടെ കണ്ണിന് കടുത്ത വേദന അനുഭവപ്പെടാന്‍ തുടങ്ങിയത്. മാതാപിതാക്കളോട് അശ്വിനി കാര്യം പറഞ്ഞു. മാതാപിതാക്കള്‍ കണ്ണ് പരിശോധിച്ചപ്പോള്‍ കണ്ണില്‍ ഒരു ഉറുമ്പിനെ കാണുകയും അതിനെ എടുത്ത് കളയുകയും ചെയ്തു. രാത്രി ഉറങ്ങുമ്പോള്‍ ഉറുമ്പ് കണ്ണില്‍ പോയതാണെന്നും പേടിക്കാന്‍ ഇല്ലെന്നും പറഞ്ഞ് മകളെ ആശ്വസിപ്പിക്കുകയും ചെയ്തു.
എന്നാല്‍ കണ്ണ് നിരന്തരമായി വേദനിക്കാന്‍ തുടങ്ങിയതോടെയാണ് അശ്വിനിയെ മാതാപിതാക്കള്‍ ഡോക്ടറെ കാണിക്കുന്നത്. ഡോക്ടര്‍ കണ്ണില്‍ ഒഴിക്കാന്‍ മരുന്നു നല്‍കി. എന്നാല്‍ എന്നിട്ടും കുട്ടിയുടെ അസുഖത്തിന് യാതൊരു മാറ്റവും ഉണ്ടായില്ല. ദിനംപ്രതി അഞ്ചു ആറും ഉറുമ്പുകളാണ് കുട്ടിയുടെ കണ്ണില്‍ നിന്നും പുറത്തു വരുന്നത്. ഉറുമ്പ് പുറത്തു വരുമ്പോള്‍ കണ്ണിന് സഹിക്കാന്‍ പറ്റാത്ത നീറ്റല്‍ ഉണ്ടെന്നും പെണ്‍കുട്ടി പറയുന്നു.
എന്നാല്‍ എന്തുകൊണ്ടാണ് കുട്ടിയുടെ കണ്ണില്‍ നിന്നും ഉറമ്പു വരുന്നതെന്ന് കണ്ടെത്താന്‍ ഡോക്ടര്‍മാര്‍ക്ക് സാധിക്കുന്നില്ല. കുട്ടിയുടെ ചെവിയിലൂടെയാകണം ഉറുമ്പ് അകത്തേക്ക് പ്രവേശിക്കുന്നത് എന്നതാണ് ഡോക്ടര്‍മാരുടെ നിഗമനം.