
ഉറങ്ങി കിടക്കുകയായിരുന്ന പെൺ കുട്ടികളെ പീഡിപ്പിയ്ക്കാൻ ശ്രമിച്ച അയൽവാസിയുടെ ലിംഗവും വൃക്ഷണങ്ങളും വളർത്തുനായ് കടിച്ചു തിന്നു. അർക്കാൻസയിലെ സലേൻ കൗണ്ടിയിലെ താമസക്കാരനായ റാണ്ടെൽ ജെയിംസിനാണ് (52) പണികിട്ടിയത്. തിങ്കളാഴ്ച രാത്രിയായിരുന്നു സംഭവം. പെൺകുട്ടികൾക്കൊപ്പം മുറിയിൽ ഉറങ്ങുകയായിരുന്ന ബുൾഡോഗ് ഇനത്തിൽപെട്ട വളർത്തുനായയാണ് രക്ഷകനായത്. ഫ്ളാറ്റിൽ ഒന്നാം നിലിയിൽ മുറിക്കുള്ളിൽ ഉറങ്ങുകയായിരുന്ന മൂന്നും ആറും വയസ്സുള്ള സഹോദരിമാരുടെ നേർക്കായിരുന്നു പീഢനശ്രമം. കുട്ടികൾ താമസിക്കുന്ന ഫ്ളറ്റിലെ മുകളിലെത്തെ നിലിയൽ താമസിച്ചിരുന്നയാളാണ് റാണ്ടൽ ജെയിംസ് . ജനൽപാളികളുടെ ഗ്ളാസ് ഇളക്കി അകത്ത് കടന്ന് ആറ് വയസുകാരിയെ റാണ്ടേൽ പീഡിപ്പിയ്ക്കാൻ ശ്രമിച്ചു. കുട്ടികളുടെ വിളികേട്ട് അവർക്കൊപ്പം മുറിയിലുണ്ടായിരുന്ന നായ വിവസ്ത്രനായായിരുന്ന റാണ്ടേലിന് നേരെ കുതിച്ചുചാടി കടിച്ചുരുട്ടുകയായിരുന്നു. ആത്രമണത്തിനിടെ ലൈംഗികാവയവങ്ങളും കടിച്ചുപറിച്ചു. അറ്റുപോയ ലിംഗവും വൃഷണങ്ങളും നായ വിഴുങ്ങുകയും ചെയ്തു. ബഹളം കേട്ട് അടുത്ത മുറിയിൽ ഉണ്ടായിരുന്ന മാതപിതാക്കൾ ഒാടിയെത്തി വിവരം പൊലീനേയും അയൽവാസികളേയും അറിയിച്ചു. നായയുടെ കടിയേറ്റ് മുറിയിൽ അവശനായി കിടന്ന ആക്രമിയെ രക്ഷപ്പെടുത്താൻ ആരും തയ്യാറായില്ല. തുടർന്ന് പൊലീസ് എത്തി റാണ്ടേലിനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ലിംഗത്തിന്റെയും വൃങ്ങണങ്ങളും നല്ലൊരു ഭാഗം ബുൾഡോഗ് വിഴുങ്ങിയതിനാൽ ജനനേന്ദ്രിയം തുന്നിച്ചേർക്കാനായില്ല. രാണ്ടേലിന് വളരെ രക്തം നഷ്ടപ്പെട്ടിട്ടുണ്ടെന്നു. പരുക്കൾ മരണ കാരണമാവില്ലെങ്കിലും അതിവ ഗരുതരമാണെന്നും ജനനേന്ദ്രിയങ്ങളുടെ പുറത്തുള്ള ഭാഗം ഇല്ലാതെ ഇനിയുള്ള കാലം ജീവിയ്ക്കേണ്ടിവരുമെന്നും ആശുപത്രി അധികതർ അറിയിച്ചിട്ടുണ്ട്. ചികിത്സയിൽ കഴിയുന്ന റേണ്ടലിനെ ആശുപത്രി വിടുന്ന മുറയ്ക്ക് കോടതയിൽ ഹാജരാക്കുമെന്ന് സലിൻ കൗണ്ടി ഷെരീഫിന്റെ ഓഫീസിലെ ലെഫ്റ്റനന്റ് ഡോഡ്സൺ പറഞ്ഞു.